അച്ഛനെ കാത്തുനില്‍ക്കാതെ പ്രണവ് മരക്കാറിലേക്കെത്തി! അമ്മയുടെ ഷോയുടെ തിരക്കില്‍ മോഹന്‍ലാല്‍!
Recommended Video

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപനം മുതലേ തന്നെ വിവാദമായി മാറിയ സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയുമായി എത്തുന്നുവെന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനനവുമായി ഷാജി നടേശനുമത്തിയത്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും സിനിമയുടെ വര്‍ക്കുകള്‍ ആരംഭിച്ചെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. നിശ്ചിത സമയത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ടുപോവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 6 മാസം കഴിഞ്ഞിട്ടും സിനിമയുടെ ജോലികളൊന്നും തുടങ്ങിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പ്രിയദര്‍ശന്‍ സന്തോഷ് ശിവനുമായി കൂടിയാലോചിച്ചതിന് ശേഷം മരക്കാറിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഡിസംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ അറിയിച്ചത് പോലെ തന്നെ കൃത്യസമയത്ത് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയെന്നുള്ള സന്തോഷവിവരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. പൂജയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. താരപുത്രന്‍മാരുടെയും താരപുത്രികളുടെയും സമാഗമത്തിന് കൂടിയാണ് ഈ ചിത്രം സാക്ഷ്യം വഹിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ പ്രണവ് മോഹന്‍ലാല്‍ ഈ ചിത്രത്തിലേക്കെത്തിയിട്ടുണ്ട്. കുഞ്ഞാലി മരക്കാരുടെ ബാല്യകാലം അവതരിപ്പിക്കാനായാണ് താരപുത്രന്‍ എത്തുന്നത്. കല്യാണ് പ്രിയദര്‍ശനാണ് താരപുത്രന്റെ നായികയായി എത്തുന്നത്.

അനി ശശി, സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഐവി ശശിയുടെ മകനായ അനി ശശിയാണ് തിരക്കഥയൊരുക്കുന്നത്. സാബു സിറിളിന്‍രെ നേതൃത്വത്തില്‍ പടുകൂറ്റന്‍ സെറ്റാണ് ഫിലിം സിറ്റിയില്‍ സജ്ജീകരിച്ചിട്ടുള്ളത്.124 ദിനം കൊണ്ട് ഷൂട്ടിങ്ങ് പൂര്‍ത്തീകരിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. അമ്മയുടെ ഷോ പൂര്‍ത്തിയാക്കി ഡിസംബര്‍ 12ന് മോഹന്‍ലാല്‍ ചിത്രത്തിലേക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. 2019 ലെ ഓണം റിലീസായി സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications