»   » അവസരങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിച്ച് പ്രണവ്, ആഗ്രഹമുണ്ടായിട്ടും ചെയ്യാന്‍ പറ്റാതെ കാളിദാസനും!

അവസരങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിച്ച് പ്രണവ്, ആഗ്രഹമുണ്ടായിട്ടും ചെയ്യാന്‍ പറ്റാതെ കാളിദാസനും!

Posted By: Nimisha V
Subscribe to Filmibeat Malayalam

ആദ്യ സിനിമ ഇറങ്ങി ദിവസങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പ്രണവ് മോഹന്‍ലാലിനെത്തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. മലയാളത്തില്‍ നിന്ന് മാത്രമല്ല തമിഴില്‍ നിന്നും അവസരങ്ങളെത്തിയിരുന്നു. എന്നാല്‍ ആദ്യ സിനിമ ഇറങ്ങിയിട്ട് വേണം ഇനി അഭിനയിക്കണമോയെന്ന് തീരുമാനിക്കാമെന്നായിരുന്നു പ്രണവ് വ്യക്തമാക്കിയത്.

പ്രണവിന് ഈ ഒാട്ടവും ചാട്ടവും അന്നേയുണ്ട്, ആദിയെക്കുറിച്ച് ബാലചന്ദ്രമേനോന്‍റെ പോസ്റ്റ്, ഇത് കാണൂ!

പ്രണവ് മുന്നില്‍ തന്നെ, തൊട്ടുപുറകില്‍ മമ്മൂട്ടിയും, ഫഹദിനും ചാക്കോച്ചനും ഇവര്‍ ശരിക്കും ഭീഷണിയായി!

പ്രണവിനെത്തേടി മേജര്‍ രവി എത്തുന്നതും മകന്‍ ഹിമാലയത്തിലാണല്ലോയെന്ന് മോഹന്‍ലാല്‍ പറയുന്നുവെന്ന തരത്തില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു. ട്രോളര്‍മാര്‍ ഇരുവരെയും വിടാതെ പിന്തുടരുകയായിരുന്നു. പ്രണവിനെയും കാളിദാസനെയും താരതമ്യപ്പെടുത്തിയുള്ള പോസ്റ്റുകളും ട്രോള്‍ ഗ്രൂപ്പിലൂടെ പ്രചരിക്കുന്നുണ്ട്.

കാളിദാസന്റെ അരങ്ങേറ്റം

ജയറാമിന് പിന്നാലെ ബാലതാരമായി സിനിമയിലേക്കെത്തിയ കാളിദാസന്‍ നായകനായി അരങ്ങേറുന്നതിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

പൂമരത്തിന്റെ റിലീസ്

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലൂടെയാണ് കാളിദാസ് ജയറാം നായകനായി തുടക്കം കുറിക്കുന്നത്. ചിത്രത്തിന്റെ ഗാനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

റിലീസിനും മുന്‍പേ ഗാനങ്ങള്‍ വൈറലായി

പൂമരത്തിന്റെ റിലീസിന് മുന്‍പേ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലായിരുന്നു. ഞാനും ഞാനുമെന്റാളും എന്ന ഗാനത്തെ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ബാലതാരമായി തുടക്കം കുറിച്ചു

കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം ഈ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കാളിദാസന്റെ നായകനായുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും കാളിദാസനെ തേടിയെത്തിയിരുന്നു.

ഇടയ്ക്ക് തമിഴിലേക്ക്

മലയാളത്തിലെ ആദ്യ ചിത്രം റിലീസ് ചെയ്യാന്‍ വൈകുന്നതിനെത്തുടര്‍ന്ന് കാളിദാസന്‍ തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. മികച്ച അവസരങ്ങളാണ് ഈ താരത്തിന് ലഭിച്ചത്.

ആഗ്രഹമുണ്ടെങ്കിലും

തന്നെത്തേടിയെത്തുന്ന അവസരങ്ങള്‍ സ്വീകരിക്കണമെന്ന് കാളിദാസന് ആഗ്രഹമുണ്ടെങ്കിലും പൂമരത്തിന്റെ തിരക്കിലായതിനാല്‍ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

പ്രണവിനെത്തേടി നിരവധി അവസരങ്ങള്‍

ആദി റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിനെത്തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അടുത്ത സിനിമയെക്കുറിച്ച് താരം പ്രഖ്യാപിച്ചിട്ടില്ല.

സിനിമയില്‍ തുടരണമോ?

സിനിമയില്‍ തുടരണോ എന്ന കാര്യത്തെക്കുറിച്ച് ആദിയുടെ റിലീസിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു പ്രണവ് നേരത്തെ വ്യക്തമാക്കിയത്.

തുടര്‍ന്നാല്‍ മുതല്‍ക്കൂട്ടാവും

പ്രണവ് സിനിമയില്‍ തുടരുകയാണെങ്കില്‍ അത് മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടായി മാറുമെന്നായിരുന്നു ജിത്തു ജോസഫ് വ്യക്തമാക്കിയത്. എന്നാല്‍ ഇനി സിനിമ ചെയ്യണമോ എന്ന് തീരുമാനിക്കേണ്ടത് പ്രണവാണ്.

അച്ഛനൊപ്പം ബാലതാരമായി

അച്ഛനൊപ്പം ബാലതാരമായി അഭിനയിക്കാനുള്ള അവസരം ഈ രണ്ട് താരപുത്രന്‍മാര്‍ക്കും ലഭിച്ചിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം.

English summary
Pranav Mohanlal gets so many opprtunites.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam