»   » ഋഷികേശില്‍ നിന്നുള്ള പ്രണവ് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

ഋഷികേശില്‍ നിന്നുള്ള പ്രണവ് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

Posted By: Aswini P
Subscribe to Filmibeat Malayalam

ആദി എന്ന ചിത്രത്തിന്റെ ആഘോഷം ഇനിയും കേരളക്കരയില്‍ അവസാനിച്ചിട്ടില്ല. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആദി തരംഗം അങ്ങനെ നീണ്ടു പോവുമ്പോള്‍ നായകന്‍ ഇപ്പോഴും യാത്രയിലാണ്.

എല്ലാ വിമര്‍ശനങ്ങളെയും മൗനം കൊണ്ട് നേരിട്ട് സായി പല്ലവി, സത്യത്തില്‍ എന്താണ് ശരിക്കും പ്രശ്‌നം??


ആദി ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടു മുന്‍പേ പ്രണവ് യാത്ര ആരംഭിച്ചിരുന്നു. നാലാം ഹിമാലയന്‍ യാത്ര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ചിത്രത്തിന്റെ റിലീസോ.. വിജയാഘോഷങ്ങളോ ഒന്നും തന്നെ ബാധിക്കില്ല എന്ന പോലെ പ്രണവ് യാത്ര തുടരുകയാണ്.


aadi

പ്രണവിന്റെ യാത്ര ഋഷികേശിലെത്തി. ഋഷികേശില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണിപ്പോള്‍. ദ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഫോട്ടോ പുറത്ത് വന്നിരിയ്ക്കുന്നത്.ആദി മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരവെ, പ്രണവിന്റെ അടുത്ത ചിത്രങ്ങളെ കുറിച്ച് ആലോചിക്കുകയാണ് ആരാധകര്‍. അടുത്ത ചിത്രം ആഗസ്റ്റിലോ മറ്റോ ചെയ്യാം എന്നാണത്രെ പ്രണവ് പറഞ്ഞിരിയ്ക്കുന്നത്.

English summary
Pranav mohanlal Latest pics from Rishikesh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam