»   » പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആദിയുടെ കാസ്റ്റിംഗ് കോളിന് കിട്ടിയ മറുപടികള്‍! ചിരിച്ച് മരിക്കും...

പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആദിയുടെ കാസ്റ്റിംഗ് കോളിന് കിട്ടിയ മറുപടികള്‍! ചിരിച്ച് മരിക്കും...

By: Karthi
Subscribe to Filmibeat Malayalam

താരപുത്രന്മാരുടെ ആദ്യ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം ആദി. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലേക്ക് പാര്‍ക്കര്‍ അറിയാവുന്നവരെ ആവശ്യപ്പെട്ട് കാസ്റ്റിംഗ് കോള്‍ നടത്തിയിരുന്നു. 

അടുത്ത ഹിറ്റ് ഉറപ്പിച്ച് ടൊവിനോയുടെ തരംഗം! മാസ് ലുക്കില്‍ നിവിന്‍ പോളിയും? ട്രെയിലര്‍ കലക്കി...

കാസ്റ്റിംഗ് കോളിന്റെ പോസ്റ്റിന് താഴെ ഫേസ്ബുക്കില്‍ വന്ന കമന്റുകള്‍ ഏറെ രസകരമായിരുന്നു. ആരും പൊട്ടിച്ചിരിക്കുന്ന തരത്തിലുള്ളതായിരുന്നു അവ. എന്താണ് പാര്‍ക്കര്‍ എന്ന് ഇവര്‍ക്ക് മനസിലാക്കുന്നതായിരുന്നു കമന്റുകള്‍.

എന്താണ് പാര്‍ക്കര്‍?

ഒരു കായിക വിനോദമാണ് പാര്‍ക്കര്‍. പാര്‍ക്കര്‍ വൈദഗ്ദ്യമുള്ള ആളുകളെയാണ് ചിത്രത്തിനായി അന്വേഷിച്ചത്. ആദിക്കായി പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചിരുന്നു. ഇത് വാര്‍ത്തയായിരുന്നു.

പാര്‍ക്കര്‍ അറിയില്ല

പാര്‍ക്കര്‍ അറിയില്ല എന്ന് വ്യക്തമാക്കിയവയായിരുന്നു അധികം കമന്റുകളും. പാര്‍ക്കര്‍ അറിയില്ല, പറക്കാന്‍ അറിയാം, പറപ്പിക്കാനും. സിനിമയില്‍ എടുക്കുമോ എന്നായിരുന്നു ഒരു കമന്റ്.

ടൈല്‍സ് പണി അറിയാം

പാര്‍ക്കര്‍ അറിയല്ല, ടൈല്‍സ് പണി അറിയാം എന്നായിരുന്നു ഒരുവന്റെ കമന്റ്. പ്രണവിന് ഡ്യൂപ്പ് ഇടാന്‍ ആണോ, മോഹന്‍ലാലിന്റെ വില കളയരുതെന്ന് ഓര്‍മ്മപ്പെടുത്തുന്ന കമന്റുകളുമുണ്ട്.

മോഹന്‍ലാല്‍ ഡയലോഗും

പോസ്റ്റിന് താഴെ മോഹന്‍ലാല്‍ ചിത്രമായ രാവണപ്രഭുവിലെ ഡയലോഗ് കമന്റ് പോസ്റ്റ് ചെയ്ത വിരുദനുമുണ്ട്. 'ആകെ അറിയാവുന്നത് നല്ല നാടന്‍ തല്ലാ. അത് ഗോമ്പറ്റീഷന്‍ ഐറ്റം അല്ലാത്തത്‌കൊണ്ട് സിനിമയില്‍ ഒന്നും വിളലിച്ചില്ല'.

കാസ്റ്റിംഗ് കോളിംഗിങ്ങനെ

ജീത്തു ജോസഫ് - പ്രണവ് മോഹന്‍ലാല്‍ ചിത്രമായ 'ആദി'യിലേക്ക് 17നു 25നു ഇടയില്‍ പ്രായമുള്ള പാര്‍ക്കര്‍ അറിയാവുന്നവരെ ആവശ്യമുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് ഇത്തരം കമന്റുകള്‍ ലഭിക്കുമെന്ന ജീത്തു ജോഫസ് പോലും ചിന്തിച്ച് കാണില്ല.

ചിത്രീകരണം പുരോഗമിക്കുന്നു

ബാലതാരമായി സിനിമയിലെത്തിയ പ്രണവ് നായകനായി അരങ്ങേറുന്ന ആദിയുടെ ചിത്രീകരണം ഹൈദ്രബാദിലും ബംഗളൂരുവിലുമായി പുരോഗമിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Pranav Mohanlal's Aadhi casting call gets interesting comments in Facebook.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam