പ്രണവ് സ്വന്തമായി ചെയ്തതാണ്! ഡ്യൂപ്പില്ലായിരുന്നു! അക്കാര്യത്തില്‍ അച്ഛന്‍റെ മോന്‍ തന്നെയാണ് അപ്പു

മോഹന്‍ലാലിന്‍റെ മകനായ പ്രണവ് മോഹന്‍ലാലിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സിനിമാലോകത്തുള്ളവരുള്‍പ്പടെ നിരവധി പേരായിരുന്നു താരപുത്രന് ആശംസ അറിയിച്ച് എത്തിയത്. ബാലതാരമായി സിനിമയിലെത്തിയ അപ്പു ഭാവിയില്‍ നായകനാവുമെന്ന് ഒപ്പമുള്ളവര്‍ അന്നേ പ്രവചിച്ചിരുന്നു. പ്രിയദര്‍ശനും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. പുനര്‍ജനി, ഒന്നാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു പ്രണവ് ബാലതാരമായെത്തിയത്. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തും താരപുത്രന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാണ് നായകനായെത്തുന്ന സിനിമയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്.

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവവുമായാണ് പ്രണവ് ആദിയിലെത്തിയത്. ജീത്തു ജോസഫിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് ആദിയില്‍ നായകനായത്. അഭിനയത്തിലൂടെയായിരുന്നില്ല അദ്ദേഹം അമ്പരപ്പിച്ചത്. പൗര്‍ക്കൗര്‍ രംഗങ്ങളിലൂടെയായിരുന്നില്ല. മലയാള സിനിമയ്ക്ക് അത്ര പരിചിതമായ രംഗങ്ങളായിരുന്നില്ല ചിത്രത്തിലുണ്ടായിരുന്നത്. വന്‍പ്രതീക്ഷയോടെയായിരുന്നു പ്രണവ് നായകനായെത്തിയ രണ്ടാമത്തെ സിനിമ പുറത്തുവന്നത്. സമ്മിശ്ര പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.

മോഹന്‍ലാലിനൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലായിരുന്നു പ്രണവ് പിന്നീട് അഭിനയിച്ചത്. കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, അനി ശശി, സിദ്ധാര്‍ത്ഥ് തുടങ്ങി താരപുത്രന്‍മാരും താരപുത്രികളും ഈ ചിത്രത്തിനായി ഒരുമിച്ചിരുന്നു. മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കൂടിയായിരുന്നു ഇത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലേക്കായിരുന്നു പ്രണവ് പിന്നീട് ജോയിന്‍ ചെയ്തത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയാവുന്നത്.

Pranav Mohanlal

Recommended Video

മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

35 വര്‍ഷത്തിലധികമായി മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പമുള്ള ഷണ്‍മുഖനും പ്രണവിനെക്കുറിച്ച് വാചാലനായെത്തിയിരുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം അപ്പുവിനെക്കുറിച്ച് പറഞ്ഞത്. അച്ഛനെ പോലെ കഴിവുണ്ട്. അച്ഛനെക്കാളും എന്ന് പറയുന്നത് തെറ്റല്ലേ? അച്ഛന്റെ കഴിവ് അച്ഛന് അറിയില്ലല്ലോ? അതുപോലെ തന്നെ ഈ മോന്റെ കഴിവും മോന് അറിയില്ല. എപ്പോഴും കാണുന്ന നമ്മള്‍ക്കാണ് അത് കൂടുതല്‍ അറിയുന്നത്. എനിക്ക് അറിയാവുന്ന അത്രയും വേറെ ആര്‍ക്കും അറിയാന്‍ സാദ്ധ്യതയില്ല.

മോന്‍ ജനിക്കുന്നതിന് മുമ്പേ കുടുംബത്തെ എനിക്ക് നന്നായി അറിയാവുന്നതല്ലേ? രാജമൗലിയെ പോലുള്ള സംവിധായകരുടെ നടനാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് ഞാന്‍ പറയും. മറ്റുള്ളവര്‍ക്ക് എത്രകണ്ട് ഈ കുഞ്ഞിനോട് അങ്ങനെ തോന്നണം എന്നറിയില്ല. എന്തുപറഞ്ഞാലും ഒന്നിനും മടിയില്ല. രണ്ടു മൂന്ന് സിനിമയെ ചെയ്‌തുള്ളുവെങ്കിലും അതിലെ എല്ലാ ഫൈറ്റും അപ്പു തനിയെ തന്നെ ചെയ്‌തതാണ്; ഒരു ഡ്യൂപ്പും ഉണ്ടായിരുന്നില്ല. അച്ഛന്റെ മോന്‍ തന്നെയാണ്. വിത്തുഗുണം പത്തുഗുണം എന്നു പറയുന്നതു പോലെയെന്നുമായിരുന്നു ഷണ്‍മിഖന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X