twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണവിന്റെ പുതിയ ലുക്ക് പൊളിച്ചു!! അരുൺ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കലക്കും

    ഇരുപത്തിയെന്നാം നൂറ്റാണ്ടിനു വേണ്ടി വൻ അണിയറ പ്രവർത്തകരാണ് അണിചേരുന്നത്.

    |

    ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രണവ് മോഹൻലാൽ ചിത്രമാണ് ഇരുപത്തിയെന്നാം നൂറ്റാണ്ട്. ദിലീപ് കേന്ദ്രകഥാപാത്രത്തിലെത്തിയ രാമലീലയുടെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണിത്. പ്രണവ് മോഹൻലാൽ - അരുൺ ഗോപി ടീമിൽ പിറക്കുന്ന സൂപ്പർ ഹിറ്റ് ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

    pranav mohanlal

    തന്റെ മനസിൽ ലോഹിതദാസും മോഹൻലാലും!! ഇതാണ് ഏറ്റവും വലിയ ആഗ്രഹം, കാർത്തിയും ഞെട്ടിച്ചു...തന്റെ മനസിൽ ലോഹിതദാസും മോഹൻലാലും!! ഇതാണ് ഏറ്റവും വലിയ ആഗ്രഹം, കാർത്തിയും ഞെട്ടിച്ചു...

    ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് പ്രണവ് ചിത്രത്തിലെത്തുന്നത് . പ്രേക്ഷകർ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ്. കൂടാതെ ഇരുപത്തിയെന്നാം നൂറ്റാണ്ടിനു വേണ്ടി വൻ അണിയറ പ്രവർത്തകരാണ് അണിചേരുന്നത്. സിനിമയിൽ ആക്ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട്-ജോസഫ് നെല്ലിക്കൽ. പ്രൊഡക്ഷൻ കണ്ട്രോളർ-നോബിൾ ജേക്കബ്.

     സുരേഷിനെ ലക്ഷ്യം വെച്ച് ബിഗ് ബോസ് അംഗങ്ങൾ, പേളിയുടെ കാല് പിടിച്ചു, പിന്നിൽ അനൂപും സാബുവും... സുരേഷിനെ ലക്ഷ്യം വെച്ച് ബിഗ് ബോസ് അംഗങ്ങൾ, പേളിയുടെ കാല് പിടിച്ചു, പിന്നിൽ അനൂപും സാബുവും...

    സൂപ്പർ സിനിമകൾ നിർമ്മിച്ച മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളക് പാടമാണ് ചിത്രം നിർമ്മിക്കുന്നത്. മുളക്പാടം ബാനറിന്റെ ഏഴാമത്തെ ചിത്രമാണിത്. ഇതിനു മുൻപ് അരുൺ ഗോപി തന്നെ സംവിധാനം ചെയ്ത രാമലീല നിർമ്മിച്ചതും ടോമിച്ചൻ മുളക്പാടമായിരുന്നു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇതെല്ലാം പ്രേക്ഷകരെ ആവേശത്തിലാക്കുന്നുണ്ട്.

    English summary
    pranav mohanlal new look in irupathamnuttandu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X