»   » പ്രണവ് തത്കാലം സിനിമയിലേക്കില്ലെന്ന് മോഹന്‍ലാല്‍

പ്രണവ് തത്കാലം സിനിമയിലേക്കില്ലെന്ന് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

മകനെ ഇപ്പോള്‍ അഭിനയത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ ലാല്‍ ആഗ്രഹിക്കുന്നില്ല. നേരത്തെ പ്രണവ് മോഹന്‍ ലാല്‍ സിനിമയിലേക്കെത്തുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തത്ക്കാലം പ്രണവ് സിനിമയിലേക്കില്ലെന്ന് മോഹന്‍ ലാല്‍ അറിയിച്ചു.

തമിഴകത്ത് ഒത്തിരി ഹിറ്റുകള്‍ സമ്മാനിച്ച മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ നായകനായി പ്രണവ് വരുന്നു എന്നായിരുന്നു വാര്‍ത്തകള്‍. പഴയകാല താരങ്ങളായ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കിനെയും രാധയുടെ മകള്‍ തുളസിയെയും കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിച്ച മണിരത്‌നം പ്രണവിനെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Pranav Mohanlal

എന്നാല്‍ പ്രതീക്ഷകളെയെല്ലാം ഊതിക്കെടുത്തിക്കൊണ്ടാണ് മോഹന്‍ ലാല്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ മേജര്‍ രവി ചിത്രത്തിലൂടെ പ്രണവ് സിനിമയിലേക്കെത്തുന്നു എന്ന വാര്‍ത്തയും വന്നിരുന്നെങ്കിലും അതും ലക്ഷ്യം കാണാതെ പോയി.

ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ ലാലിന്റെ ചെറുപ്പകാലമഭിനയിച്ചുകൊണ്ട് പ്രണവ് അഭിനയിക്കാനുള്ള തന്റെ കഴിവ് തെളിയിച്ചിരുന്നു. പിന്നീട് മേജര്‍ രവിയും അരമനക്കരയും ഒന്നിച്ച് സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലും ബാലതാരമായി പ്രണവ് പ്രത്യക്ഷപ്പെട്ടു.

English summary
Latest buzz is that Tamil director Mani Ratnam is all set to cast Pranav Mohanlal in his next. But now Mohan Lal Said that Pranave not act in Maniratam's next movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam