ഈ നില്‍ക്കുന്നത് പ്രണവ് മോഹന്‍ലാല്‍ അല്ലേ

By Aswathi

ദുല്‍ഖര്‍ സല്‍മാനെ പോലെ പ്രണവ് മോഹന്‍ലാലും അച്ഛന്റെ വഴി പിന്തുടര്‍ന്ന് മികച്ച നടനാവുമെന്നാണ് ആരാധകര്‍ കരുതിയത്. ഇപ്പോഴും കണക്കു കൂട്ടലുകള്‍ തെറ്റിയെന്നല്ല. എന്നും വ്യത്യസ്തമായ വഴികള്‍ തിരഞ്ഞെടുക്കുന്നയാളാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയിലേക്കുള്ള തന്റെ വരവിലും ഒരു വ്യത്യസ്തത താരപുത്രന്‍ നോക്കിവച്ചു.

കുട്ടിക്കാലത്ത് അച്ഛന്റെ കുട്ടിക്കാലം അഭിനയിച്ചുകൊണ്ടാണ് പ്രണവ് വെള്ളിത്തിരയിലെത്തിയത്. വലുതായപ്പോള്‍ പലഭാഗത്തുനിന്നും കേട്ടു, പ്രണവ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന്. ഒന്നിനോടും പ്രണവ് പ്രതികരിച്ചില്ല. ദുല്‍ഖര്‍ വെള്ളിത്തിരയില്‍ പടരുമ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സും ആഗ്രഹിച്ചു ഒന്ന് വന്നിരുന്നെങ്കിലെന്ന്.

pranav-mohanlal-papanasam-location

ഒടുവില്‍ ഇതാ പ്രണവ് മോഹന്‍ലാല്‍ വന്നിരിക്കുന്നു. നടനായി അല്ല. രൂപത്തിലോ ഭാവത്തിലോ ഒരുമാറ്റവുമില്ല. തന്റെ ചിന്തകള്‍ക്കൊത്തൊരു റോള്‍ എന്നും സിനിമയില്‍ ചെയ്യണമെങ്കില്‍ പ്രണവ് മോഹന്‍ലാല്‍ ഒരു സംവിധായകന്‍ തന്നെയാകണം.

അച്ഛന്‍ അഭിനയിച്ച ഹിറ്റാക്കിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അതില്‍ ക്ലാപ്‌സ് അടിക്കുന്നത് പ്രണവാണ്. കമല്‍ ഹസന്‍ നായകനാകുന്ന ചിത്രത്തില്‍ സംവിധായകന്‍ ജിത്തു ജോസഫിന്റെ സഹായിയായി പ്രണവ് എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാര്‍ത്തകള്‍ വിശ്വസിക്കാന്‍ ചിലര്‍ക്കൊക്കെ പ്രയാസമുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് വേണ്ടിയുള്ളതാണ് മുകളിലുള്ള ചിത്രം. പാപനാശം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയില്‍ വലതുഭാഗത്ത് ക്ലാപ്‌സ് ബോര്‍ഡും പിടിച്ചു നില്‍ക്കുന്ന ആള് തന്നെയല്ലേ താരപുത്രന്‍ പ്രണവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X