»   » പ്രണവ് മോഹന്‍ലാല്‍ ആദിയില്‍ പാര്‍ക്കര്‍ അഭ്യാസം കാണിച്ച് മാത്രമല്ല ഞെട്ടിക്കുക, ആ രഹസ്യം പുറത്തായി!!

പ്രണവ് മോഹന്‍ലാല്‍ ആദിയില്‍ പാര്‍ക്കര്‍ അഭ്യാസം കാണിച്ച് മാത്രമല്ല ഞെട്ടിക്കുക, ആ രഹസ്യം പുറത്തായി!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഒരുപാട് സിനിമകളില്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണെങ്കിലും താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രേക്ഷകരെ സ്വാധീനിക്കുന്നത് പല തരത്തിലായിരുക്കും. പ്രണവ് നായകനായി അഭിനയിക്കുന്ന ആദിയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയിലെ പ്രണവിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുകയാണ്.

പറവ കാണാത്തവര്‍ക്ക് ഇച്ചാപ്പിയുടെ പ്രണയം കണ്ടാല്‍ അതുമൊരു പ്രചോദനമാവും! കാരണം എന്താണെന്ന് അറിയാമോ?

ചിത്രത്തിലെ പ്രണവിന്റെ കഥാപാത്രത്തിന്റെ പേരും ആദി എന്നാണ്. ആദി പാര്‍ക്കര്‍ അഭ്യാസം കാണിക്കുന്ന ആളായിരിക്കുമെന്നും അതിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പഠിക്കുകയും ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആദിയുടെ കഥാപാത്രം സംഗീതത്തെ സ്‌നേഹിക്കുന്ന ഒരാളാണെന്നാണ് പറയുന്നത്. മാത്രമല്ല ആദിയുടെ ലക്ഷ്യം ഇതായിരുന്നു...

ആദി

പ്രണവ് മോഹന്‍ലാലിനെ നായകനായി കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആദി വലിയൊരു പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയിലെ പ്രണവിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

സംഗീതം

ആദ്യം സിനിമയില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങളില്‍ പ്രണവ് ഗിത്താര്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവുമുണ്ടായിരുന്നു. ചിത്രത്തിലേത് പോലെ തന്നെ സിനിമയില്‍ സംഗീതത്തിനും ചില പ്രത്യേകതകളുണ്ട്.

സംഗീത സംവിധായകനാവണം

സംഗീതത്തെ സ്‌നേഹിക്കുന്ന ആദി സംഗീത സംവിധായകനാവണം എന്ന ആഗ്രഹം മനസില്‍ കൊണ്ട് നടക്കുന്ന ഒരു യുവാവാണെന്നാണ് ജിത്തു ജോസഫ് പറയുന്നത്.

ഷൂട്ടിങ്ങ് പൂര്‍ത്തിയാവുന്നു

ആദിയുടെ ഷൂട്ടിങ്ങ് ആഗസ്റ്റ് ഒന്നിനായിരുന്നു കൊച്ചിയില്‍ ആരംഭിച്ചിരുന്നത്. ശേഷം ബാംഗ്ലൂരിലും അവിടുന്ന് ഹൈദാരബാദിലുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്. ഈ മാസം അവസാനമാവുമ്പോഴേക്കും ഷൂട്ടിങ്ങ് പൂര്‍ത്തിയാവുമെന്നാണ് സംവിധായകന്‍ പറയുന്നത്.

പ്രണവ് സൂപ്പറാണ്

മുമ്പ് പല സിനിമകളുടെയും സഹസംവിധായകനായ വര്‍ക്ക് ചെയ്തിട്ടുള്ള പ്രണവിന് ഒന്നും പറഞ്ഞ് കൊടുക്കണ്ട ആവശ്യമില്ല. ഒരിക്കല്‍ പോലും പ്രണവിന് അസ്വസ്ഥനാവേണ്ടി വന്നിട്ടില്ലെന്നാണ് ജിത്തു ജോസഫ് പറയുന്നത്. അത്രയധികം ആത്മവിശ്വാസത്തിലാണ് പ്രണവ് അഭിനയിക്കുന്നത്.

പ്രണവിന്റെ അദ്ധ്വാനം സിനിമയില്‍ കാണാം

സിനിമയില്‍ ചെറിയൊരു തെറ്റ് വന്നാല്‍ പോലും അതും ശ്രദ്ധിച്ചിട്ടാണ് പോവുന്നത്. പ്രണവ് ചിത്രത്തിന് വേണ്ടി വളരെയധികം കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെന്നും സിനിമ റിലീസായി കഴിയുമ്പോള്‍ അത് കാണാന്‍ കഴിയുമെന്നും സംവിധായകന്‍ പറയുന്നു.

മികച്ച നടനാവും


പ്രണവ് ദിവസവും പഠിച്ച് കൊണ്ടിരിക്കുകയാണ്. അതിനാല്‍ അവന്‍ മികച്ചൊരു നടനായി മാറുമെന്നാണ് ജിത്തു ജോസഫ്് പറയുന്നത്. പ്രണവിന്റെ നായകനായിട്ടുള്ള അരങ്ങേറ്റം കൂടിയായതിനാല്‍ ജിത്തു ജോസഫ് വലിയൊരു ചലഞ്ചാണ് ഏറ്റെടുത്തിരുന്നത്.

English summary
Pranav plays a typical urban youth named Aadhi. He is someone who loves music and wants to be a music director," says Jeethu, who is currently busy with the movie's shooting in Hyderabad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam