»   » പ്രണവ് അടുത്തൊന്നും സിനിമയിലേക്കില്ല

പ്രണവ് അടുത്തൊന്നും സിനിമയിലേക്കില്ല

Written By:
Subscribe to Filmibeat Malayalam
Pranav Mohanlal
ദുല്‍ക്കര്‍ സല്‍മാനും ഫഹദ് ഫാസിലും യുവതാരനിരയില്‍ തിളങ്ങിയപ്പോള്‍ എല്ലാവരും ചോദിക്കുന്ന ചോദ്യമായിരുന്നു- മോഹന്‍ലാലിന്റെ മകന്‍പ്രണവ് എന്ന് സിനിമയില്‍ വരുമെന്ന്? എന്നാല്‍ അങ്ങനെയൊന്ന് അടുത്തെങ്ങും ഉണ്ടാകില്ലെന്ന് ലാല്‍ ഉറപ്പിച്ചു പറയുന്നു.
മകന്‍ അപ്പുവിന് അഭിനയത്തില്‍ ഇപ്പോള്‍ താല്‍പര്യമില്ല.

അപ്പു ആസ്‌ട്രേലിയയില്‍ പഠിക്കുകയാണ്. സിനിമ എന്താണെന്നറിയാന്‍ വേണ്ടിയാണ് കുട്ടിയായിരുന്നപ്പോള്‍ അഭിനയിച്ചത്. പിന്നീട് ആ ത്രില്ലൊക്കെ പോയി. മലയാള സിനിമയൊന്നും കണ്ടുവളര്‍ന്ന കുട്ടിയല്ല അവന്‍ എന്നാണ് ലാല്‍ പറയുന്നത്.

കുട്ടികളുടെ കാര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും മകനെ സിനിമയില്‍ അഭിനയിപ്പിക്കാം എന്നു ഞാന്‍ പറയുന്നത് ശരിയല്ലെന്നും ലാല്‍ പറയുന്നു. മലയാള സിനിമയില്‍ ഇപ്പോള്‍ താരപുത്രന്‍മാരുടെ പ്രളയം തന്നെയാണ്. മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാന്‍, ഗണേഷ്‌കുമാറിന്റെ മകന്‍ എന്നിവരാണ് ഏറ്റവും ഒടുവില്‍ വന്നത്.

സംവിധായരുടെയും ഗായകരുടെയുമെല്ലാം മക്കള്‍ തന്നെയാണ് ഇപ്പോള്‍ ഇവിടെ പുതിയ സ്ഥാനം വാഴുന്നത്. പക്ഷേ എല്ലാവരും ഉറ്റുനോക്കിയിരുന്നത് മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെയായിരുന്നു. അതില്‍ പ്രതീക്ഷ വേണ്ട എന്നാല്‍ ലാല്‍ ഉറപ്പിച്ചു പറയുന്നത്.

English summary
Pranav Mohanlal, The Son Of Universal Star Lt. Col. Padmasree Bhrath Mohanlal,will not active in malayalam films soon.Pranav Got Kerala State Award For Best Child Artist In The film 'Punarjani' Directed By Major Ravi. Pranav Mohanlal Debuted Through 'Onnaman' Which Was Directed By Thampi Kannamthanam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam