താരപുത്രന്റെ സിനിമയുടെ മുന്നൊരുക്കം കിടിലൻ! ആദിയുടെ ഓഡിയോ ലോഞ്ച് ചെയ്ത് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ!
പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം കാണാന്‍ ഇനി ഒരാഴ്ച കൂടി മാത്രമെ ബാക്കിയുള്ളു. അതിനിടെ പ്രണവിനും സിനിമയ്ക്കും ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അപ്പുവിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞിരുന്നത്.
അതിനിടെ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ നടത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവ് നടത്തി ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം ആരാധകരോട് പറഞ്ഞിരിക്കുന്നത്. പെട്ടെന്ന് തീരുമാനിച്ചതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ലെന്നും ജിത്തു പറയുന്നു.

ആദിയ്ക്ക് ഭാവുകങ്ങള്‍..
മ്യൂസിക് എന്റര്‍ടെയിന്‍മെന്റാണ് ആദിയ്ക്ക് മ്യൂസിക് പുറത്ത് വിടുന്നത്. ഓഡിയോ ലോഞ്ച് കര്‍മ്മം നിര്‍വഹിച്ചതിന് ശേഷം മോഹന്‍ലാല്‍ ആദി സിനിമയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവ് വന്നത് സംവിധായകന്‍ ജിത്തു ജോസഫായിരുന്നു.

അപ്പുവിന്റെ ആദ്യ സിനിമയാണ്
എല്ലാവരുടെയും പ്രര്‍ത്ഥനയുണ്ടാവണം അപ്പുവിന്റെ ആദ്യ സിനിമയാണ്. ഞങ്ങളെല്ലാവരും വളരെ ആഗ്രഹത്തോടെ സ്‌നേഹത്തോടെ, പ്രതീക്ഷയോടെ ചെയത് സിനിമയാണെന്നും നിങ്ങളെല്ലാവരും വലിയ താല്‍പര്യത്തോടെ കാത്തിരിക്കുന്ന സിനിമയെ എല്ലാ സ്‌നേഹവും നല്‍കി വിജയപ്പിക്കണമെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.

ആദി റിലീസിനെത്തുന്നു
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയോടെയാണ് ആദി എന്ന സിനിമ വരുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ഈ വരുന്ന ജനുവരി 26 നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മമ്മൂട്ടിയുടെ ആശംസകള്‍
പ്രണവിനും ആദിയ്ക്കും ആശംസകളുമായി മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. പ്രണവിനും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് എല്ലാവര്‍ക്കും അറിയുന്നത് പോലെ അപ്പു സിനിമാ ലോകത്തേക്ക് കാലെടുത്ത് വെക്കുകയാണെന്നും സിനിമയിലേക്ക് മികച്ചൊരു കടന്ന് വരവ് നടത്തുന്ന അപ്പുവിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

വീട്ടിലും എത്തിയിരുന്നു
ഇന്നലെ വൈകുന്നേരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം മോഹന്‍ലാലിന്റെ വീട്ടിലുമെത്തിയിരുന്നു. അവിടെ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദിയുടെ പ്രിവ്യൂ കാണാനാണ് മമ്മൂട്ടി എത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.

ആദിയ്ക്ക് വന്‍ വരവേല്‍പ്പ്
താരരാജാക്കന്മാര്‍ക്ക് കിട്ടുന്നതിലും പ്രധാന്യത്തോടെയാണ് പ്രണവിന്റെ സിനിമ വരുന്നത്. ആദിയ്ക്ക് വേണ്ടി റിലീസ്് ദിനത്തില്‍ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ഒരു താരപുത്രന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ പിന്തുണയാണ് പ്രണവ് സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications