»   » താരപുത്രന്‍ പ്രണവിന്റെ 'ആദി'യുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നത് എവിടെ നിന്നാണെന്ന് അറിയാമോ?

താരപുത്രന്‍ പ്രണവിന്റെ 'ആദി'യുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നത് എവിടെ നിന്നാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജിത്ത് ജോസ്ഫ് സംവിധാനം ചെയ്യുന്ന ആദി എന്ന സിനിമയിലാണ് പ്രണവ് നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചിരുന്നു.

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, അല്ലാതെ നയന്‍താരയെ പോലെ പറഞ്ഞ വാക്ക് മാറ്റി പറയരുത്!!

ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ പൂര്‍ത്തിയായതിന് ശേഷം ആദിയുടെ ചിത്രീകരണം ബാംഗ്ലൂരിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ പ്രണവിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരിലേക്ക് മാറ്റിയ കാര്യം ജിത്തു ജോസഫ് ഫേസ്ബുക്കിലൂടെ തന്നെ പറഞ്ഞിരിക്കുകയാണ്.

പ്രണവിന്റെ ആദി

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് ആദി. ഒരു ത്രില്ലര്‍, റിവേഞ്ച്, സസ്‌പെന്‍സ് എന്നിങ്ങനെ സിനിമ ഏത് ഗണത്തില്‍ പെടുമെന്ന് അറിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നു.

ചിത്രീകരണം


ഓഗസ്റ്റ് ഒന്നിനായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചത്. അത് പൂര്‍ത്തിയായതിന് ശേഷം ബംഗ്ലൂരിലേക്ക് ലൊക്കേഷന്‍ മാറ്റിയിരിക്കുകയാണ്.

ബാംഗ്ലൂരിലെ ചിത്രീകരണം

സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരിലേക്ക് മാറ്റിയ കാര്യം സംവിധായകന്‍ ജിത്തു ജോസഫ് ഫേസ്ബുക്കിലൂടെ തന്നെ പറഞ്ഞിരുന്നു. അതിനൊപ്പം ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

ഇതിവൃത്തം


ആദിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഒരു ചെറുപ്പക്കാരന്‍ കൊലപാതകിയെ പിന്തുടരുന്നതും പ്രതികാരം ചെയ്യുന്നതുമാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ആദിക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍

കുറച്ച് മാസങ്ങളായി സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു പ്രണവ്. അതിനായി ജിമ്മില്‍ പോയും മറ്റ് കായിക അഭ്യാസങ്ങള്‍ പടിച്ചും പ്രണവ് സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം നേടിയിരിക്കുകയാണ്.

നായികമാര്‍

ലെന, അനുശ്രീ, അദിതി രവി എന്നിവരാണ് ചിത്രത്തില്‍ നായിക പ്രധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ലെന്നാണ് ജിത്തു ജോസഫ് പറയുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ചിത്രത്തില്‍ സിദ്ധിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ഷറഫുദ്ദീന്‍, നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ലൊക്കേഷന്‍


ആദിയുടെ ചിത്രീകരണം മുഴുവനു ഇന്ത്യയില്‍ നിന്നുമാണ്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു, എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.

English summary
Pranav Mohanlal's Aadhi Begins Today, Jithu Joseph saying about film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam