ഇത് തള്ളല്ല, ഒടുവില്‍ ആദിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് വന്നു! ശരിക്കും ആദി നേടിയ കളക്ഷനിങ്ങനെ...
Recommended Video

പ്രമുഖ താരങ്ങളുടെ സിനിമകള്‍ പുറത്തിറങ്ങിയാല്‍ ആദ്യം പ്രതികരണം എങ്ങനെയുണ്ടെന്നും ശേഷം സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനുമാണ് പ്രേക്ഷകര്‍ ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ ചില ആരാധകര്‍ ഇത് ആദ്യമെ അങ്ങ് പ്രവചിച്ച് കളയും. ഇതോടെ സിനിമയ്ക്ക് അത്രയും കളക്ഷന്‍ കിട്ടിയിട്ടില്ലെങ്കിലും കൂടുതല്‍ കിട്ടിയെന്ന വ്യഖ്യാനവും വരാറുണ്ട്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ ഇതിനെ തള്ള് എന്ന് വിശേഷിപ്പിക്കാം.
പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റ സിനിമ ആദി ജനുവരി 26 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. ആദ്യദിനം മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. സിനിമ പുറത്തിറങ്ങി മൂന്ന് ദിവസം കഴിഞ്ഞതോടെ ചിത്രത്തിന്റെ ആദ്യ ദിനങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.

ആദിയുടെ ജൈത്രയാത്ര
ജനുവരി 26 തിയറ്ററുകളിലേക്കെത്തിയ ആദിയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയത്. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് കിട്ടിയിരുന്നത്.

ആദ്യദിന കളക്ഷന്‍
ആദിയുടെ റിലീസ് ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ വെറും 20 പ്രദര്‍ശനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ നിന്നും 7.12 ലക്ഷമായിരുന്നു ആദ്യദിനം സിനിമ നേടിയത്.

മൂന്ന് ദിവസത്തെ കളക്ഷന്‍
റിലീസായി മൂന്ന് ദിവസം പിന്നിടുമ്പോഴെക്കും സിനിമയ്ക്ക് മികച്ച പ്രതികരണം തന്നെയാണ് കിട്ടുന്നത്. അതിനിടെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം 21.9 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ വലിയൊരു കളക്ഷന്‍ റിപ്പോര്‍ട്ട് പ്രതീക്ഷിക്കാം.

മികച്ച തുടക്കം
2018 ല്‍ മികച്ച തുടക്കം കിട്ടുന്ന സിനിമ കൂടിയാണ് ആദി. ഈ മാസം പുറത്തിറങ്ങിയ മറ്റ് സിനിമകളില്‍ നിന്നും കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ കളക്ഷനില്‍ ആദി ബഹുദൂരം മുന്നിലേക്കുള്ള യാത്രയാണ്.

ടോട്ടല്‍ കളക്ഷന്‍
ആദിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച് പല തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ സിനിമ നല്ല കച്ചവടമാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതുവരെ ഔദ്യോഗികമായ സിനിമയുടെ കണക്ക് പുറത്ത് വന്നിട്ടില്ല.

പ്രണവിന്റെ സിനിമ
താരപുത്രന്‍ പ്രണവ് നായകനാവുന്ന ആദ്യ സിനിമ എന്ന ലേബലിലാണ് ആദി തിയറ്ററുകളിലേക്കെത്തിയത്. ആക്ഷന്‍ രംഗങ്ങളില്‍ കിടിലന്‍ പ്രകടനമാണ് പ്രണവ് കാഴ്ച വെച്ചിരിക്കുന്നത്.


Click it and Unblock the Notifications











