»   » പ്രണവിന്റെ ആദിയില്‍ ഈ താരങ്ങളും അഭിനയിക്കുന്നു! സസ്‌പെന്‍സിനൊപ്പം കോമഡിയും സിനിമയിലുണ്ടാവുമോ?

പ്രണവിന്റെ ആദിയില്‍ ഈ താരങ്ങളും അഭിനയിക്കുന്നു! സസ്‌പെന്‍സിനൊപ്പം കോമഡിയും സിനിമയിലുണ്ടാവുമോ?

By: Teresa John
Subscribe to Filmibeat Malayalam

കാത്തിരിപ്പുകള്‍ക്ക് വിരാമിട്ടു കൊണ്ട് പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ആദിയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷം ഇപ്പോള്‍ ബംഗ്ലൂരിലാണ് സിനിമയുടെ ഷൂട്ടിങ്ങ് നടന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുയാണ്.

ബോളിവുഡിലേക്ക് പോവുന്നതിന് മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ 'ഒരു ഭയങ്കര കാമുകന്‍' ആവാന്‍ പോവുന്നു!

പൂര്‍ണമായും നഗ്നചിത്രം പരസ്യപ്പെടുത്തി നടി കല്‍കി കോച്ചിലിന്‍ ആരാധകരെ ഞെട്ടിച്ചു!

പ്രേമത്തിലൂടെ പ്രശസ്ത താരങ്ങളായി മാറിയ ഷറഫൂദീന്‍, സിജു വില്‍സണ്‍ എന്നിവരും ആദിയില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഇരുവരും ചിത്രത്തിലെ പ്രധാന വേഷത്തില്‍ തന്നെയാണ് അഭിനയിക്കുന്നതെന്നാണ് പറയുന്നത്.

ആദിയുടെ ചിത്രീകരണം

പ്രണവ് മോഹന്‍ലാലിന്റെ ആദിയുടെ ചിത്രീകരണം അണിയറയില്‍ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി രണ്ട് പേരു കൂടി ചേര്‍ന്നിരിക്കുകയാണ്.

പ്രേമത്തിലെ താരങ്ങള്‍

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ ഹിറ്റായ താരങ്ങളാണ് ഷറഫുദീനും സിജു വില്‍സണും. ഇരു താരങ്ങളും മറ്റ് സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ആദിയിലും മുഖ്യ വേഷങ്ങൡ ഇരുവരും അഭിനയിക്കാന്‍ പോവുകയാണ്.

ബാംഗ്ലൂരിലെ ചിത്രീകരണം


സിനിമയുടെ ആദ്യത്തെ ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചിരുന്നെങ്കിലും അത് പൂര്‍ത്തിയായതിന് ശേഷം ഇപ്പോള്‍ ബാംഗ്ലൂരുവിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

പ്രണവ് മോഹന്‍ലാല്‍, ലെന, അനുശ്രീ, അദിതി രവി എന്നിവര്‍ക്കൊപ്പം ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

സിനിമ ഒരു സസ്‌പെന്‍സാണോ?

സിനിമയെ കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ പുറത്ത് വിട്ടില്ല. എന്നാല്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമ ആരെയും നിരാശപ്പെടുത്തില്ലെന്ന് സംവിധായകന്‍ ആദ്യം വ്യക്തമാക്കിയിരുന്നു.

ന്യൂയര്‍ സിനിമ

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ആദി 2018 ല്‍ ആദ്യത്തില്‍ റിലീസ് ചെയ്യും. ന്യൂയര്‍ റിലീസിനായിട്ടാണ് സിനിമ അണിയറിയില്‍ ഒരുങ്ങുന്നത്.

കായിക അഭ്യാസങ്ങളുമായി പ്രണവ്

സിനിമയ്ക്ക് വേണ്ടി പ്രണവ് മോഹന്‍ലാല്‍ ഏറെ കഠിനാദ്ധ്വാനങ്ങള്‍ ചെയ്തിരുന്നു. അതിനായി പാര്‍ക്കര്‍ പോലുള്ള കായികാഭ്യാസങ്ങള്‍ പ്രണവ് കരസ്ഥമാക്കിയിരുന്നു.

English summary
Pranav Mohanlal's Aadhi: Here Is An Update!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam