»   » ഇതാണ് ഞങ്ങ പറഞ്ഞ നടന്‍! ഇങ്ങനെ പോയാല്‍ പ്രണവ് മോഹന്‍ലാലിന് ഇരട്ടി പ്രതിഫലം കൊടുക്കേണ്ടി വരും!

ഇതാണ് ഞങ്ങ പറഞ്ഞ നടന്‍! ഇങ്ങനെ പോയാല്‍ പ്രണവ് മോഹന്‍ലാലിന് ഇരട്ടി പ്രതിഫലം കൊടുക്കേണ്ടി വരും!

By: Teresa John
Subscribe to Filmibeat Malayalam
പ്രണവ് മോഹന്‍ലാല്‍ വേറെ ലെവലാണ്! | Filmibeat Malayalam

പ്രണവ് മോഹന്‍ലാലിന്റെ ആദി അണിയറിയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ പുറത്ത് വിടാറുണ്ട്. അങ്ങനെ ഇത്തവണ ആദിയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ഓണം. വ്യത്യസ്തമായ ഓണാഘോഷം ഫേസ്ബുക്ക്് ലൈവിലൂടെ സംവിധായകന്‍ പുറത്ത് വിട്ടിരുന്നു.

വിജയ് സേതുപതി സിനിമയിലെത്തിയത് വെറുതെ അല്ല! നന്നായി പണി എടുപ്പിച്ചിട്ടാണ്, ആ കഥ ഇങ്ങനെ...

ഇപ്പോള്‍ മറ്റൊരു ചിത്രം കൂടി അണിയറയില്‍ നിന്നും പുറത്ത് വന്നിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലും ചിത്രത്തിന്റെ സ്‌പോട്ട് എഡിറ്റര്‍ വി എസ് വിനായക്കിനും ഒപ്പം ജോലി ചെയ്യുന്ന ഫോട്ടോയാണ് ഇന്റര്‍നെറ്റിലൂടെ വൈറലായിരിക്കുന്നത്. പ്രണവ് നായകനായി അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണെങ്കിലും മുമ്പ് പല സിനിമയുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തില്‍ നിന്നും കാണാന്‍ കഴിയുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ സിനിമ

മോഹന്‍ലാല്‍ ആരാധകരടക്കം അപ്പുവിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ആദി എന്ന സിനിമയില്‍ പ്രണവ് നായകനായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

അണിയറയിലെ വിശേഷം

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പ്രണവിന്റെ ഒരു ചിത്രം പുറത്ത് വന്നിരിക്കുയാണ്. ചിത്രത്തിന്റെ സ്‌പോട്ട് എഡിറ്റര്‍ വി എസ് വിനായക്കിനും ഒപ്പം ജോലി ചെയ്യുന്ന പ്രണവിന്റെ ഫോട്ടോയാണ് ഇന്റര്‍ നെറ്റിലൂടെ വൈറലായിരിക്കുന്നത്.

സ്‌പേട്ട് എഡിറ്റിംഗ്

സാധാരണ അഭിനയം കഴിഞ്ഞാല്‍ താരങ്ങള്‍ വിശ്രമത്തിന് പോവുന്നതാണ് പതിവ്. എന്നാല്‍ പ്രണവ് താന്‍ അഭിനയിച്ച രംഗങ്ങള്‍ സ്വാഭാവികതയോടെ തന്നെ കാണുന്നതിന് വേണ്ടിയാണ് എഡിറ്ററിനൊപ്പം കൂടിയിരിക്കുന്നത്.

കുറവുകളെല്ലാം പരിഹരിക്കാന്‍ പറ്റും

ഇത്തരത്തിലൊരു പരിശോധന താരങ്ങള്‍ക്ക് അവരുടെ അഭിനയത്തിന്റെ അവസ്ഥ എന്താണെന്ന് നേരിട്ട് തന്നെ മനസിലാക്കാനും അതിന്റെ കുറവുകള്‍ വേഗം മാറ്റുന്നതിനും സാധിക്കും. അത്തരത്തില്‍ തന്റെ സിനിമയോട് ആത്മാര്‍ത്ഥ കാണിക്കുന്ന താരമാണ് പ്രണവെന്ന് ഈ ചിത്രത്തില്‍ നിന്നും വ്യക്തമാണ്.

ചിത്രീകരണം


ആഗസ്റ്റ് 1 ന് ചിത്രീകരണം ആരംഭിച്ച സിനിമ ഹൈരാബാദ് നിന്നുമായിരുന്നു ഇപ്പോള്‍ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നത്.

ഓണാഘോഷം


ഇത്തവണ ആദിയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു താരങ്ങളുടെ ഓണാഘോഷം. ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി താരങ്ങളുടെ ജിമിക്കി കമ്മല്‍ ഡാന്‍സുമുണ്ടായിരുന്നു. അവയെല്ലാം സോഷ്യല്‍ മീഡിയ വൈറലാക്കി മാറ്റിയിരുന്നു.

കേന്ദ്ര കഥാപാത്രങ്ങള്‍


പ്രണവ് മോഹന്‍ലാല്‍, ലെന, അനുശ്രീ, അദിതി രവി എന്നിവര്‍ക്കൊപ്പം ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

English summary
Pranav Mohanlal's Aadhi location picture going viral on internet
Please Wait while comments are loading...

Malayalam Photos

Go to : More Photos