»   » ആദിയിലെ പ്രണവിന്റെ വീട് സെറ്റിട്ടത്: ചിത്രങ്ങള്‍ വൈറല്‍

ആദിയിലെ പ്രണവിന്റെ വീട് സെറ്റിട്ടത്: ചിത്രങ്ങള്‍ വൈറല്‍

Written By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകവേഷത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി. ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രണവിന്റെ അഭിനയവും പാര്‍ക്കൗര്‍ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ആദി അമ്പത് കോടി ക്ലബിലേക്ക് അടുത്ത് തന്നെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

രണ്‍വീര്‍ എന്റെതെന്ന് ദീപിക: ചെറുതായൊന്ന് ഞെട്ടി സോഷ്യല്‍ മീഡിയ

താര രാജാവിന്റെ മകന്റെ ചിത്രത്തിന് ആരാധകരുടെ വന്‍ പിന്തുണയായിരുന്നു ഉണ്ടായത്. മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സും പ്രണവിന്റ ആദിയും ഒരേ സമയത്തായിരുന്നു റിലീസ് ചെയ്തിരുന്നത്.പ്രണവിന്റ ആദ്യ ചിത്രത്തിന് മമ്മൂട്ടി ആശംസകള്‍ അറിയിച്ചിരുന്നു.ചിത്രത്തിലെ പ്രണവിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് ചലച്ചിത്രാസ്വാദകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്.

pranav mohanlal

പ്രണവിന്റെ പാര്‍ക്കൗര്‍ രംഗങ്ങള്‍ക്കാണ് കൂടുതല്‍ പേര്‍ മികച്ച അഭിപ്രായം പറഞ്ഞിരുന്നത്. ചിത്രത്തിലെ സംഘടന രംഗങ്ങള്‍ക്കായി പ്രണവ് എടുത്ത ശ്രമങ്ങളെയാണ് പലരും അഭിനന്ദിച്ചിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍ണി പെരുമ്പാവൂരാണ് ആദി നിര്‍മ്മിച്ചിരുന്നത്.

aadhi movie

ഹൈദരാബാദിലെ റാമോജിറാവു ഫിലിം സിറ്റിയില്‍ സെറ്റിട്ടായിരുന്നു ചിത്രത്തിന്റെ പകുധിയിലധികം ഭാഗവും ചിത്രീകരിച്ചിരുന്നത്. സിനിമയില്‍ പ്രണവും ഷറഫുദീനും താമസിക്കുന്ന വീട് സിനിമയ്ക്കായി സെറ്റിട്ടതായിരുന്നു.

aadhi movie

ഈ വീടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിനിമയുടെ കലാ സംവിധായകനായിരുന്ന സാബുറാം ആണ് വീടിന്റെ സെറ്റിട്ടിരുന്നത്.

മലയാള സിനിമയിലെ പുതിയ പരീക്ഷണം! ജിഫ് പോസ്റ്ററുമായി ഒരായിരം കിനാക്കളാല്‍, സംഗതി കലക്കി

ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക, പിന്നാലെ തേടിയെത്തിയത്... ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത്

English summary
pranav mohanlal's aadhi movie shooting set: The images are viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam