»   » പ്രണവ് മോഹന്‍ലാല്‍ ആരെയാണ് ഇത്രയധികം ഭയക്കുന്നത്? കുതിച്ച് പൊങ്ങാനുള്ള പമ്മലാണെന്ന് ആരാധകര്‍!!!

പ്രണവ് മോഹന്‍ലാല്‍ ആരെയാണ് ഇത്രയധികം ഭയക്കുന്നത്? കുതിച്ച് പൊങ്ങാനുള്ള പമ്മലാണെന്ന് ആരാധകര്‍!!!

Posted By:
Subscribe to Filmibeat Malayalam

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ആദി. താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന സിനിമയെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയില്‍ പ്രണവിന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നാണ് പ്രേക്ഷകര്‍ക്ക് അറിയാനുള്ള കാര്യം.

നിവിന്‍ പോളി നായകനോ വില്ലനോ? കേരളത്തിലും തമിഴ്‌നാട്ടിലും 'റിച്ചി'യെത്തി, ഓഡിയന്‍സ് റിവ്യൂ വായിക്കാം!

സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണവിന് പരിക്കേറ്റിരുന്നു. എന്നാല്‍ കാര്യമായി ഒന്നും പറ്റിയില്ലായിരുന്നു. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ സംവിധായകന്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

പോസ്റ്റര്‍ പുറത്ത്

ആരാധകരുടെ ആകാംഷ കൂട്ടുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ സിനിമയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. പ്രണവ് പേടിയോടെ എന്തിനെയോ നോക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററിന് പിന്നാലെ ടീസറും വരാന്‍ പോവുകയാണ്.

ആദി വരുന്നു

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒമ്പാതമത്തെ സിനിമയാണ് ആദി. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ജനുവരി 26 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

സംഗീതത്തിന് പ്രധാന്യം

ആദ്യം സിനിമയില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങളില്‍ പ്രണവ് ഗിത്താര്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവുമുണ്ടായിരുന്നു. സംഗീതത്തെ സ്‌നേഹിക്കുന്ന ആദി സംഗീത സംവിധായകനാവണം എന്ന ആഗ്രഹം മനസില്‍ കൊണ്ട് നടക്കുന്ന ഒരു യുവാവാണ്.

താരപുത്രന്റെ സിനിമ


മലയാള സിനിമയിലെ താരപുത്രന്മാരെല്ലാം സിനിമയിലേക്കെത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ സജീവമായി കഴിഞ്ഞപ്പോഴായിരുന്നു പലരും പ്രണവിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. ഒടുവില്‍ ആദിയായി പ്രണവ് വരാന്‍ പോവുകയാണ്.

മൂന്ന് നായികമാര്‍

ചിത്രത്തില്‍ ആദി എന്ന പ്രണവിന്റെ കഥാപാത്രത്തിനൊപ്പം മൂന്ന് സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളുമുണ്ട്. അനുശ്രീ, അദിതി രവി, ലെന എന്നിവരാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ പ്രണവിന് ചിത്രത്തില്‍ നായികമാരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകരുടെ പ്രതീക്ഷ

സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ എന്ന കായിക അഭ്യാസവും പഠിച്ചിരുന്നു. ഹോളിവുഡ് സിനിമകൡ കണ്ട് വരുന്ന പാര്‍ക്കര്‍ അഭ്യാസം മലയാള സിനിമയില്‍ എത്ര ശതമാനത്തോളം വിജയിക്കുമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും.

English summary
Pranav Mohanlal's Aadhi released new poster

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam