ദുല്‍ഖറിന് പോലും സാധിച്ചില്ല, ആദിയിലൂടെ നേട്ടത്തിന്റെ നിറുകയിലേക്ക് പ്രണവ്! രണ്ടാമത്തെ റെക്കോര്‍ഡ്
സാറ്റലൈറ്റ് ആവകാശത്തിന്റെ കാര്യത്തിലും ആദി പുത്തന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്.
Recommended Video

താര പുത്രന്മാരുടെ സിനിമാ പ്രവേശം എന്നും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ നോക്കിക്കാണുന്ന ഒന്നാണ്. സൂപ്പര്‍ താരങ്ങളുടെ മക്കളാണെങ്കില്‍ ആ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിക്കും. പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെയാണ് പ്രണവിന്റെ അരങ്ങേറ്റം. റെക്കോര്‍ഡുകളുടെ എണ്ണത്തിന് പ്രാധാന്യം നല്‍കുന്ന ഇന്നത്തെ കാലത്തെ റിലീസിന് മുമ്പേ രണ്ട് റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് പ്രണവ് മോഹന്‍ലാലിന്റെ ആദി.

ആദ്യ റെക്കോര്‍ഡ്
ജനുവരി 26നാണ് ആദി തിയറ്ററിലെത്തുന്നത്. നായകനായി എത്തുന്ന ആദ്യം ചിത്രത്തിന് തന്നെ ഫാന്‍സ് ഷോ കളിക്കുന്ന താരമായി പ്രണവ് മാറിയിരിക്കുകയാണ്. ആദ്യ എത്ര ഫാന്‍സ് ഷോകളാണ് ആരാധകര്‍ ഒരുക്കുന്നത് എന്ന കാര്യമാത്രമേ ഇനി തീരുമാനമാകാനുള്ളു. ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോകളുടെ റെക്കോര്‍ഡ് നിലവില്‍ മോഹന്‍ലാലിനാണ്.

രണ്ടാമത്തെ റെക്കോര്‍ഡ്
സാറ്റലൈറ്റ് ആവകാശത്തിന്റെ കാര്യത്തിലും ആദി പുത്തന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഒരു പുതുമുഖ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമൃത ടിവിയാണ് ആദിയുടെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ആറ് കോടി
ആറ് കോടി രൂപയ്ക്കാണ് ആദിയുടെ സാറ്റലൈറ്റ് അവകരാശം അമൃത ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. തിയറ്റര്‍ വിജയം നേടിയാല്‍ പോലും ഒരു പുതുമുഖ ചിത്രത്തിന് മൂന്ന് കോടി രൂപ പോലും സാറ്റലൈറ്റ് തുക കിട്ടാറില്ല. അതിന്റെ ഇരട്ടിയിലധികം ആദിക്ക് നേടാനായത് മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് വാല്യു ഉള്ളതുകൊണ്ടാണ്.

മോഹന്‍ലാലിന്റെ പിന്‍ഗാമി
അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല റെക്കോര്‍ഡുകളുടെ കാര്യത്തിലും മോഹന്‍ലാലിന്റെ പിന്‍ഗാമിയാണെന്ന് തെളിയിക്കുകയാണ് പ്രണവ് ആദ്യ ചിത്രത്തിലൂടെ. നിലവില്‍ 90 ശതമാനം ബോക്‌സ് ഓഫീസ്, തിയറ്റര്‍, സാറ്റലൈറ്റ് റെക്കോര്‍ഡുകളും ഉള്ളത് മോഹന്‍ലാലിന്റെ പേരിലാണ്.

ആദിക്ക് തുണയായത്
മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് വാല്യുവിനൊപ്പം ജീത്തു ജോസഫ് എന്ന മികച്ച സംവിധായകന്റെ സാന്നിദ്ധ്യവും ആശീര്‍വാദ് സിനിമാസ് എന്ന നിര്‍മാണ കമ്പനിയുടെ സാന്നിദ്ധ്യവും ആദിക്ക് തുണയായി. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം സംവിധാനം ചെയ്തത് ജീത്തു ജോസഫായിരുന്നു.

ആക്ഷന്‍ ചിത്രം
ആക്ഷനും സംഗീതത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മൂന്ന് നായികമാരുള്ള ചിത്രത്തില്‍ പ്രണയമില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. അതിഥി രവി, അനുശ്രീ, ലെന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

റിലീസ് മമ്മൂട്ടിക്കൊപ്പം
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും. നരസിംഹം റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റവും. ഇത് ദിവസം തന്നെയാണ് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ റിലീസും.

വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അരങ്ങറേയതോടെ പ്രണവിന്റെ ആദ്യ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവിന്റെ അരങ്ങേറ്റം സാധ്യമാകുകയാണ്.


Click it and Unblock the Notifications