യുഎഇ ബോക്‌സോഫീസിലും 'ആദി' തരംഗം, ബോക്‌സോഫീസ് കിങിനെയും കടത്തിവെട്ടി പ്രണവ് കുതിക്കുന്നു!

സിനിമാലോകം ഒന്നടങ്കം കാത്തിരുന്നൊരു വരവായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ സിനിമാപ്രവേശം. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും നായകനായുള്ള സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഫേസ്ബുക്കിലൂടെ മോഹന്‍ലാലായിരുന്നു പ്രണവിന്റെ സിനിമാപ്രവേശത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പിന്നീട് താരപുത്രന്റെ സിനിമയ്‌ക്കൊപ്പമായിരുന്നു സിനിമാലോകവും ആരാധകരും.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ ജീത്തു ജോസഫിനൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് ക്യാമറയ്ക്ക് മുന്നിലേക്കെത്തിയത്. പല കാര്യങ്ങളും പറയുന്നതിന് മുന്‍പേ തന്നെ മനസ്സിലാക്കി ചെയ്യുമായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനുവരി 26നായിരുന്നു ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രം വിദേശ രാജ്യങ്ങളിലേക്ക് റിലീസ് ചെയ്തപ്പോഴും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്.

യുഎ ബോക്‌സോഫീസിലും ആദി തരംഗം

യുഎ ബോക്‌സോഫീസിലും ആദി തരംഗം

കേരളക്കരയില്‍ തരംഗമായി മാറിയ ആദിക്ക് വിദേശ രാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കലക്ഷനില്‍ രണ്ടാം സ്ഥാനത്ത്

കലക്ഷനില്‍ രണ്ടാം സ്ഥാനത്ത്

ബോളിവുഡിലെ മുന്‍നിര താരങ്ങളായ ദീപിക പദുക്കോണിന്റെയും അക്ഷയ് കുമാറിന്റെയും സിനിമകളെ പിന്തള്ളിയാണ് ആദി കുതിക്കുന്നതെന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഒന്നാം സ്ഥാനത്തേക്കുള്ള ദൂരം അതിവിദൂരമല്ല

ഒന്നാം സ്ഥാനത്തേക്കുള്ള ദൂരം അതിവിദൂരമല്ല

ഹോളിവുഡ് സിനിമയായ ബ്ലാക്ക് പന്തറാണ് ആദിക്ക് മുന്നിലുള്ളത്. ഒന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പിലാണ് ആദി. അയ്യാരി, പാഡ് മാന്‍, പത്മാവത് തുടങ്ങിയ ചിത്രങ്ങളാണ് ആദിക്ക് താഴെയുള്ളത്.

റിലീസ് ചെയ്തത്

റിലീസ് ചെയ്തത്

കേരളത്തില്‍ ജനുവരി 26ന് റിലീസ് ചെയ്ത ആദി കഴിഞ്ഞ വാരത്തിലാണ് വിദേശത്ത് എത്തിയത്. ആദ്യ വാരം പിന്നിടുന്നതിനിടയിലാണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്.

35 കോടി കലക്ഷന്‍

35 കോടി കലക്ഷന്‍

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇതുവരെ 35 കോടിയാണ് ആദി നേടിയത്. കാര്‍ണിവല്‍ സിനിമാസ്, കൊച്ചി മള്‍ട്ടിപ്ലക്‌സ് എന്നിവിടങ്ങളില്‍ നിന്നും ഒരു കോടിയും സ്വന്തമാക്കിയതിന് ശേഷവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഈ സിനിമ.

താരപുത്രന്റെ അരങ്ങേറ്റം

താരപുത്രന്റെ അരങ്ങേറ്റം

സിനിമാലോകവും പ്രേക്ഷക സമൂഹവും കാത്തിരുന്നൊരു കാര്യം കൂടിയായിരുന്നു ആദിയിലൂടെ സഫലമായത്. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനരംഗത്തിനിടയില്‍ പ്രത്യക്ഷപ്പെട്ട പ്രണവ് എപ്പോഴാണ് നായകനായി എത്തുന്നതെന്നായിരുന്നു ആരാധകര്‍ നിരന്തരം ചോദിച്ചിരുന്നത്.

പ്രണവിന്റെ ശൈലി

പ്രണവിന്റെ ശൈലി

എല്ലാവിധ സുഖസൗകര്യങ്ങള്‍ക്കിടയിലായിട്ടും അവയോടൊന്നും താല്‍പര്യമില്ലാതെ ലളിതമായ ജീവിത ശൈലിയിലാണ് പ്രണവ് ജീവിക്കുന്നത്. സംസാരത്തിലും പ്രവര്‍ത്തിയിലുമെല്ലാം ഇക്കാര്യം വ്യക്തമായതാണ്.

 പ്രണവ് നല്‍കിയ പിന്തുണ

പ്രണവ് നല്‍കിയ പിന്തുണ

നായികാ പ്രാധാന്യമുള്ള ചിത്രമല്ല ആദി. അനുശ്രീ, അദിതി രവി തുടങ്ങിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. ആദിയുടെ അമ്മയായി വേഷമിടുന്നത് ലെനയാണ്. പ്രണവിനോടൊപ്പമുള്ള അഭിനയം ഏറെ രസകരമായിരുന്നുവെന്ന് സഹതാരമായി അഭിനയിച്ച അദിതി വ്യക്തമാക്കിയിരുന്നു.

കാരവാനിലേക്ക് പോകുന്നത് ഉറങ്ങാന്‍

കാരവാനിലേക്ക് പോകുന്നത്

തന്‍റെ രംഗം ചിത്രീകരിക്കുന്നില്ലെങ്കില്‍പ്പോലും പ്രണവ് ലൊക്കേഷനിലെത്തിയിരുന്നുവെന്ന് സഹതാരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഷൂട്ടിങ്ങിനിടയില്‍ ലഭിച്ച കാരവാന്‍ ഉറങ്ങാന്‍ വേമ്ടി മാത്രമായിരുന്നു പ്രണവ് ഉപയോഗിച്ചിരുന്നത്.

താരപുത്രനെന്ന നിലയില്‍ ലഭിച്ച സ്വീകാര്യത

താരപുത്രനെന്ന നിലയില്‍ ലഭിച്ച സ്വീകാര്യത

മറ്റൊരു താരപുത്രനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരപുത്രന്‍മാര്‍ എല്ലാ കാര്യത്തിനും അച്ഛനെ ആശ്രയിക്കുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇത്രയും മികച്ച രീതിയില്‍ മുന്‍പ് ഒരു താരപുത്രനും ഹൈപ്പ് കിട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആരാധകരുടെ കാര്യത്തിലും പ്രണവ് മുന്നിലാണ്.

പ്രണവിനെത്തേടി നിരവധി അവസരങ്ങള്‍

പ്രണവിനെത്തേടി നിരവധി അവസരങ്ങള്‍

അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രണവിനെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.മലയാളത്തിന് പുറമേ തെലുങ്കില്‍ നിന്നും താരപുത്രനെ തേടി അവസരങ്ങള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ ഇവരോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X