പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചതിന് കാര്യമുണ്ടായി, ആക്ഷന്‍ രംഗങ്ങളുമായി ആദിയുടെ പുതിയ ടീസര്‍ കാണൂ!

By Nimisha

ജനുവരി 26നായി നാളുകളെണ്ണി കഴിയുന്നതിനിടയിലാണ് ആദിയുടെ പുതിയ ടീസറെത്തിയത്. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ടീസര്‍ പുറത്തുവിട്ടത്. ഇതുവരെ പുറത്തിറങ്ങിയ ടീസറും ട്രെയിലറുമെല്ലാം കുടുംബ ചിത്രമാണെന്ന പ്രതീതിയായിരുന്നു നല്‍കിയത്. ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്നാല്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജിത്തു ജോസഫ്. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന സംവിധായകന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ആദിയൊരുക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചപ്പോള്‍ മുതല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനുവരി 26 ന് ആദി തിയേറ്ററുകളിലേക്കെത്തുകയാണ്. അതിനിടയിലാണ് പുതിയ ടീസര്‍ പുറത്തുവിട്ടത്.

Recommended Video

പ്രണവിന്റെ കിടിലൻ കിടിലൻ ആക്ഷൻ രംഗങ്ങളുമായി ആദിയുടെ രണ്ടാമത്തെ ടീസർ
ആക്ഷന്‍ രംഗങ്ങളുമായി പുതിയ ടീസര്‍

ആക്ഷന്‍ രംഗങ്ങളുമായി പുതിയ ടീസര്‍

ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആദിയുടെ ടീസര്‍ ശനിയാഴ്ചയാണ് പുറത്തുവിട്ടത്. മണിക്കുറുകള്‍ക്കുള്ളില്‍ത്തന്നെ സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലാവുകയും ചെയ്തു.

പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചു

പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചു

ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. ഹോളിവുഡ് സിനിമകളിലെപ്പോലെയുള്ള ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചത്.

ആദിയുടെ പ്രധാന ഹൈലറ്റ്‌സ്

ആദിയുടെ പ്രധാന ഹൈലറ്റ്‌സ്

ആദിയുടെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്നുകൂടിയായിരുന്നു ഇത്. കുടുംബ ചിത്രമാണെങ്കിലും ആക്ഷന്‍ രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ഇതുവരെ പുറത്തുവിടാതിരുന്നതിന് പിന്നില്‍

ഇതുവരെ പുറത്തുവിടാതിരുന്നതിന് പിന്നില്‍

നേരത്തെ തന്നെ ആദി ആക്ഷന്‍ സിനിമയാണെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അബദ്ധ ധാരണകളെ തിരുത്തുന്നതിന് കൂടി വേണ്ടിയാണ് ടീസറില്‍ നിന്നും ട്രെയിലറില്‍ നിന്നും ഇത്തരം രംഗങ്ങള്‍ മാറ്റിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍ പുറത്തുവിട്ടു

ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ആദിയുടെ പുതിയ ടീസര്‍ പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് പുതിയ ടീസറിന് ലഭിക്കുന്നത്. ഇനിയും കാത്തിരിക്കാനാവില്ലെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിട്ടുള്ളത്.

ആദ്യം കണ്ടപ്പോള്‍ പേടിച്ചു

ആദ്യം കണ്ടപ്പോള്‍ പേടിച്ചു

ആദ്യത്തെ ടീസര്‍ കണ്ടപ്പോള്‍ ഇത് സാധാരണ കുടുംബ ചിത്രമാണോയെന്ന തരത്തില്‍ പേടിച്ചിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ടീസര്‍ കണ്ടപ്പോഴാണ് സമാധാനമായതെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം.

 പ്രശ്‌നത്തിന് പരിഹാരമുണ്ടാവില്ല

പ്രശ്‌നത്തിന് പരിഹാരമുണ്ടാവില്ല

ഇങ്ങനെ ഓടിക്കൊണ്ടിരുന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാവില്ല. എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന് ടീസറില്‍ പ്രണവ് പറയുന്നുണ്ട്. പിന്നീടാണ് ആക്ഷന്‍ രംഗങ്ങള്‍ കടന്നുവരുന്നത്.

ആക്ഷന്‍ രംഗങ്ങളിലെ മികവ്

ആക്ഷന്‍ രംഗങ്ങളിലെ മികവ്

അങ്ങേയറ്റം മനോഹരമായാണ് പ്രണവ് ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഒരു രംഗത്തിലാണ് ഡ്യൂപ്പിനെ ഉപയോഗിച്ചതെന്നും ജിത്തു ജോസഫ് പറഞ്ഞിരുന്നു.

ആക്ഷന്‍ ഹീറോ ആദിയെ കാണൂ

ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ആദിയുടെ രണ്ടാമത്തെ ടീസര്‍ മോഹന്‍ലാലാണ് പുറത്തുവിട്ടത്. കാണൂ .

ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല

ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല

ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിനായി ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് താന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പ്രണവിന് അത് സ്വീകാര്യമായിരുന്നില്ല. നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയതിന് ശേഷമാണ് പ്രണവ് അത്തരം രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഇടയ്ക്ക് പരിക്ക് പറ്റി

ഇടയ്ക്ക് പരിക്ക് പറ്റി

ആദിയുടെ ചിത്രീകരണത്തിനിടയില്‍ ഇടയ്ക്ക് പ്രണവിന് പരിക്ക് പറ്റിയിരുന്നു. ഗ്ലാസ് കൊണ്ട് കൈ മുറിഞ്ഞ സംഭവത്തില്‍ താന്‍ വല്ലാതെ പരിഭ്രമിച്ചുപോയിരുന്നുവെന്നും ജിത്തു ജോസഫ് തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലിനോട് എന്തു പറയുമെന്നായിരുന്നു ടെന്‍ഷന്‍.

ആക്ഷനും സംഗീതവും

ആക്ഷനും സംഗീതവും

സംഗീതത്തിന് മാത്രമല്ല ആക്ഷനും കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കിയിട്ടുള്ളത്. സംഗീത്ഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്. സംഗീതഞ്ജനായ ആദി പാര്‍ക്കര്‍ അഭ്യാസി കൂടിയാണ്. ആദിയിലെ പ്രധാന സവിശേഷതകളിലൊന്നാണ് പാര്‍ക്കര്‍ ഫൈറ്റ് സീന്‍.

അപ്രതീക്ഷിതമായുണ്ടാകുന്ന ട്വിസ്റ്റ്

അപ്രതീക്ഷിതമായുണ്ടാകുന്ന ട്വിസ്റ്റ്

ആദിയെന്ന സംഗീതഞ്ജനിലൂടെ തുടങ്ങുന്ന ചിത്രത്തില്‍ ഇടയ്ക്ക് സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് വഴിത്തിരിവുണ്ടാകുന്നത്. നൃത്തത്തിലും സംഗീതത്തിലും അതീവ തല്‍പ്പരനാണ് ആദി. ആദിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്.

പാര്‍ക്കര്‍ പരിശീലനം തുണയായി

പാര്‍ക്കര്‍ പരിശീലനം തുണയായി

വിദേശിയായ സ്റ്റണ്ട് മാസ്റ്ററാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് ശരിക്കും പ്രയോജനമായെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു.

 ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് പ്രണവിന്റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അതിമനോഹരമായി ചെയ്തുവെന്ന് സാക്ഷ്യപ്പെടുത്തുന്നു

അതിമനോഹരമായി ചെയ്തുവെന്ന് സാക്ഷ്യപ്പെടുത്തുന്നു

പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ മര്‍മ്മ പ്രധാനമായ രംഗങ്ങളെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആദിയെ അങ്ങേയറ്റം മനോഹരമാക്കിയാണ് പ്രണവ് അവതരിപ്പിച്ചിട്ടുള്ളതെന്നും അവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

ക്യാമറയ്ക്ക് പിന്നില്‍ നിന്നും

ക്യാമറയ്ക്ക് പിന്നില്‍ നിന്നും

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും പറഞ്ഞു കൊടുക്കാതെ തന്നെ പ്രണവിന് മനസ്സിലാകുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ആദി ചില കള്ളത്തരങ്ങള്‍ മാരകമായേക്കാം എന്ന ടാഗ് ലൈനോടെയാണ് ഇറങ്ങുന്നത്. അനുശ്രീ, അദിതി രവി, ലെന, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

താരജാഡയില്ലാത്ത താരപുത്രന്‍

താരജാഡയില്ലാത്ത താരപുത്രന്‍

സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ തന്നെ താരമായി മാറിയ താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. ലോകമറിയുന്ന നടന്റെ മകനാണ് താനെന്ന ജാഡയില്ലാതെയാണ് ഈ താരപുത്രന്‍ എല്ലാവരോടും ഇടപഴകുന്നത്.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌

പ്രണവ് ബാലതാരമായി എത്തിയ പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും താരപുത്രന് ലഭിച്ചിരുന്നു. നായകനായി പ്രണവ് സിനിമയില്‍ തിരിച്ചെത്തുമെന്ന് അന്ന് തന്നെ പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു.

അഭിനയം രക്തത്തിലുണ്ട്

അഭിനയം രക്തത്തിലുണ്ട്

തുടക്കക്കാരന്റെ ചെറിയ പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ടെന്ന് സംവിധായകന്‍ പറയുന്നു. റോഡിലിറങ്ങി വണ്ടിയോടിക്കുമ്പോഴാണല്ലോ ഡ്രൈവിങ്ങില്‍ കൂടുതല്‍ തെളിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

പ്രയത്‌നിക്കാന്‍ തയ്യാറാണ്

പ്രയത്‌നിക്കാന്‍ തയ്യാറാണ്

ഇഷ്ടപ്പെടുന്ന കാര്യത്തിന് വേണ്ടി അങ്ങേയറ്റം പ്രവര്‍ത്തിക്കുന്നയാളാണ് പ്രണവ്. അഭിനയം അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. സിനിമയാണ് തന്റെ മേഖലയെന്ന് ഉറപ്പിച്ചാല്‍ മികച്ച ഒരു നടനായി മലയാള സിനിമയിലുണ്ടാകുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

പ്രണവിന്റെ തയ്യാറെടുപ്പുകള്‍

പ്രണവിന്റെ തയ്യാറെടുപ്പുകള്‍

ചിത്രത്തില്‍ ഗിറ്റാര്‍ വായിച്ച് പാടുന്ന രംഗത്തിന് വേണ്ടി സംഗീത സംവിധായകനൊപ്പം ഇരുന്ന് എങ്ങനെ ഗിറ്റാര്‍ വായിക്കണമെന്ന് പഠിച്ചതിന് ശേഷമാണ് അപ്പു ആ രംഗത്തില്‍ അഭിനയിച്ചതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

റിലീസിനായി കാത്തിരിക്കാം

റിലീസിനായി കാത്തിരിക്കാം

റിലീസിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യത നേടിയ പ്രണവ് മോഹന്‍ലാലിന്റെ ആദിയുടെ റിലീസിനായി നമുക്കും കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X