»   » പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം കന്നട പത്രത്തിന്റെ ആദ്യ പേജിലെ പ്രധാന വാര്‍ത്ത!!

പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റം കന്നട പത്രത്തിന്റെ ആദ്യ പേജിലെ പ്രധാന വാര്‍ത്ത!!

Posted By: Rohini
Subscribe to Filmibeat Malayalam

ലോക സിനിമയില്‍ തന്റെ ഇരിപ്പിടം കണ്ടെത്തിയ മഹാ നടനാണ് മോഹന്‍ലാല്‍. ആ നടന വിസ്മയത്തിന്റെ മകന്‍ സിനിമയില്‍ അരങ്ങേറുന്നതും അപ്പോള്‍ ലോക സിനിമാ പ്രേമികളുടെ പ്രധാന കൗതുക വാര്‍ത്ത തന്നെയാണ്.

പ്രണവിനെ എന്ത് വിളിക്കും; രാജകുമാരന്‍ എന്നോ കുഞ്ഞേട്ടന്‍ എന്നോ അതോ പിഎം എന്നോ ?

പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം ആഗ്രഹിച്ചത് മലയാളികള്‍ മാത്രമല്ല എന്ന് ഇപ്പോള്‍ ബോധ്യമാകുന്നു. ഒരു കന്നട പത്രത്തിന്റെ ആദ്യ പേജിലെ പ്രധാന വാര്‍ത്ത പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തെ കുറിച്ചാണ്.

ഇതാണത്

ടൈംസ് ഓഫ് ഇന്ത്യയുടെ കന്നട പതിപ്പായ വിജയ്കര്‍ണാടക എന്ന ദിനപ്പത്രത്തിന്റെ ആദ്യ പേജിലാണ് പ്രണവിന്റെ മടങ്ങിവരവ് വാര്‍ത്തയായിരിയ്ക്കുന്നത്. മലയാള പത്രങ്ങളില്‍ പോലും ഉള്‍പ്പേജില്‍, സിനിമയുടെ കോളത്തിലാണ് പ്രണവിന്റെ മടങ്ങിവരവ് വാര്‍ത്തയായിരിയ്ക്കുന്നത് എന്നിരിക്കെ, കന്നട പത്രത്തിന്റെ മുന്‍ പേജില്‍ താരപുത്രന്റെ മടങ്ങി വരവ് വാര്‍ത്തയായത് കാണുന്നത് ഏറെ കൗതുകം തന്നെ

വാര്‍ത്ത പുറത്ത് വന്നത്

മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്. മിനിട്ടുകള്‍ക്കകം അത് കാട്ടു തീ പോലെ പടര്‍ന്ന് പിടിച്ചു.

ജീത്തു ജോസഫ് ചിത്രത്തിലൂടെ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനായി അരങ്ങേറുന്നത്. നേരത്തെ ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ പ്രണവ് സഹസംവിധായകനായി പ്രവൃത്തിച്ചിട്ടുണ്ട്.

സിനിമയില്‍ പ്രണവ്

ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് പ്രണവ് വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അതിഥി താരമായും പ്രണവ് എത്തിയിട്ടുണ്ട്.

English summary
Pranav Mohanlal's film entry is the main news in Kannada News Paper

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam