»   » കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, ഈ ബഹളങ്ങള്‍ക്കിടെ പ്രണവിന്റെ ആദിയുടെ ഷൂട്ടിങ് ആരംഭിക്കുന്നു!!

കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, ഈ ബഹളങ്ങള്‍ക്കിടെ പ്രണവിന്റെ ആദിയുടെ ഷൂട്ടിങ് ആരംഭിക്കുന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിന്റെ സിനിമയുടെ ഓരോ ഘട്ടവും വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. ചിത്രം പ്രഖ്യാപിച്ച് കുറേ നാളത്തേക്ക് അപ്‌ഡേഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ മോഹന്‍ലാലിന്റെ ഒടിയന്റെ പൂജയ്‌ക്കൊപ്പം ആദി എന്ന പ്രണവിന്റെ ആദ്യ ചിത്രത്തിന്റെ പൂജയും നടന്നപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

കല്യാണി പ്രിയദര്‍ശനുമായി പ്രണയത്തിലാണെന്നു കേട്ട പ്രണവിന്റെ പ്രതികരണം ??

അക്ഷമരായി ഇരിയ്ക്കുന്ന ആരാധകര്‍ക്കിടയിലേക്കിതാ ചിത്രത്തിന്റെ പുതിയ വിശേഷവും എത്തുന്നു. മലയാള സിനിമയുടെ ഈ പ്രതിസന്ധി കാലത്തെ ബഹളത്തിനിടെ പ്രണവിന്റെ ആദ്യ (നായകനായുള്ള) ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് ഒന്നിന് ആരംഭിയ്ക്കുന്നു. ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ ജീത്തു ജോസഫ് വാര്‍ത്ത സ്ഥിരീകരിച്ചു.

ആക്ഷന് പ്രത്യേക പ്രാധാന്യം

ഒരു പക്ഷേ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് ഈ ചിത്രത്തില്‍ പരീക്ഷിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ക്ക് വിദേശത്തുനിന്ന് പ്രണവ് മാസങ്ങളായി പാര്‍ക്കര്‍ പരിശീലനം നടത്തിയിരുന്നു.

പാര്‍ക്കര്‍ പരിശീലനം

അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരിക അഭ്യാസമാണ് പാര്‍ക്കര്‍. ഓടിയും ചാടിയും വലിയ കെട്ടിടത്തില്‍ പിടിച്ച് കയറിയുമൊക്കെ മുന്നിലുള്ള തടസ്സങ്ങളെ തരണം ചെയ്യുന്ന, സാഹസികതയും വേഗതയും ഒപ്പം ശാരീരികക്ഷമതയും ഏറെ വേണ്ട വ്യായാമമാണ് പാര്‍ക്കര്‍. ഹോളിവുഡ് ചിത്രങ്ങളായ ഡിസ്ട്രിക്റ്റ് 13, ബോണ്‍ അള്‍ട്ടിമേറ്റം, പ്രിന്‍സ് ഓഫ് പേര്‍ഷ്യ തുടങ്ങിയ ചിത്രങ്ങളില്‍ ഇത്തരം ധാരാളം രംഗങ്ങളുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരീക്ഷണം.

പ്രണവ് സിനിമയില്‍

നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പ്രണവ് നേടിയിരുന്നു.

മോഹന്‍ലാലിനൊപ്പം

പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗര്‍ എലിയാസ് ജാക്കിയില്‍ ഒറ്റ ഷോട്ടില്‍ പ്രത്യക്ഷപ്പെട്ടു. അന്ന് മുതല്‍ ഇനി എന്ന് നായകനായി എത്തും എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമാണ് ആദി എന്ന ചിത്രം

English summary
Pranav Mohanlal's first film Aadhi will rolling from August 1st

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam