twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാജാവും താരപുത്രനും മിന്നിച്ചു! മോഹന്‍ലാലിന്റെയും പ്രണവിന്റെയും വക ഒരു ദിവസം രണ്ട് സര്‍പ്രൈസ്!

    |

    മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരുപിടി നല്ല സിനിമകളാണ് വരാനിരിക്കുന്നത്. ഡിസംബറില്‍ ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇനി മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. നവംബര്‍ ഒന്നിന് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഒരു മാസം വൈകി ഡിസംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

    വിജയ് സേതുപതിയുടെ പ്രണയകഥ രസകരമാണ്! മലയാളിയായ ജെസിയെ പ്രൊപ്പോസ് ചെയ്തത് യാഹൂ വഴി! വിജയ് സേതുപതിയുടെ പ്രണയകഥ രസകരമാണ്! മലയാളിയായ ജെസിയെ പ്രൊപ്പോസ് ചെയ്തത് യാഹൂ വഴി!

    വിജയ് സേതുപതിയുടെ പ്രണയകഥ രസകരമാണ്! മലയാളിയായ ജെസിയെ പ്രൊപ്പോസ് ചെയ്തത് യാഹൂ വഴി! വിജയ് സേതുപതിയുടെ പ്രണയകഥ രസകരമാണ്! മലയാളിയായ ജെസിയെ പ്രൊപ്പോസ് ചെയ്തത് യാഹൂ വഴി!

    ഡിസംബര്‍ ഒന്നിന് മോഹന്‍ലാലിന്റെയും മകന്‍ പ്രണവിന്റെയും സിനിമയില്‍ രണ്ട് സന്തോഷങ്ങള്‍ ഉണ്ടായിരിക്കുകയാണ്. മോഹന്‍ലാലിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമയുടെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. ഇക്കാര്യം അരുണ്‍ ഗോപി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് പറഞ്ഞിരിക്കുന്നത്.

    അരുണ്‍ ഗോപി പറയുന്നതിങ്ങനെ..

    അരുണ്‍ ഗോപി പറയുന്നതിങ്ങനെ..

    ഇന്ന് രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ (സംവിധാനം) എന്റെ ആദ്യത്തെ (എഴുത്തു) സിനിമ.! എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപനം സാധ്യമാക്കി നല്‍കിയ എല്ലാരോടും..! വാക്കിലൊതുങ്ങാതെ സ്‌നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാര്‍.. നന്ദി..

    വെള്ളിത്തിരയിലെത്താന്‍ കാത്തിരിപ്പാണ്

    വെള്ളിത്തിരയിലെത്താന്‍ കാത്തിരിപ്പാണ്

    പ്രൊഡക്ഷനിലെ ബിജുവില്‍ തുടങ്ങി എന്തിനും ഏതിനും വലം കൈ ആയി നിന്ന പാര്‍ത്ഥനും ഷിഹാബിനോടുമൊക്കെ നന്ദിയില്‍ ഒതുക്കാന്‍ കഴിയില്ല എന്ന് അറിയാം. എന്നെക്കാളേറെ ഈ സിനിമയ്ക്കായി നെട്ടോട്ടം ഓടിയ എന്റെ ടീം പാര്‍ത്ഥന്‍, ബാലു, അമൃത്, ലാല്‍, ആരോണ്‍, ഓസ്റ്റിന്‍, ശിവറാം, ആന്‍മി, അന്നു, സജിത്ത് നിങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്നു.. ഇനി ഒരു കാത്തിരിപ്പാണ് അഭിനന്ദനും ഞാനും ജോസഫ് നെല്ലിക്കലും പീറ്റര്‍ ഹെയ്നും ലിബിനും ധന്യയുമൊക്കെ മനസ്സ് അറിഞ്ഞു ചെയ്ത ഈ സിനിമ വിവേക് ഹര്‍ഷനിലൂടെ ഗോപി സുന്ദറിലൂടെ രംഗനാഥ് രവിയിലൂടെ പൂര്‍ണമായി വെള്ളിത്തിരയിലെത്താന്‍.. കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ.. പ്രാര്‍ത്ഥനയോടെ.. സ്‌നേഹത്തോടെ അരുണ്‍ ഗോപി.

    ഇരുപത്തിയൊന്നാം നൂറ്റാണ്ട്

    ഇരുപത്തിയൊന്നാം നൂറ്റാണ്ട്

    ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത രാമലീലയിലൂടെയാണ് അരുണ്‍ ഗോപി ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. സിനിമ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെയാണ് രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചത്. താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുണാണ്. ഇരുപതാം നൂറ്റാണ്ട് എന്ന മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തിനോട് സാമ്യമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നായിരുന്നു അരുണ്‍ സിനിമയ്ക്ക് പേരിട്ടത്. ഇത് സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു.

    ആക്ഷന്‍ ചിത്രം

    ആക്ഷന്‍ ചിത്രം

    പ്രണവ് നായകനായെത്തിയ ആദിയിലെ പോലെ തന്നെ സംഘട്ടനത്തിന് പ്രധാന്യമുള്ള ആക്ഷന്‍ ത്രില്ലറാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിയില്‍ പാര്‍ക്കൗര്‍ അഭ്യാസങ്ങളിലൂടെയായിരുന്നു പ്രണവ് ശ്രദ്ധേയനായതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള യുവാവിന്റെ വേഷത്തിലാണെത്തുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുമായിരുന്നു സര്‍ഫിംഗ് രംഗങ്ങള്‍ ചിത്രീകരിച്ചത്. സര്‍ഫിംഗ് പഠിക്കുന്നതിന് വേണ്ടി ഒരു മാസത്തിലേറെ സമയമായിരുന്നു പ്രണവിന് ആവശ്യമായി വന്നത്.

    അസാധ്യ മെയ്‌വഴക്കം

    അസാധ്യ മെയ്‌വഴക്കം

    ആദി കണ്ടവര്‍ക്കെല്ലാം പറയാനുള്ള ഏക കാര്യം പ്രണവിന്റെ മെയ്‌വഴക്കത്തെ കുറിച്ചാണ്. അസാധ്യമായ ആക്ഷന്‍ രംഗങ്ങളായിരുന്നു ആരാധകര്‍ക്കായി പ്രണവ് നല്‍കിയിരുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിപ്പോള്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ട്രെയിനില്‍ നിന്നുള്ള സംഘട്ടന രംഗങ്ങള്‍ക്കിടെ ട്രെയിനിന്റെ ജനാലയില്‍ തുങ്ങി കിടക്കുന്ന പ്രണവിന്റെ ചിത്രങ്ങളായിരുന്നു വൈറലായത്. പീറ്റര്‍ ഹെയിനാണ് സിനിമയ്ക്ക് വേണ്ടി ആക്ഷനൊരുക്കാന്‍ എത്തിയിരിക്കുന്നത്.

    സിനിമയുടെ പ്രത്യേകതകള്‍

    സിനിമയുടെ പ്രത്യേകതകള്‍

    ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയായിരുന്നു അഭിനയിച്ചത്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നൊരു സിനിമ വരുമ്പോള്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന് മാത്രമല്ല റൊമന്‍സിനും പ്രധാന്യം നല്‍കുന്നൊരു സിനിമയാണിതെന്നാണ് റിപ്പോര്‍ട്ട്. പ്രണവിന്റെ നായികയായി അഭിനയിക്കുന്നത് പുതുമുഖ നടിയായ റേച്ചല്‍ ഡേവിഡാണ്. രാമലീലയ്ക്ക് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിര്‍മാണം. അഭിനന്ദ് രാമാനുജന്‍ ആണ് ഛായഗ്രഹണം. സംഗീതം ഗോപി സുന്ദര്‍ കൈകാര്യം ചെയ്യും.

    English summary
    Pranav Mohanlal's Irupathiyonnam Nootandu shoot over
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X