ദിലീപും ആസിഫ് അലിയുമുണ്ട്! പ്രണവിന്‍റെ കിടിലന്‍ ആക്ഷനുമായി മേക്കിങ്ങ് വീഡിയോയെത്തി! കാണൂ!

Recommended Video

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ എത്തി

ആദിക്ക് ശേഷമുള്ള പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടാമത്തെ സിനിമയുമായി പ്രണവും അരുണ്‍ ഗോപിയും ഒരുമിച്ചെത്തുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ഇരുപതാം നൂറ്റാണ്ടുമായി ഈ ചിത്രത്തിന് ബന്ധമുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പേരില്‍ മാത്രമേ സാമ്യമുള്ളൂവെന്നും തികച്ചും വ്യത്യസ്തമായ സിനിമയുമായാണ് തങ്ങളെത്തുന്നതെന്നാണ് അരുണ്‍ ഗോപി വ്യക്തമാക്കിയത്. ജനുവരി 25നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിംഗും ഇതിനോടകം തന്നെ പൂര്‍ത്തിയായതായുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

2019 ലെ ബിഗ് റിലീസുമായാണ് പ്രണവ് എത്തുന്നത്. പോയ വര്‍ഷത്തില്‍ ജനുവരി 26നായിരുന്നു ആദ്യ ചിത്രമായ ആദി തിയേറ്ററുകളിലേക്കെത്തിയത്. മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സിനൊപ്പമായാണ് ആദിയെത്തിയത്. ഇത്തവണ നിവിന്‍ പോളി ചിത്രമായ മിഖായേലിനൊപ്പമാണ് പ്രണവിന്റെ വരവ്. ബോക്‌സോഫീസിലെ ശക്തമായ താരപോരാട്ടത്തില്‍ ആര് നേടുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ തുടങ്ങിയിരുന്നു. നായികയെ പരിചയപ്പെടുത്തിയ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെയായാണ് സിനിമയുടെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രണവിന്റെ ആക്ഷന്‍

പ്രണവിന്റെ ആക്ഷന്‍

മോഹന്‍ലാലിനെപ്പോലെ തന്നെ ആക്ഷന്‍ രംഗങ്ങളോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് പ്രണവും. ആദിയിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാനായി താരപുത്രന്‍ സമ്മതിച്ചിരുന്നില്ല. മോഹന്‍ലാല്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും താരപുത്രന്‍ വഴങ്ങിയിരുന്നില്ല. പാര്‍ക്കൗറുമായാണ് നേരത്തെ താരപുത്രന്‍ വിസ്മയിപ്പിച്ചതെങ്കില്‍ ഇത്തവണ ട്രെയിനിന് മുകളിലും മറ്റുമുള്ള രംഗങ്ങളുമായാണ് പ്രണവ് എത്തുന്നത്. സാഹസിക രംഗങ്ങളിലെ പ്രണവിന്റെ പ്രകടനവുമായുള്ള മേക്കിങ്ങ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സുചിത്രയുടെ വരവ്

സുചിത്രയുടെ വരവ്

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമത്തെ സിനിമയുടെ പൂജ ചടങ്ങിന് മുന്‍നിര താരങ്ങളും സംവിധായകരുമുള്‍പ്പടെ നിരവധി പേരായിരുന്നു എത്തിയത്. മോഹന്‍ലാലും സുചിത്രയും സിനിമയുടെ തുടക്കം മുതലേ തന്നെ പ്രണവിനൊപ്പമുണ്ടായിരുന്നു. ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാല്‍ മോഹന്‍ലാലിന് പലപ്പോഴും നേരിട്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മകനെക്കാണാനും അണിയറപ്രവര്‍ത്തകരുമായി സംസാരിക്കാനുമൊക്കെയായി സുചിത്ര എത്തിയിരുന്നു. മേക്കിങ്ങ് വീഡിയോയില്‍ സുചിത്രയേയും കാണുന്നുണ്ട്.

ആശീര്‍വദിക്കാനായി ദിലീപെത്തി

ആശീര്‍വദിക്കാനായി ദിലീപെത്തി

ആദിയുടെ വിജയാഘോഷത്തിനിടയില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം കേക്ക് മുറിക്കാനായി ദിലീപ് എത്തിയിരുന്നു. രണ്ടാമത്തെ സിനിമയിലേക്ക് പ്രണവെത്തിയപ്പോള്‍ ആശംസയുമായി ദിലീപും എത്തിയിരുന്നു. ഇത്തവണത്തെ വരവിന് വലിയൊരു പ്രത്യേകതയുമുണ്ടായിരുന്നു. കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയ രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്്. പ്രണവിനോട് സംസാരിക്കുന്ന ദിലീപിനേയും വീഡിയോയില്‍ കാണുന്നുണ്ട്.

ആസിഫ് അലിയുമെത്തി

ആസിഫ് അലിയുമെത്തി

കടുത്ത മോഹന്‍ലാലാണ് ആരാധകനാണ് താനെന്ന് ആസിഫ് അലി നേരത്തെ വ്യക്തമാക്കിയിരുന്നു. മകനായ ആദമിനും അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയുടെ ലൊക്കേഷനിലേക്ക് ആസിഫും എത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള രംഗങ്ങളും വീഡിയോയിലുണ്ട്.

റൊമാന്‍റിക് ചിത്രവുമായെത്തുന്നു

റൊമാന്‍റിക് ചിത്രവുമായെത്തുന്നു

ആദിയില്‍ പ്രണവിന് നായികയുണ്ടായിരുന്നില്ല. പ്രണയത്തിന് സാധ്യതയുമുണ്ടായിരുന്നില്ല. പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ വൈമുഖത പ്രകടപ്പിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. എന്നാല്‍ രണ്ടാമത്തെ സിനിമയില്‍ പ്രണയവുമുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. പ്രണവിന്റെ നായികയായി ആരെത്തുമെന്നായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. പ്രേക്ഷകര്‍ക്ക് അത്ര പരിചിതയല്ലാത്ത സയ ഡേവിഡാണ് പ്രണവിന് നായികയായെത്തുന്നത്. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ നായികയെ പരിചയപ്പെടുത്തിയത്. നായികയ്‌ക്കൊപ്പമുള്ള സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നായികയായി സയ ഡേവിഡ്

നായികയായി സയ ഡേവിഡ്

മോഡലിംഗില്‍ നിന്നും സിനിമയില്‍ തുടക്കം കുറിക്കുകയാണ് സയ ഡേവിഡ്. റേച്ചല്‍ ഡേവിഡെന്നാണ് ഈ നായികയുടെ യഥാര്‍ത്ഥ പേര്. ബെംഗലുരു സ്വദേശിയായ താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. സൂര്യാസ്തമയം എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഈ നായിക വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. നൃത്തത്തേയും സംഗീതത്തേയും യാത്രകളേയും ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് താരത്തിന്റെ പ്രൊഫൈല്‍ വ്യക്തമാക്കുന്നു.

വീഡിയോ കാണാം

ഇരുപത്തിയൊന്നാം നൂറ്റാണ്ട് മേക്കിങ്ങ് വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X