»   » അച്ഛന്റെ പാട്ടിന് കിട്ടാവുന്നതിലും മികച്ച പ്രതികരണം, പ്രണവ് മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ്

അച്ഛന്റെ പാട്ടിന് കിട്ടാവുന്നതിലും മികച്ച പ്രതികരണം, പ്രണവ് മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ്

Posted By: Teresa John
Subscribe to Filmibeat Malayalam
പ്രണവിന്റെ ജിമ്മിക്കി കമ്മൽ ഡാൻസ് തകർത്തു ..വീഡിയോ കാണാം | Filmibeat Malayalam

സിനിമയെക്കാള്‍ അതിലെ പാട്ടുകള്‍ ഹിറ്റാവുന്നത് പലപ്പോഴും സംഭവിക്കാറുള്ളതാണ്. അതാണ് മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകത്തിലും നടന്നത്. സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ചിത്രത്തിലെ പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി എന്ന് തുടങ്ങുന്ന ഗാനരംഗം കഴിഞ്ഞ ആഴ്ചകളില്‍ കേരളത്തില്‍ തരംഗമായി മാറിയിരിക്കുകയാണ്.

ആദിയുടെ ലൊക്കേഷനില്‍ പെണ്ണുങ്ങളുടെ ഫഌഷ് മോബ്! ഇങ്ങനെയും ഓണം ആഘോഷിക്കാമോ?

ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ഘടകവും ജിമിക്കി കമ്മല്‍ ആയിരുന്നു. കോളേജുകളിലും മറ്റും ഓണ പരിപാടികളില്‍ ജിമിക്കി കമ്മല്‍ കൊണ്ട് ഗ്രൂപ്പ് ഡാന്‍സുകളുടെ മേളമായിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് താരപുത്രന്‍ പ്രണവിന്റെ ഡാന്‍സ് തന്നെയാണ്. പ്രണവിന്റെ ആദി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് അച്ഛന്റെ പാട്ടിന് തകര്‍ത്ത് ഡാന്‍സ് കളിച്ച് പ്രണവ് ശ്രദ്ധിക്കപ്പെട്ടത്.

ജിമിക്കി കമ്മല്‍

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ പാട്ടാണ് 'എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി'എന്ന് തുടങ്ങുന്ന പാട്ട്. പാട്ട് പുറത്ത് വന്നപ്പോള്‍ മുതല്‍ കേരളക്കര ഏറ്റെടുത്തിയിരിക്കുകയായിരുന്നു.

പ്രണവിന്റെ ഡാന്‍സ്

അച്ഛന്റെ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന പ്രണവിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പ്രണവ് നായകനായി അഭിനയിക്കുന്ന ആദിയുടെ ലൊക്കേഷനില്‍ നിന്നുള്ള ഓണാഘോഷത്തിന്റെ ഭാഗമായിട്ടാണ് പ്രണവും ഡാന്‍സ് കളിക്കുന്നത്.

ഫ്‌ലാഷ് മോബ്

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഷൂട്ടിങ്ങ് ഇപ്പോള്‍ നടക്കുന്നത് ഹൈദരബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നിന്നുമാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഓണം വ്യത്യസ്തമാക്കാനായി സ്ത്രീകള്‍ ചേര്‍ന്ന് ഫ്‌ലാഷ് മോബും സംഘടിപ്പിച്ചിരുന്നു.

ജിത്തു ജോസഫ്

സംവിധായകന്‍ ജിത്തു ജോസഫ് ഫേസ്ബുക്ക് ലൈവിലൂടെയാണ് തങ്ങളുടെ ഇത്തവണത്തെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നത്.

തിരുവാതിരയ്‌ക്കൊപ്പം ജിമിക്കി കമ്മലും

ഷര്‍ട്ടും മുണ്ടും ധരിച്ച് സിനിമയുടെ സെറ്റിലുണ്ടായിരുന്ന സ്ത്രീകളെല്ലാം തിരുവാതിരകളിയും അതിനൊപ്പം എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനുമൊപ്പം ഡാന്‍സ് കളിക്കുകയായിരുന്നു. അവസാന ഭാഗത്ത് എല്ലാവരുടെയും ഒപ്പം പ്രണവും അതി മനോഹരമായി തന്നെ ചുവട് വെച്ചിരുന്നു.

ആദിയുടെ ഷൂട്ടിങ്ങ്

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ആദിയുടെ ആദ്യ രണ്ട് ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷം ഷൂട്ടിങ്ങ് ഇപ്പോള്‍ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് നടക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

അനുശ്രീ, അദിതി രവി, ലെന, എന്നിവരാണ് ചിത്രത്തില്‍ നായികമാരായി അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം സിദ്ധിഖ്, ഷറഫുദ്ദീന്‍, നോബി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Pranav Mohanlal's Jimikki Kammal Video Goes Viral!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam