മോഹന്‍ലാലിനെ വെല്ലുന്ന ലുക്കുമായി പ്രണവ്! മരക്കാറിലെ ലുക്ക് പുറത്തുവന്നു! ചിത്രം വൈറലാവുന്നു! കാണാം

Recommended Video

മോഹന്‍ലാലിനെ വെല്ലുന്ന ലുക്കുമായി പ്രണവ്! | filmibeat Malayalam

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥ പറയുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കിലാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം മരക്കാറിലേക്ക് ജോയിന്‍ ചെയ്തത്. ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. താരപുത്രന്‍മാരും താരപുത്രികളുമുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരാണ് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മലയാളം ഇന്നുവരെ കാണാത്ത തരത്തിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രമൊരുങ്ങുന്നത്.

സിനിമയുടെ പിന്നണിയിലും മുന്നണിയിലുമായി താരപുത്രന്‍മാരും താരപുത്രികളുമൊക്കെ അണിനിരക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, അനി ശശി, പ്രണവ് മോഹന്‍ലാല്‍, കല്യാണ് പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരൊക്കെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. കുഞ്ഞാലി മരക്കാരുടെ ബാല്യകാല വേഷമാണ് പ്രണവ് അവതരിപ്പിക്കുന്നത്. പ്രണവിന്റെ നായികയായി എത്തുന്നത് കല്യാണിയാണ്. മോഹന്‍ലാലിന്റെ ലുക്ക് വൈറലായതിന് പിന്നാലെയാണ് പ്രണവിന്റെ ലുക്ക് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

 പ്രണവിന്റെ ലുക്ക്

പ്രണവിന്റെ ലുക്ക്

ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഹൈദരാബാദിലേക്കെത്തിയത്. ഇടയ്ക്ക് ഡബ്ബിംഗ് പൂര്‍ത്തിയാക്കാനായി താരം അരുണ്‍ ഗോപിയുടെ സിനിമയിലേക്കെത്തിയിരുന്നു. കഴിത്തില്‍ മാലയണിഞ്ഞ് മുടി വളര്‍ത്തിയുള്ള താരപുത്രന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിന്റെ ചെറുപ്പമായാണ് പ്രണവ് എത്തുന്നത്. 100 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുക്കുന്നത്.

അച്ഛനെ വെല്ലും

അച്ഛനെ വെല്ലും

മോഹന്‍ലാലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. സിനിമയ്ക്കായി ഒരുക്കിയ സെറ്റും ലൊക്കേഷനിലേക്കെത്തിയ താരങ്ങളുടെയുമൊക്കെ ചിത്രം നേരത്തെ വൈറലായിരുന്നു. സിനിമയില്‍ ആദ്യഭാഗത്ത് 20 മിനിറ്റാണ് പ്രണവ് പ്രത്യക്ഷപ്പെടുന്നത്. കപ്പലിലെയും കടലിലെയും രംഗങ്ങളിലാണ് താരപുത്രനെത്തുന്നത്. ആന്റണി പെരുമ്പാവൂര്‍, സന്തോഷ് കുരുവിള, ഡോക്ടര്‍ സിജെ റേയ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനെ വെല്ലുന്ന ലുക്കിലാണ് പ്രണവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അര്‍ജുന്റെ ലുക്ക്

അര്‍ജുന്റെ ലുക്ക്

തമിഴകത്തിന്റെ സ്വന്തം താരമായ അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹവും ഇതിനോടകം തന്നെ സിനിമയില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. അര്‍ജുന്റെ ലുക്കും പുറത്തുവന്നിട്ടുണ്ട്. സുനില്‍ ഷെട്ടിയും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

ബാബുരാജും ചിത്രത്തിലുണ്ട്

ബാബുരാജും ചിത്രത്തിലുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട വില്ലന്‍മാരിലൊരാളായ ബാബുരാജ് ഹാസ്യത്തിലേക്ക് ചുവട് മാറിയിട്ട് അധികനാളായിട്ടില്ല. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. ബാബുരാജും ഇതിനോടകം തന്നെ മരക്കാറില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

അനി ശശിയും പ്രണവ് മോഹന്‍ലാലും

അനി ശശിയും പ്രണവ് മോഹന്‍ലാലും

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഐവി ശശി-മോഹന്‍ലാല്‍. ഇവരുടേതായി പുറത്തുവന്നിട്ടുള്ള സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒട്ടേറെ കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ഐവി ശശി. അദ്ദേഹത്തിന്റെ ഭാര്യയായ സീമയ്‌ക്കൊപ്പവും ഈ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശനും മോഹന്‍ലാലും ഐവി ശശിയും സുരേഷ് കുമാറുമൊക്കെയായിരുന്നു അന്നെങ്കില്‍ ഇന്ന് അവരുടെ മക്കളെല്ലാം ഒരുമിച്ചെത്തുകയാണ് മരക്കാറിലൂടെ. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ മുന്നണിയിലും പിന്നണിയിലുമായാണ് താരപുത്രന്‍മാരും താരപുത്രികളും ഒരുമിക്കുന്നത്. അനി ശശി തിരക്കഥയുമായി സഹകരിക്കുന്നുണ്ട്. പ്രണവിനെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരപുത്രനെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ആക്ഷന്‍ സിനിമയുമായി താരപുത്രന്‍മാര്‍ എത്തുന്നു

ആക്ഷന്‍ സിനിമയുമായി താരപുത്രന്‍മാര്‍ എത്തുന്നു

ആക്ഷന്‍ സിനിമയുമാണ് താരപുത്രന്‍മാരെത്തുന്നത്. അനി ശശി തന്നെയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. അരുണ്‍ ഗോപി ചിത്രത്തിന് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവന്നപ്പോള്‍ തന്നെ ആരാധകര്‍ ഇതാഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇക്കാര്യം വൈറലായി മാറിയത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ ഇതിനോടകം തന്നെ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചും മറ്റ് വിവരങ്ങളുമറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X