പ്രണയദിനത്തില്‍ വിസ്മയ മോഹന്‍ലാലിന്റെ സര്‍പ്രൈസ്, അനിയത്തിക്ക് ആശംസയുമായി പ്രണവ് മോഹന്‍ലാലും
മലയാള സിനിമയുടെ നടനവിസ്മയമായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ തുടങ്ങിയ സിനിമാജീവിതം മരക്കാറിലെത്തി നില്‍ക്കുകയാണ്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനായും സൂപ്പര്‍താരമായും മാറുകയായിരുന്നു അദ്ദേഹം. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് മോഹന്‍ലാല്‍ എത്താറുള്ളത്. അഭിനയം മാത്രമല്ല സംവിധാനത്തിലും അരങ്ങേറാനൊരുങ്ങുകയാണ് അദ്ദേഹം. ബറോസ് എന്ന ത്രീഡി ചിത്രവുമായെത്തുന്നുണ്ടെന്ന് താരം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. മോഹന്‍ലാലിനൊപ്പമായി മകളും പ്രവര്‍ത്തിക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
അച്ഛനും ചേട്ടനും പിന്നാലെയായി വിസ്മയയും സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ കുടുംബസമേതമായി മോഹന്‍ലാല്‍ എത്താറുണ്ട്. സിനിമാകുടുംബത്തിലെ ഇളംതലമുറയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അച്ഛനും അമ്മാവനും സിനിമയിലായതിനാല്‍ കുട്ടിക്കാലം മുതലേ തന്നെ ആ ചര്‍ച്ചകള്‍ അറിഞ്ഞ് വളര്‍ന്നവരാണ് പ്രണവും വിസ്മയയും. വിസ്മയ സിനിമയിലേക്കെത്തുമോയെന്നുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടുമില്ലെന്നും, എത്താന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
വാലന്റൈന്‍സ് ദിനത്തില്‍ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിസ്മയ. തന്റെ കവിതാസമാഹരമായ ഗ്രയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14വ് റിലീസ് ചെയ്യുമെന്നുള്ള സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരപുത്രി. അനിയത്തിക്ക് ആശംസയുമായി പ്രണവ് മോഹന്‍ലാലും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും, ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും പ്രണവ് കുറിച്ചിട്ടുണ്ട്.

അമ്പരപ്പിക്കുന്ന മേക്കോവറുമായെത്തിയും വിസ്മയ ഞെട്ടിച്ചിരുന്നു. 22 കിലോയായിരുന്നു താരപുത്രി കുറിച്ചത്. ഇതിന് പിന്നാലെയായാണ് കുടുംബസമേതമായുള്ള ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയത്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന് കുടുംബസമേതമായാണ് മോഹന്‍ലാല്‍ എത്തിയത്. വീട്ടില്‍ നടക്കുന്ന ചടങ്ങ് പോലെയാണ് തോന്നുന്നതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്‍ലാലും കുടുംബവും സജീവമായി പങ്കെടുത്തിരുന്നു.
Recommended Video
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്തവരാണ് പ്രണവും മോഹന്‍ലാലും. തന്റെ വിശേഷങ്ങള്‍ അറിയിക്കാനായി വിസ്മയ ഇടയ്ക്ക് എത്താറുണ്ട്. പ്രണവാകട്ടെ വളരെ അപൂര്‍വ്വമായി മാത്രമേ പോസ്റ്റുകള്‍ പങ്കുവെച്ചാറുള്ളൂ. നാളുകള്‍ക്ക് ശേഷമായി പ്രണവിന്റെ അക്കൗണ്ടില്‍ പുതിയ പോസ്റ്റ് കണ്ടതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ അഭിനയിച്ച് വരികയാണ് പ്രണവ് ഇപ്പോള്‍.


Click it and Unblock the Notifications











