ബിഗ് ബജറ്റില്‍ ആക്ഷന്‍ ചിത്രവുമായി അനി ശശിയും പ്രണവും! ഇരുവരും വിസ്മയിപ്പിക്കുമെന്നുറപ്പ്! കാണൂ!

Recommended Video

താരപുത്രന്‍മാരും താരപുത്രികളും ഒരുമിച്ചെത്തുന്നു | filmibeat Malayalam

താരപുത്രന്‍മാരും താരപുത്രികളും അരങ്ങുതകര്‍ക്കുന്ന സമയമാണിത്. ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്നവരുടെ മക്കളാണ് ഇന്ന് നായന്‍മാരായും നായികമാരായും അരങ്ങേറിയത്. ഇവരില്‍ പലരുടെ അരങ്ങേറ്റത്തിനായും സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്നുവെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്നവര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ബാലതാരങ്ങളായി നേരത്തെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയിട്ടുമുണ്ട്. കാളിദാസ് ജയറാമും പ്രണവ് മോഹന്‍ലാലുമൊക്കെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ നായകരായെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഐവി ശശി-മോഹന്‍ലാല്‍. ഇവരുടേതായി പുറത്തുവന്നിട്ടുള്ള സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒട്ടേറെ കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ഐവി ശശി. അദ്ദേഹത്തിന്റെ ഭാര്യയായ സീമയ്‌ക്കൊപ്പവും ഈ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശനും മോഹന്‍ലാലും ഐവി ശശിയും സുരേഷ് കുമാറുമൊക്കെയായിരുന്നു അന്നെങ്കില്‍ ഇന്ന് അവരുടെ മക്കളെല്ലാം ഒരുമിച്ചെത്തുകയാണ് മരക്കാറിലൂടെ. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ മുന്നണിയിലും പിന്നണിയിലുമായാണ് താരപുത്രന്‍മാരും താരപുത്രികളും ഒരുമിക്കുന്നത്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പ്രണവിനെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരപുത്രനെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അനി ശശിയും പ്രണവ് മോഹന്‍ലാലും

അനി ശശിയും പ്രണവ് മോഹന്‍ലാലും

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഐവി ശശിയെ ഒരിക്കലും മാറ്റി നിര്‍ത്താനാവില്ല. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള ഒട്ടേറെ സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്. ചിത്രത്തിലെ പാട്ടുകളായിരുന്നു മറ്റൊരു പ്രത്യേകത. അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായപ്പോള്‍ സിനിമാലോകം ഒന്നടങ്കം സങ്കടപ്പെട്ടിരുന്നു. ആദ്യകാലം മുതലേ തന്നെ പ്രണയത്തിലായ സീമയായിരുന്നു അദ്ദേഹത്തിന്റെ ജീവിതസഖി. സീമയെ നായികയാക്കിയും അദ്ദേഹം സിനിമകളൊരുക്കിയിരുന്നു. ഇവരുടെ മക്കളായ അനു ശശിയും അനി ശശിയും സിനിമയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അനി ശശിയും പ്രണവ് മോഹന്‍ലാലും ഒരുമിച്ചെത്താനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സംവിധായകനാവുമ്പോള്‍

സംവിധായകനാവുമ്പോള്‍

പ്രിയദര്‍ശന്റെ സഹായിയായി പ്രവര്‍ത്തിക്കുകയാണ് അനി ശശി. അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. നായികയായാണ് അനു ശശി തുടക്കം കുറിച്ചത്. സംവിധാനത്തോടായിരുന്നു അനി ശശി താല്‍പര്യം പ്രകടിപ്പിച്ചത്. വര്‍ഷങ്ങളായി പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിച്ച് വരികയാണ് അദ്ദേഹം. അതിനിടയിലാണ് താന്‍ സംവിധായകനായി അരങ്ങേറുകയാണെന്ന് താരപുത്രന്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവിലെ തിരക്കുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും സ്വന്തം ചിത്രത്തിലേക്ക് കടക്കുകയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് 2019 ല്‍ ആരംഭിക്കുമെന്നുള്ള വിവരം പുറത്തുവിട്ടിട്ടുണ്ട്.

പ്രണവിന്റെ  അടുത്ത ചിത്രം

പ്രണവിന്റെ അടുത്ത ചിത്രം

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദിയില്‍ പാര്‍ക്കൗറായിരുന്നുവെങ്കില്‍ ഇത്തവണ സര്‍ഫര്‍ പ്രകടനവുമായാണ് ഈ താരപുത്രനെത്തുന്നത്. ആക്ഷന്‍ രംഗങ്ങളോട് അതീവ താല്‍പര്യമുള്ള പ്രണവിന്റെ പുതിയ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രവുമായാണ് ഇത്തവണ വരുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മരക്കാറിലെ സംഗമം

മരക്കാറിലെ സംഗമം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ താരപുത്രന്‍മാരും താരപുത്രികളും ഒരുമിച്ചെത്തുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, അനി ശശി, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ ഒരുമിച്ചെത്തുകയാണ്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിദ്ധാര്‍ത്ഥാണ് സിനിമയ്ക്ക് വിഎഫ്എക്‌സ് ഒരുക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന ചിത്രത്തില്‍ ബാല്യകാല വേഷം അവതരിപ്പിക്കാനാണ് പ്രണവ് എത്തുന്നത്. കല്യാണി പ്രിയദര്‍ശനാണ് താരത്തിന്റെ നായികയായി എത്തുന്നത്. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ് ഈീ താരസംഗമത്തിനായി.

 അരുണ്‍ ഗോപി ചിത്രം റിലീസ് ചെയ്യുന്നത്?

അരുണ്‍ ഗോപി ചിത്രം റിലീസ് ചെയ്യുന്നത്?

ആദ്യ സിനിമയായ ആദിയിലൂടെ പ്രണവ് മോഹന്‍ലാല്‍ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. അഭിനയത്തില്‍ അസാമാന്യ മികവ് പ്രകടിപ്പിച്ചില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ വൈഭവമായിരുന്നു വിമര്‍ശകരെപ്പോലും ആകര്‍ഷിച്ചത്. ഈ സിനിമയുടെ റിലീസിന് ശേഷം അടുത്ത സിനിമയെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു താരം പറഞ്ഞത്. ആദിയില്‍ ആക്ഷനായിരുന്നുവെങ്കില്‍ ഇത്തവണത്തെ വരവില്‍ റൊമാന്‍സുമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആദി റിലീസ് ചെയ്ത അതേ ദിനത്തിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഇത്തവണത്തെ റിപബ്ലിക് ദിനത്തില്‍ പ്രണവ്-നിവിന്‍ പോളി ബോക്‌സോഫീസ് താരപോരാട്ടം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്ഷന്‍ സിനിമയുമായി താരപുത്രന്‍മാര്‍

ആക്ഷന്‍ സിനിമയുമായി താരപുത്രന്‍മാര്‍

ആക്ഷന്‍ സിനിമയുമാണ് താരപുത്രന്‍മാരെത്തുന്നത്. അനി ശശി തന്നെയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. അരുണ്‍ ഗോപി ചിത്രത്തിന് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവന്നപ്പോള്‍ തന്നെ ആരാധകര്‍ ഇതാഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇക്കാര്യം വൈറലായി മാറിയത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ ഇതിനോടകം തന്നെ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചും മറ്റ് വിവരങ്ങളുമറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X