ഏട്ടനല്ല, ഇക്കയാണ് മാതൃക! ആദ്യ സിനിമയ്ക്ക് ശേഷം പ്രണവ് പിന്തുടരുന്നത് മമ്മൂക്കയെ, കാരണം ഇതാണ്!!
താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമ 'ആദി' റിലീസിനെത്താന്‍ ദിവസങ്ങള്‍ എണ്ണി കഴിയുകയാണ് ആരാധകര്‍. മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റ്‌സിനൊപ്പം ജനുവരി 26 നാണ് സിനിമ തിയറ്ററുകളിലേക്കെത്തുന്നത്. അതിനിടെ പ്രണവിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നിരിക്കുകയാണ്.
എന്നാല്‍ ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായി ഒരു റിപ്പോര്‍ട്ടുകളും ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന ആദി പുറത്തിറങ്ങിയതിന് ശേഷം പ്രണവ് തന്നെ പുതിയ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രണവിന്റെ പുതിയ സിനിമ
പ്രണവ് മോഹന്‍ലാല്‍ നായകനായുള്ള അരങ്ങേറ്റ സിനിമ റിലീസിനെത്തുന്നതിന് മുമ്പ് തന്നെ അടുത്ത സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. എന്നാല്‍ ഇനിയും സിനിമയെ കുറിച്ച് ഔദ്യോഗികമായി ഒരു പ്രഖ്യാപനവും വന്നിട്ടില്ല.

നവാഗത സംവിധായകന്‍
പ്രണവ് നായകനാവാന്‍ പോവുന്ന അടുത്ത സിനിമ നവാഗതനായ ഒരു സംവിധായകന്‍ ആയിരിക്കും സംവിധാനം ചെയ്യാന്‍ പോവുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റസായിരിക്കും സിനിമ നിര്‍മ്മിക്കുന്നതെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില വാര്‍ത്തകളില്‍ പറയുന്നത്.

ആദിയ്ക്ക് ശേഷം
ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തുന്ന ആദ്യ റിലീസ് ചെയ്തതിന് ശേഷം പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രണവോ അല്ലെങ്കില്‍ മോഹന്‍ലാലോ പുറത്ത് വിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

പിന്തുടരുന്നത് ആരെയാണ്?
നിലവില്‍ മലയാള സിനിമയില്‍ നിരവധി പുതുമുഖ സംവിധായകന്മാരാണുള്ളത്. പലരും അവരുടെ ആദ്യ സിനിമ തന്നെ ഹിറ്റാക്കുന്നതോടെ നവാഗത സംവിധായകന്മാര്‍ക്കും പ്രചാരം കൂടിയിരിക്കുകയാണ്. മമ്മൂട്ടിയടക്കം പ്രമുഖ താരങ്ങളെല്ലാം ഇത്തരത്തില്‍ ന്യൂജനറേഷന്‍ സംവിധായകന്മാരുടെ പിന്നാലെയാണ്. പ്രണവും ഈ പാതയിലാണെന്ന് കരുതാം..

ആദി
ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദി പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രം എന്ന പേരില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആക്ഷനും ത്രില്ലറും സസ്‌പെന്‍സുമായി വരുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലാലേട്ടന്റെ ഫാന്‍സ്.


Click it and Unblock the Notifications