തിരമാലകള്‍ക്കിടയിലൂടെ നീന്തിത്തുടിച്ച് പ്രണവ് മോഹന്‍ലാല്‍! സര്‍ഫിങ്ങ് വീഡിയോ വൈറല്‍! കാണൂ!

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് പിന്നാലെയായാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയത്. മുന്‍നിര സംവിധായകരെല്ലാം താരപുത്രനായി കാത്തിരുന്നിട്ടും അത് സംഭവിക്കാന്‍ സമയമെടുത്തു. കുട്ടിക്കാലം മുതലേ തന്നെ താരപുത്രന് അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു. നാടകത്തിലൊക്കം അഭിനയിച്ച് കൈയ്യടി വാങ്ങിയിരുന്നു അപ്പു. ഓടിച്ചാടി മറിയുന്നതിനോട് അന്നേ പ്രത്യേക താല്‍പര്യമായിരുന്നു പ്രണവിന്. ഇടയ്ക്കിടയ്ക്ക് പരിക്കേല്‍ക്കുനന്നതും അന്ന് സ്ഥിരം സംഭവമായിരുന്നുവെന്ന് സുചിത്ര പറഞ്ഞിരുന്നു. ആ താല്‍പര്യമാണ് അപ്പുവിനെ പാര്‍ക്കൗറിലേക്ക് ആകര്‍ഷിച്ചത്. ആദിയിലൂടെ പാര്‍ക്കൗറും താരപുത്രന്‍ ചെയ്തിരുന്നു. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലൂടെയായിരുന്നു സിനിമ സഞ്ചരിച്ചത്. ആക്ഷനിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

താരപുത്രന്റെ ജാഡകളൊന്നുമില്ലാതെ ലളിത ജീവിതം നയിക്കുന്നയാളാണ് പ്രണവ്. സിനിമയെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ മാധ്യമങ്ങളോട് പറയുന്നതിന് പോലും തനിക്ക് താല്‍പര്യമില്ലെന്നും അത്തരത്തിലുള്ള കാര്യങ്ങള്‍ കേട്ട് അവര്‍ക്കെന്ത് ലഭിക്കാനാണെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സിനിമയുടെ പ്രമോഷണല്‍ പരിപാടികളിലൊന്നും താരപുത്രന്‍ പങ്കെടുത്തിരുന്നില്ല. ആദിക്ക് ശേഷമുള്ള അടുത്ത സിനിമയ്ക്കായി ആരാധകര്‍ മുറവിളി കൂട്ടിയപ്പോഴും അതേക്കുറിച്ച് പിന്നീട് ആലോചിക്കാമെന്നായിരുന്നു പ്രണവ് പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അരുണ്‍ ഗോപിയായിരുന്നു ആ രഹസ്യം പുറത്തുവിട്ടത്. സര്‍ഫിങ്ങ് ട്രെയിനറായാണ് ഇത്തവണ പ്രണവ് എത്തുന്നത്. പ്രണവിന്റെ സര്‍ഫിങ്ങ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പാര്‍ക്കൗറല്ല ഇത്തവണ സര്‍ഫിങ്

പാര്‍ക്കൗറല്ല ഇത്തവണ സര്‍ഫിങ്

ആക്ഷന്‍ രംഗങ്ങളോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് പ്രണവ്. ആദിയിലെ ആക്ഷന്‍ രംഗങ്ങളില്‍ ആ താല്‍പര്യം പ്രകടവുമായിരുന്നു. ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെയായിരുന്നു അത്തരം രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും പ്രണവ് അതിന് സമ്മതിച്ചിരുന്നില്ല. അന്ന് പാര്‍ക്കൗറുമായാണ് പ്രണവ് വിസ്മയിപ്പിച്ചതെങ്കില്‍ ഇത്തവണ അത് സര്‍ഫിങ്ങിലൂടെയാണ്. ബാലിയില്‍ വെച്ചായിരുന്നു അദ്ദേഹം സര്‍ഫിങ് പരിശീലനം നടത്തിയത്.

ആക്ഷന്‍ ചിത്രമല്ല

ആക്ഷന്‍ ചിത്രമല്ല

ആദിയില്‍ ആക്ഷനായിരുന്നു പ്രാധാന്യമെങ്കില്‍ ഇത്തവണ ആക്ഷന്‍ ഓറിയന്റഡ് സിനിമയുമായല്ല അപ്പുവെത്തുന്നതെന്ന് അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചിരുന്നത്. എന്നാല്‍ പ്രണവിന് അനുയോജ്യമായ തിരക്കഥയായിരുന്നു ഇത്. അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് പ്രണവെത്തിയത്. ഇത് തനിക്ക് ചെയ്യാന്‍ കഴിയുമോയെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തില്‍ അപ്പുവിനെ അലട്ടിയിരുന്നുവെന്നും സിനിമ തുടങ്ങിയപ്പോഴാണ് അത് മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംവിധായകന്റെ നടനാണ്

സംവിധായകന്റെ നടനാണ്

സംവിധായകന്‍ ആവശ്യപ്പെടുന്നത് കൃത്യമായി മനസ്സിലാക്കി അതിന്റെ ഇരട്ടി തിരിച്ച് നല്‍കുന്ന മോഹന്‍ലാലിന്റെ അതേ ശൈലിയാണ് പ്രണവും പിന്തുടരുന്നത്. അപ്പുച്ചേട്ടന്റെ അഭിനയത്തിന് മുന്നില്‍ ഫ്‌ളാറ്റായതിനെക്കുറിച്ച് നേരത്തെ കല്യാണ്ി പ്രിയദര്‍ശനും സാക്ഷ്യപ്പെടുത്തിയിരുന്നു. എത്ര തവണ റീടേക്കെടുക്കാനും പ്രപണവ് സജ്ജനായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

രണ്ടാമത്തെ സിനിമയുമായെത്തുന്നു

രണ്ടാമത്തെ സിനിമയുമായെത്തുന്നു

അരുണ്‍ ഗോപിയുടെയും പ്രണവിന്റെയും രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹന്‍ലാല്‍ ചിത്രവുമായി പേരില്‍ മാത്രം സൗമ്യമുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതുമുഖമായ സയ ഡേവിഡാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അന്ന് സുരേഷ് ഗോപിയും മോഹന്‍ലാലുമാണ് അമ്പരപ്പിച്ചതെങ്കില്‍ ഇത്തവണ പ്രണവ് മോഹന്‍ലാലും ഗോകുല്‍ സുരേഷുമാണ് അതിനായി എത്തുന്നത്.

റിലീസ് ചെയ്യുന്നത്

റിലീസ് ചെയ്യുന്നത്

ജനുവരിയിലെ ആദ്യ ബിഗ് റിലീസായ മിഖായേല്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. നിവിന്‍ പോൡും മഞ്ജിമയും നായികനായകന്‍മാരായെത്തിയ സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിനും പ്രണവും തമ്മിലുള്ള ബോക്‌സോഫീസ് പോരാട്ടത്തില്‍ ആരായിരിക്കും വിജയിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ അരങ്ങേറിയിരുന്നു. ജനുവരി 25നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യുന്നത്. ആദി ഇറങ്ങി ഒരു വര്‍ഷം ആഘോഷിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് രണ്ടാമത്തെ സിനിമയുമായി പ്രണവ് എത്തുന്നത്.

വീഡിയോ കാണാം

പ്രണവിന്റെ സര്‍ഫിങ്ങ് പരിശീലനം എങ്ങനെയായിരുന്നു? വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X