പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ വൈറലാവുന്നു
നടനല്ല, സംവിധായകനല്ല എന്നിട്ടും സ്റ്റാറാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ മകനെന്നതിനപ്പുറം, പ്രണവിന്റെ എളിമയാണ് ഇപ്പോള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. പാപനാശത്തിന്റെ സെറ്റില്‍ കമല്‍ ഹസന്‍ വരെ പറഞ്ഞിട്ടുണ്ട് പ്രണവിന്റെ ഈ എളിമയെ കുറിച്ച്.
ഇപ്പോള്‍ വൈറലാവുകയാണ് പ്രണവിന്റെ ഈ എളിമ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ആരോ ഫോണില്‍ പകര്‍ത്തിയ വീഡിയോ ആണ് വൈറലാവുന്നത്.

ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ, ലോകം അറിയപ്പെടുന്ന ഒരു നടന്റെ മകനാണെന്ന ഭാവമില്ലാതെയുള്ള മറുപടിയും പ്രതികരണവും. സെറ്റില്‍ എങ്ങനെയൊക്കെയാണ് പ്രണവ് പെരുമാറുന്നതെന്നറിയാന്‍ ഈ വീഡിയോ കണ്ടാല്‍ മതി.
ലൈഫ് ഓഫ് ജോസൂട്ടിയിലെ സ്റ്റാര്‍ ഇപ്പോള്‍ ശരിക്കും ദിലീപ് ആണോ പ്രണവാണോ എന്നാണ് സംശയം. ചിത്രത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് നോക്കിയാല്‍ മനസ്സിലാവും, പ്രണവിനൊപ്പം നിന്ന് സെല്‍ഫി എടുക്കാനാണ് സെറ്റില്‍ എല്ലാവര്‍ക്കും തിടുക്കം.


Click it and Unblock the Notifications