»   » അച്ഛന് നാണക്കേടാവുമോ ഈ താരപുത്രന്‍! പ്രണവ് മോഹന്‍ലാല്‍ ഇത്രയും നാണം കുണുങ്ങിയോ? വീഡിയോ വൈറല്‍!!

അച്ഛന് നാണക്കേടാവുമോ ഈ താരപുത്രന്‍! പ്രണവ് മോഹന്‍ലാല്‍ ഇത്രയും നാണം കുണുങ്ങിയോ? വീഡിയോ വൈറല്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും ആനയും ഉറുമ്പും പോലെയുള്ള വ്യത്യാസങ്ങളാണുള്ളത്. അച്ഛന്‍ സൂപ്പര്‍ സ്റ്റാര്‍ ആണെങ്കിലും അതിന്റെ ലേബലില്‍ ജീവിക്കാനൊന്നും പ്രണവിനെ കിട്ടാറില്ലായിരുന്നു. ലളിത ജീവിതവുമായി മുന്നോട്ട് പോവുന്ന താരപുത്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നതും പതിവായിരുന്നു.

അഭിനയം മാത്രമല്ല ദുല്‍ഖറിന്റെ ലക്ഷ്യം! മലയാള സിനിമയെ ഞെട്ടിക്കുന്ന കുഞ്ഞിക്കയുടെ ആ ആഗ്രഹം ഇതാണ്!!!

പ്രണവ് നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥ്യത്തില്‍ പ്രണവ് ഒരു നാണം കുണുങ്ങി ചെക്കനാണെന്നാണ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പുതിയ സിനിമയുടെ സെറ്റില്‍ നിന്നും പുറത്ത് വന്ന വീഡിയോ ആണോ ഇതെന്ന് സംശയമുണ്ട്.

നാണം കുണുങ്ങി പ്രണവ്

താരരരാജാവിന്റെ മകനാണെങ്കിലും പ്രണവ് മോഹന്‍ലാല്‍ ഒരു നാണം കുണുങ്ങിയാണ്. ക്യാമറ നോക്കാതെ മുഖം പൊത്തി കളിക്കുന്ന പ്രണവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

ലളിത ജീവിതം

സൂപ്പര്‍ സ്റ്റാറിന്റെ മകനില്‍ നിന്നും ഏറെ വ്യത്യസ്ത ലോകത്താണ് പ്രണവ് ജീവിക്കുന്നത്. ലളിതമായി കാര്യങ്ങള്‍ ചെയ്യുകയും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രണവിനെ ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി എന്ന സിനിമയിലെ കഥാപാത്രവുമായി സാമ്യപ്പെടുത്താം.

പ്രണവിന്റെ സിനിമ

ലാലേട്ടന്റ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തിനായി. ജിത്തു ജോസഫിന്റെ സംവിധാനത്തിലൂടെ അതും നടന്നിരിക്കുകയാണ്

ആദി

ജിത്തു ജോസ്ഫ് സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയാണ് ആദി. നിറയെ സസ്‌പെന്‍സുകളുമായി ആദി അടുത്ത വര്‍ഷമായിരിക്കും പ്രേക്ഷകരിലേക്ക് എത്തുന്നത്.

ചിത്രീകരണം

ആദിയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ആരംഭിച്ച ചിത്രീകരണം ഇപ്പോള്‍ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് നടക്കുന്നത്.

സംഗീതത്തിന് പ്രധാന്യം

ചിത്രത്തിലെ പ്രണവിന്റെ കഥാപാത്രമായ ആദി സംഗീതത്തെ സ്‌നേഹിക്കുന്ന ആളാണെന്നും ഒരു സംഗീത സംവിധായകനാവാനുള്ള ആഗ്രവുമായി നടക്കുന്ന ആദിയുടെ ജീവിതത്തിലെ ചില കാര്യങ്ങളാണ് സിനിമയിലൂടെ പറയാന്‍ പോവുന്നത്.

കായിക അഭ്യാസം

സിനിമയിലെ കഥാപാത്രത്തിനായി പ്രണവ് ഹോളിവുഡ് സിനിമകളിലെ പ്രധാനപ്പെട്ട കായിക ഇനമായ പാര്‍ക്കര്‍ വിദ്യയും പഠിച്ചിരുന്നു. അങ്ങനെ തനിക്ക് കഴിയുന്ന തരത്തില്‍ സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കവും പ്രണവ് നടത്തിയിരിക്കുകയാണ്.

English summary
Pranav Mohanlal's video viral!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam