പ്രണവ് മോഹന്‍ലാലിന് മാത്രം ന്യൂ ഇയര്‍ ഇച്ചിരി നേരത്തെയാണ്, ആഘോഷം കഴിഞ്ഞു!!

ഡിസംബര്‍ തുടങ്ങി.. 2018 അന്ത്യത്തോട് അടുക്കുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ പലരും തുടങ്ങി കഴിഞ്ഞു. പ്രണവ് മോഹന്‍ലാലിന് കുറച്ച് നേരത്തെയാണ് ന്യൂ ഇയര്‍. പ്രണവിന്റെ ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞു എന്ന് അറിയിക്കട്ടെ...

അതെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രണവിന്റെ ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞു. പക്ഷെ അത് സിനിമയ്ക്ക് വേണ്ടിയാണെന്ന് മാത്രം. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് പ്രണിവിന്റെ ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞത്.

pranav

വര്‍ക്കല ബീച്ചില്‍ വച്ചായിരുന്നു ഷൂട്ടിങ് പ്രണവിനൊപ്പം ചിത്രത്തിലെ നായിക റേച്ചല്‍ ഡേവിഡും ഈ രംഗത്ത് ഉണ്ടായിരുന്നു. ജനുവരി 25 ന് ഈ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിയ്ക്കുന്നത്.പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയായിരുന്നു ആദ്യ ചിത്രം. സിനിമ മികച്ച വിജയം നേടുകയും ചെയ്തു. വളരെ ഏറെ പ്രതീക്ഷയോടെയാണ് ഇരുപതാം നൂറ്റാണ്ടും എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X