»   » ദുല്‍ഖറിന്റേയും പ്രണവിന്റേയും ആദ്യ ചിത്രങ്ങള്‍ തമ്മിലുള്ള ബന്ധം??? ഈ താരം തന്നെ ആ ഘടകം!!!

ദുല്‍ഖറിന്റേയും പ്രണവിന്റേയും ആദ്യ ചിത്രങ്ങള്‍ തമ്മിലുള്ള ബന്ധം??? ഈ താരം തന്നെ ആ ഘടകം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രവേശത്തിന് വേണ്ടി. ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് പ്രണവ് നായകനാകുന്ന ആദ്യ ചിത്രം ആദിയുടെ ചിത്രീകരണം ചൊവ്വാഴ്ച ആരംഭിച്ചു. ചിത്രത്തിലെ ആദ്യ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രത്തിലൂടെ സിനിമയിലെ യുവതാരം ആദിയില്‍ പ്രണവിനൊപ്പം വേഷമിടുന്നുണ്ട്.

വാണി കപൂറിന് സെക്‌സി ലുക്ക് നല്‍കുന്നതെന്ത്??? താരം പറയുന്നതിങ്ങനെ...

ദുല്‍ഖറിനും പ്രണവിനുമൊപ്പം

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടനാണ് സണ്ണി വെയിന്‍. ആദിയില്‍ പ്രണവിനൊപ്പവും എത്തുന്നതോടെ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളുടേയും മക്കളുടേയും ആദ്യ ചിത്രത്തില്‍ വേഷമിടാന്‍ സാധിച്ച യുവതാരമായി സണ്ണി മാറി.

സെക്കന്‍ഡ് ഷോ

ദുല്‍ഖറിനെ നായകനാക്കി നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ. ചിത്രത്തില്‍ ദുല്‍ഖറിന്റെ ലാലു എന്ന കഥാപാത്രത്തിന്റെ സന്തത സഹചാരിയായ കുരുടി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിച്ചത്.

ആദിയിലെ വേഷം

പ്രണവിനൊപ്പം പ്രധാനപ്പെട്ട കഥാപാത്രമായി സണ്ണി വെയിനും ഉണ്ടാകും. എന്നാല്‍ സണ്ണിയുടെ കഥാപാത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സണ്ണി വെയിനിനൊപ്പം ഷറഫുദ്ദീന്‍, സിജു വില്‍സന്‍, സിദ്ധിഖ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നു.

നായികയുണ്ട്, പ്രണയമില്ല

ആക്ഷന് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രത്തില്‍ പ്രണവിന് പ്രണയം ഉണ്ടാകില്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. പ്രണയം ഇല്ല എന്നുള്ള താണ് ചിത്രത്തിലേക്ക് പ്രണവിനെ ആകര്‍ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഒന്നിലധികം നായികമാരുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ബാലതാരമായി അരങ്ങേറ്റം

ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രണവ് രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് ബാലതാരമായി വേഷമിട്ടത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. പിന്നീട് പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

സഹസംവിധായകനില്‍ നിന്നും നടനിലേക്ക്

പ്രണവ് മുതിര്‍ന്നപ്പോള്‍ നായകനായി എത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ജീത്ത് ജോസഫ് ചിത്രം പാപനാശത്തില്‍ സംവിധാന സഹായിയായിട്ടായിരുന്നു പ്രണവിന്റെ സിനിമ പ്രവേശം. മൂന്ന് സിനിമകളില്‍ ജീത്തു ജോസഫിനൊപ്പം സംവിധാന സഹായിയായി പ്രണവ് പ്രവര്‍ത്തിച്ചു. ഇപ്പോഴിതാ ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായുള്ള അരങ്ങേറ്റവും.

മോഹന്‍ലാല്‍ ഇല്ലാത്ത ചിത്രം

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിക്കാത്ത ആശീര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രമാണ് ആദി. ഓണത്തിന് തിയറ്ററിലെത്തുന്ന വെളിപാടിന്റെ പുസ്തകമാണ് ആശീര്‍വാദ് സിനിമാസിന്റെ റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.

English summary
Sunny Wayne is a young actor in Malayala Cinema who he is a part of two super star's sons debut films. Sunny starts his career with Dulquer Salmaan's debut movie Second show and now he is part of Pranav's debut movie Aadhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam