»   » മേജര്‍ രവി ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍?

മേജര്‍ രവി ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍?

Posted By:
Subscribe to Filmibeat Malayalam

സിനിമാലോകമാകെ ഉറ്റുനോക്കുന്നകാര്യമാണ് സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമാ അരങ്ങേറ്റം. പല താരപുത്രന്മാരും സിനിമാ കരിയറിന് തുടക്കം കുറിയ്ക്കുമ്പോഴും പ്രണവ് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഇതിനകം തന്നെ പ്രണവ് നായകനാകാന്‍ പോകുന്നുവന്നതരത്തില്‍ ഒട്ടേറെതവണ വാര്‍ത്തകള്‍ ഉണ്ടായിട്ടുമുണ്ട്. തമ്പി കണ്ണന്താനം ഒരുക്കിയ ഒന്നാമന്‍ എന്ന ചിത്രത്തിലും മേജര്‍ രവിയുടെ പുനര്‍ജനിയിലുംമെല്ലാം അഭിനയിച്ച പ്രണവ് ശരിയ്ക്കും പറഞ്ഞാല്‍ മലയാളത്തിന് പുതുമുഖമല്ല.

Pranav Mohanlal and Major Ravi

പക്ഷേ സിനിമയിലോ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലോ കുറച്ചുകാലമായി പ്രണവിന് കാണാന്‍തന്നെ കിട്ടാറില്ല. വലപ്പോഴും ലാല്‍ കുടുംബസമേതം നടത്തുന്ന വിദേശയാത്രകളുടെ ഫോട്ടോകളില്‍ മാത്രമാണ് പ്രണവിനെ കണ്ടത്. താരപുത്രന്റെ ജാഡകളൊന്നുമില്ലാതെ നീട്ടിവളര്‍ത്തിയ താടിയും മുടിയുമായി വല്ലാതെ അലസമായ ലുക്കിലാണ് പ്രണവിനെ കാണാറുള്ളത്. പൊതുവേ ആള്‍ക്കൂട്ടത്തില്‍വരാന്‍ താല്‍പര്യമില്ലാത്ത പ്രവണവ് പഠനവും യാത്രകളുമെല്ലാമായി തിരക്കിലായിരുന്നു.

ഇപ്പോള്‍ പ്രണവ് നായകനായി ഒരു ചിത്രമൊരുങ്ങാന്‍ പോവുകയാണെന്ന വാര്‍ത്ത വീണ്ടും സജീവമായിരിക്കുകയാണ്. മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ത്തന്നെയാണ് നായകനായുള്ള പ്രണവിന്റെ തിരിച്ചുവരവെന്നാണ് കേള്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ചലച്ചിത്രലോകത്ത് ഇക്കാര്യം വലിയ വാര്‍ത്തയായിട്ടുണ്ട്.

പ്രണവ് സിനിമയിലേയ്ക്ക് തിരിച്ചത്തിയാല്‍ മറ്റൊരു സൂപ്പര്‍താര പുത്രനായ ദുല്‍ഖര്‍ സല്‍മാനുമായി ഒന്നിച്ചഭിനയിക്കുമോ, അച്ഛന്മാരെപ്പോലെ വരും കാല സൂപ്പര്‍താരങ്ങളായി ഇവര്‍ മാറുമോയെന്നെല്ലാമാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

എന്തായാലും ലാലിന്റെ മകന്റെ വരവ് ആഘോഷമാക്കാനാണ് ലാല്‍ ഫാന്‍സിന്റെ തീരുമാനമെന്നാണ് സൂചന.

English summary
Repors says that Superstar Mohalal's son Pranav Mohanlal will be malking a comeback through Major Ravi's new movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam