പ്രണവിന് മൂന്നാമങ്കം! വിനീതിന് അഞ്ചും! നായികയായി കല്യാണിയും! 'ഹൃദയ'വുമായി അവരെത്തുന്നു!

സിനിമാലോകത്തേയും പ്രേക്ഷകരേയും ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനവുമായാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയത്. പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ സിനിമയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത് അദ്ദേഹമായിരുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ പ്പണവ് നായകനാവുന്നുവെന്ന വാര്‍ത്ത വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നുവെങ്കിലും സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ആരാധകര്‍ മാത്രമല്ല താരങ്ങളും ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തിരുന്നു.

മോഹന്‍ലാലിന്റെ പോസ്റ്റ് വന്നതിന് പിന്നാലെയായണ് വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഹൃദയത്തെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ച് എത്തിയത്. പ്രണവിനിത് മൂന്നാമങ്കം ആണെങ്കില്‍ വിനീതിന് അഞ്ചാമത്തെ ചിത്രമാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ തുടങ്ങിയ സംവിധാനം ഹൃദയത്തിലെത്തി നില്‍ക്കുകയാണ്. താരപുത്രന്‍മാര്‍ മാത്രമല്ല ചിത്രത്തില്‍ നായികയായെത്തുന്നത് താരപുത്രിയാണ്. പ്രിയദര്‍ശന്റെയും ലിസിയുടേയും മകളായ കല്യാണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ഹൃദയവുമായി അവരെത്തുന്നു

ഹൃദയവുമായി അവരെത്തുന്നു

നീണ്ടനാളത്തെ പ്രയത്‌നത്തിനൊടുവിലായി വലിയ സന്തോഷത്തെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. സംവിധായകനെന്ന നിലയില്‍ അഞ്ചാമത്തെ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് താനെന്നും, പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തിന് ഹൃദയം എന്നാണ് പേര് നല്‍കിയതെന്നും വിനീത് പറയുന്നു. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമ്ണ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നോബിള്‍ തോമസും നിര്‍മ്മാണപങ്കാളിയാണ്. 2020 ഓണം റിലീസായാണ് ചിത്രം എത്തുന്നത്. 4 പതിറ്റാണ്ടിന് ശേഷമാണ് മെരിലാന്‍ഡ് നിര്‍മ്മാണരംഗത്ത് തിരിച്ചെത്തുന്നത്. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുമായാണ് വിനീത് ശ്രീനിവാസന്‍ എത്തിയത്.

 മക്കളിലൂടെ ആ മോഹം സാക്ഷാത്ക്കരിക്കട്ടെ

മക്കളിലൂടെ ആ മോഹം സാക്ഷാത്ക്കരിക്കട്ടെ

മലയാളത്തിന്റെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ശ്രീനിവാസന്റേത്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെയെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇന്നും അവരുട കൂടിച്ചേരലിനായി കാത്തിരിക്കുന്നുണ്ട് ആരാധകര്‍. എന്നാല്‍ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടെന്ന് ഇവരുടെ അടുത്ത സുഹൃത്തായ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ പരിഹസിച്ചുകൊണ്ടാണ് ശ്രീനിവാസന്റെ ചില സിനിമകളും ഡയലോഗുകളുമെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും പ്രചരിച്ചിരുന്നു. ഇവര്‍ ഇരുവരും ഒരുമിച്ചില്ലെങ്കിലും മക്കളിലൂടെ ആ മോഹം സഫലമാകുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ഹിറ്റ് കൂട്ടുകെട്ടായി മാറട്ടെ

ഹിറ്റ് കൂട്ടുകെട്ടായി മാറട്ടെ

മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയില്‍ വരവറിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അത്തരത്തില്‍ എത്തിയ താരപുത്രന്‍മാരും താരപുത്രികളും ഒരു സിനിമയ്ക്കായി അണിനിരക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും സിനിമാലോകത്തിനും ഒരുപോലെ സന്തോഷമാണ്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംപോ പോലെ ഹിറ്റ് കൂട്ടുകെട്ടായി പ്രണവും വിനീതും മാറട്ടെയെന്നാണ് ആരാധകരും പറയുന്നത്. തന്റെ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ലാലങ്കിളിന് നന്ദി അറിയിച്ച് വിനീതും എത്തിയിരുന്നു. താരത്തെ അങ്കിളെന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് വിനീതിനെതിരെ മുന്‍പ് പൊങ്കാലയുമായി ഒരുവിഭാഗം എത്തിയിരുന്നു.

വിനീതിന്‍റെ കോള്‍

വിനീതിന്‍റെ കോള്‍

ആരാണ് ഇന്ന് നിങ്ങളെ വിളിക്കുന്നതെന്നറിയാതെയാണ് ദിവസവും എഴുന്നേല്‍ക്കുന്നത്. ഈ ജോലിയുടെ ഏറ്റവും വലിയ ഭാഗ്യവും അതാണെന്ന് മുന്‍പ് ഡാഡി തന്നോട് പറഞ്ഞിരുന്നു. വിനീതേട്ടനില്‍ നിന്ന് ഈ കോള്‍ വന്നപ്പോള്‍ മാത്രമാണ് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസ്സിലായതെന്ന് കല്യാണി പറയുന്നു. ഈ സിനിമയെക്കുറിച്ചുള്ള മുഴുവന്‍ വിവരമഴും കേട്ടപ്പോള്‍ താനും ഇതിനായി കാത്തിരിക്കുകയാണ്. തന്‍രെ അടുത്ത സിനിമ ഇതാണെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും കല്യാണിയും കുറിച്ചിട്ടുണ്ട്.

വിനീതിന്റെ അഞ്ചാമത്തെ സിനിമ

വിനീതിന്റെ അഞ്ചാമത്തെ സിനിമ

അച്ഛന് പിന്നാലെയായാണ് വിനീത് സിനിമയിലേക്കെത്തിയത്. പാട്ടും അഭിനയവുമൊക്കെയായി മുന്നേറുന്നതിനിടയിലും സംവിധാനത്തില്‍ താരപുത്രന്റെ കണ്ണുടക്കിയിരുന്നു. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു വിനീത് ആ മോഹം സഫലീകരിച്ചത്. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തത് വിനീതായിരുന്നു. സംവിധായകനായി അഞ്ചാമത്തെ സിനിമയുമായാണ് താനെത്തുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

മൂന്നാമത്തെ ചിത്രവുമായി പ്രണവ്

മൂന്നാമത്തെ ചിത്രവുമായി പ്രണവ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു നായകനായുള്ള വരവ്. പാര്‍ക്കൗറിലൂടെയായിരുന്നു പ്രണവ് ഞെട്ടിച്ചത്. മികച്ച പ്രതികരണമായിരുന്നു ആദിക്ക് ലഭിച്ചത്. ഇതിന് പിന്നാലെയായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി താരപുത്രനെത്തിയത്. വന്‍പ്രതീക്ഷയോടെയാണ് ചിത്രമെത്തിയതെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തുകയായിരുന്നു ഈ സിനിമ. ഇപ്പോഴിതാ മൂന്നാമത്തെ ചിത്രവുമായാണ് പ്രണവ് എത്തുന്നത്.

കല്യാണി സജീവമാവുന്നു

കല്യാണി സജീവമാവുന്നു

തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണി അരങ്ങേറിയത്. ലിസിക്ക് പിന്നാലെയായി മകളും അഭിനയരംഗം തിരഞ്ഞെടുക്കുമ്പോള്‍ അച്ഛനെപ്പോലെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് സിദ്ധാര്‍ത്ഥ് താല്‍പര്യം പ്രകടിപ്പിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, അനൂപ് സത്യന്റെ സിനിമ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയായാണ് കല്യാണി മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്.

അജു വര്‍ഗീസിന്റെ പോസ്റ്റ്

അജു വര്‍ഗീസിന്റെ പോസ്റ്റ്

ഇവരുടെ പിതാക്കന്മാർ നമ്മൾക്ക് കഥകൽ പറഞ്ഞു തന്ന പോലെ തന്നെ അതിലും ഗംഭീര കഥകൾ ഇവരും ചെയ്യട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പറഞ്ഞായിരുന്നു അജു എത്തിയത്. ഇതിന് പിന്നാലെയായാണ് ഈ ചിത്രത്തില്‍ നിങ്ങളുണ്ടോയെന്ന ചോദ്യവുമായി ആരാധകരെത്തിയത്. അതിഥിയായി എത്തുന്നുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇല്ലെന്ന് താരം പറഞ്ഞപ്പോള്‍ അങ്ങനെ വരാന്‍ വഴിയില്ലല്ലോയെന്നായിരുന്നു കമന്‍റുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X