മോഹന്‍ലാലും അപ്പുവും അത് സാധിച്ചു! മമ്മൂട്ടിയും ദുല്‍ഖറും ഇനി എപ്പോള്‍? കുഞ്ഞാലി മരക്കാരായി പ്രണവും!
Recommended Video

മോഹന്‍ലാലിന്റെ പാത പിന്തുടര്‍ന്ന് പ്രണവ് മോഹന്‍ലാലും സിനിമയിലേക്ക് എത്തിയിരുന്നു. ലാലേട്ടന്റെ അപ്പു നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ആദിയിലൂടെ അതും സാധ്യമായിരിക്കുകയാണ്. സിനിമ ഹിറ്റായതോടെ പ്രണവിനും ആത്മവിശ്വസമായി. രണ്ടാമത് അരുണ്‍ ഗോപിയുടെ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രണവ്.
അതിനിടെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ പ്രണവും അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം പ്രിയദര്‍ശന്‍ നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാലും പ്രണവും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം
ഇതുവരെ മലയാള സിനിമാ ഇന്‍ഡസട്രി കണ്ടിട്ടില്ലാത്ത പ്രൗഢീയോടെയാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നത്. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമ 100 കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. അതോടെ മലയാളത്തിലെ ഏറ്റവുമധികം ചിലവുള്ള സിനിമയായി ഇത് മാറുകയും ചെയ്യും. ആന്റണി പെരുമ്പാവൂറിന്റെ കീഴിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കാസ്റ്റിംഗ് വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

താരസമ്പന്നം..
ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം പ്രേക്ഷകരെ വിസ്മയിക്കുന്ന പല ഘടകങ്ങളും ചേര്‍ത്തായിരിക്കും നിര്‍മ്മിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട കാര്യം താരങ്ങളാണ്. മോഹന്‍ലാലിനൊപ്പം ഇന്ത്യയിലെയും ചൈനയിലെയും പ്രമുഖ താരങ്ങള്‍ സിനിമയുടെ പിന്നണിയിലുണ്ട്. ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി. തെലുങ്കില്‍ നിന്നും നാഗര്‍ജുന, തമിഴില്‍ നിന്നും പ്രഭു, മലയാളത്തിൽ നിന്നും മധു, എന്നിങ്ങനെ നിരവധി താരങ്ങള്‍ സിനിമയുടെ പിന്നണിയിലുണ്ടാവും. ഓരോ ദിവസം കഴിയുംതോറും സിനിമയില്‍ അഭിനയിക്കാന്‍ പോവുന്ന താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കേരളക്കര കാത്തിരുന്നൊരു ഒത്തുചേരല്‍ വാര്‍ത്ത എത്തിയിരിക്കുകയാണ്.

പ്രണവും
രാജാവിന്റെ മകനായി വെള്ളിത്തിരയിലെത്തിയ പ്രണവ് മോഹന്‍ലാല്‍ അരുണ്‍ ഗോപി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയിക്കുന്നത്. അതിനൊപ്പം പ്രണവ്, മോഹന്‍ലാലിനൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് പ്രണവ് പ്രത്യക്ഷപ്പെടുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. അതേ സമയം പ്രണവ് സിനിമയിലുണ്ടെന്ന കാര്യം താന്‍ പോലും അറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രിയദര്‍ശന്‍ അന്ന് പറഞ്ഞിരുന്നത്. ഇതോടെ ആരാധകര്‍ നിരാശയിലാവുകയും ചെയ്തിരുന്നു.

അത് സംഭവിക്കുന്നു...
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് ആ വാര്‍ത്ത സ്ഥിരികരിച്ച് കൊണ്ട് പ്രിയദര്‍ശന്‍ എത്തിയത്. പ്രണവ് മോഹന്‍ലാലും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കുന്നു. എല്ലാവരോടും സന്തോഷത്തോടെ അക്കാര്യം അറിയിക്കുകയാണെന്നുമായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിച്ചാണ് പ്രണവും സിനിമയുടെ ഭാഗമാവുന്നത്. സിനിമയുടെ ആദ്യഭാഗത്തായിരിക്കും പ്രണവ് ഉണ്ടാവുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ നിര്‍മാണത്തിന് അണിയറയില്‍ കാലപാനിയിലെ ടീം അംഗങ്ങളാണുള്ളത്.

കുഞ്ഞാലി മരക്കാര്‍
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നുണ്ടെന്ന് കരുതി തങ്ങളുടെ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ തിരക്കളും മറ്റ് പ്രതിസന്ധികളും സിനിമയുടെ നിര്‍മാണത്തിന് താമസം സൃഷ്ടിക്കുകയായിരുന്നു. ആഗസ്റ്റ് സിനിമയുടെ കീഴില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുമോ?
മലയാള സിനിമയുടെ രണ്ട് താരരാജാക്കന്മാരുടെ സിനിമകളുടെ പേരില്‍ മത്സരം നടക്കാറുണ്ടെങ്കിലും പരസ്പരം അംഗീകരിക്കുന്നവരാണ് ഫാന്‍സ് ക്ലബ്ബുകള്‍. പ്രണവും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത മലയാള സിനിമാ പ്രേമികള്‍ക്ക് ഒരുപോലെ സന്തോഷം നല്‍കുന്ന കാര്യമാണ്. അതേ സമയം മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ച് ഒരു സിനിമ വരുമോ എന്നതാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്ന കാര്യം.


Click it and Unblock the Notifications











