പ്രണവ് മോഹന്‍ലാല്‍ ലൈഫ് ഓഫ് ജോസൂട്ടിയിലും
അങ്ങനെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ തന്നെ ശ്രദ്ധ കൊടുക്കുന്നു. അഭിനയിക്കാനല്ല, സംവിധായകനാകാന്‍ വേണ്ടിയാണ് പ്രണവിന്റെ ശ്രമം. ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യ'ത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തില്‍ സംവിധായകന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രണവ് ഈ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ജീത്തുവിന്റെ സഹായിയായി മുന്നോട്ടു പോകാന്‍ തന്നെയാണ് പ്രണവിന്റെ തീരുമാനം. ജീത്തുവിന്റെ അടുത്ത ചിത്രത്തിലും അസിസ്റ്റന്റ് സംവിധായകന്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ. ദിലീപിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തിലും പ്രണവ് ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടാറായി പ്രവര്‍ത്തിക്കുമെന്ന്. ചിത്രത്തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.

നേരത്തെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ തിരിച്ചുവരവിനായി മലയാളി പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സഹസംവിധായകനായി താരപുത്രന്‍ തമിഴില്‍ പ്രത്യക്ഷപ്പെട്ടത്. ഈ പാദ തുടരുന്ന പ്രണവ് ഭാവിയില്‍ മലയാളത്തിലെ മികച്ച ഒരു സംവിധായകനാകുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
മലയോര ഗ്രാമത്തിലെ ജോസൂട്ടി എന്ന സാധാരണക്കാരനായിട്ടാണ് ദിലീപ് ജോസൂട്ടിയില്‍ അഭിനയിക്കുന്നത്. കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ജോസൂട്ടി ഒരു കര്‍ഷകനാണ്. ജോസൂട്ടിയുടെ എട്ടു വയസ്സു മുതല്‍ 38 വരെയുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്.
ജ്യോതികൃഷ്ണയും രചന നാരായണന്‍കുട്ടിയുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ചെമ്പില്‍ അശോകന്‍, ഹരീഷ് പേരടി എന്നിവരാണു മറ്റു താരങ്ങള്‍. രാജേഷ് വര്‍മയാണ് കഥയും തിരക്കഥയും. ജീത്തു ജോസഫ് ആദ്യമായി മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുകയാണ്. മൈ ബോസിനു ശേഷം ദിലീപുമായി ഒന്നിക്കുന്ന ചിത്രം മുഴുനീള കോമഡിയാണ്.


Click it and Unblock the Notifications