പ്രണവ് മോഹന്‍ലാലിന്‍റെ രൂപം മാറിപ്പോയി! മോഹന്‍ലാലിനും സുചിത്രയ്ക്കും ഒപ്പമുള്ള ചിത്രം വൈറലാവുന്നു

മലയാള സിനിമയുടെ നടനവിസ്മയമായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കാറുള്ളത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് താരം സിനിമയിലേക്കെത്തിയത്. വില്ലത്തരത്തിലൂടെ തുടങ്ങിയ സിനിമാജീവിതം പിന്നീട് മാറിമറിയുകയായിരുന്നു. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മലയാള സിനിമയെ അടക്കി ഭരിക്കുന്ന രീതിയിലേക്ക് വളരുകയായിരുന്നു അദ്ദേഹം.

അഭിനയം മാത്രമല്ല പാട്ടും നിര്‍മ്മാണവും എന്തിനേറെ സംവിധാനത്തിലും കൈവെക്കുകയാണ് അദ്ദേഹം. ബറോസ് എന്ന ത്രീഡി ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്നത്. അച്ഛന് പിന്നാലെയായാണ് പ്രണവും സിനിമയിലേക്കെത്തിയത്. പ്രണവിനും സുചിത്രയ്ക്കുമൊപ്പമുള്ള മോഹന്‍ലാലിന്റെ കുടുംബ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Pranav

പൃഥ്വിരാജിനൊപ്പം ലൂസിഫറില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായാണ് മോഹന്‍ലാല്‍ തന്റെ സംവിധാന സംരംഭത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. നിലവിലെ പ്രൊജക്ടുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് താന്‍ ബറോസിലേക്ക് കടക്കുകയെന്നും താരം പറഞ്ഞിരുന്നു. ഈ ചിത്രത്തില്‍ സംവിധാന സഹായിയായി അദ്ദേഹത്തിന്റെ മകളായ വിസ്മയയും പ്രവര്‍ത്തിക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

Recommended Video

Irupathiyonnaam Noottaandu Train Fight Scene Without dupe | FilmiBeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായ ദൃശ്യത്തിന് രണ്ടാം ഭാഗം ഇറങ്ങുന്നുവെന്നുള്ള പ്രഖ്യാപനം പുറത്തുവന്നത് അടുത്തിടെയായിരുന്നു. പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഈ വിശേഷം പരസ്യമായത്. ഈ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമായിട്ടാവും അദ്ദേഹം അടുത്ത ചിത്രത്തിലേക്ക് കടക്കുന്നതെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ദൃശ്യം 2നെക്കുറിച്ച് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നുവെന്നും ജീത്തു ജോസഫ് ഇപ്പോഴാണ് അതേക്കുറിച്ച് ഗൗരവകരമായി ആലോചിച്ചതെന്നും ആന്റണി പറഞ്ഞിരുന്നു.

Pranav

മോഹന്‍ലാലിന് പിന്നാലെയായാണ് മകനായ പ്രണവും സിനിമയിലേക്കെത്തിയത്. ബാലതാരമായാണ് അപ്പു അരങ്ങേറിയത്. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും താരുത്രന് ലഭിച്ചിരുന്നു. ഭാവിയില്‍ അപ്പു സിനിമയിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു പ്രണവ് ആദിയില്‍ നായകനായത്. ആക്ഷന്‍ രംഗങ്ങളിലൂടെയായിരുന്നു താരപുത്രന്‍ ഞെട്ടിച്ചത്. പാര്‍ക്കൗര്‍ പരിശീലനം നടത്തുന്നതിനാല്‍ അതെല്ലാം എളുപ്പമായിരുന്നുവെന്നായിരുന്നു പ്രണവ് പറഞ്ഞത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലായിരുന്നു പിന്നീട് പ്രണവ് അഭിനയിച്ചത്. വിചാരിച്ചത്ര ശ്രദ്ധ നേടിയിരുന്നില്ല ഈ ചിത്രം. ഇതിന് ശേഷമായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലേക്ക് താരമെത്തിയത്. കുഞ്ഞാലി മരക്കാരുടെ ബാല്യകാല വേഷത്തിലായിരുന്നു താരമെത്തിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ നായകനായി അഭിനയിക്കുന്നത് പ്രണവാണ്. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. കല്യാണി പ്രിയദര്‍ശനാണ് ഹൃദയത്തില്‍ നായികയായെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X