പ്രണവ് മോഹന്‍ലാല്‍ ഒരു പാവം പയ്യനാണെന്ന് കമല്‍ ഹസന്‍
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ അടുത്തറിയുന്നവര്‍ക്കെല്ലാം പറയാനുള്ളത് ആ വിനയത്തെ കുറിച്ചാണ്. പ്രണവ് മോഹന്‍ലാല്‍ എന്ന അത്ഭുതത്തെ കുറിച്ച് കഴിഞ്ഞ ദിവസം ജീത്തു ജോസഫും പറഞ്ഞിരുന്നു. ലാലിനെ പോലൊരു മഹാ നടന്റെ മകനാണ് താനെന്ന ഒരു ഭാവവും അദ്ദേഹത്തിനില്ലെന്നാണ് ജീത്തു പറഞ്ഞത്.
ജീത്തു ജോസഫിനൊപ്പം, 'പാപനാശ'ത്തിന്റെ സെറ്റില്‍ വച്ചു തന്നെ ഉലകനായകന്‍ കമല്‍ ഹസനും പ്രണവിനെ അടുത്തറിയാന്‍ കഴിഞ്ഞു. അച്ഛന്‍ ഹിറ്റാക്കിയ ചിത്രത്തിന് തമിഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി നോക്കുകയാണ് പ്രണവിപ്പോള്‍.

പ്രണവ് ഒരു പാവം പയ്യനാണെന്നാണ് അടുത്തിടെ ഒരു ചലച്ചിത്ര മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹസന്‍ പറഞ്ഞത്. പ്രണവിനെ കാണുമ്പോള്‍ തനിക്ക് തന്റെ കുട്ടിക്കാലം ഓര്‍മ്മ വരുന്നു എന്നും കമല്‍ ഹസന്‍ പറഞ്ഞു.
സെറ്റില്‍ അവന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ ഞാനെന്റെ കുട്ടിക്കാലം ഓര്‍ക്കും. ഇങ്ങനെയൊക്കെയായിരുന്നു ഒരുകാലത്ത് ഞാനും. മോഹന്‍ലാലെന്ന മഹാനടന്റെ മകനാണെന്ന ഭാവമൊന്നും ആ കുട്ടിയുടെ മുഖത്തില്ലെന്ന് കമല്‍ ഹസനും പറയുന്നു.
ജോലിയില്‍ അങ്ങേയറ്റം സിന്‍സിയറാണ് പ്രണവ്. വിനയം, നന്മ തുടങ്ങിയ ലാലിന്റെ സ്വഭാവ ഗുണങ്ങള്‍ പലതും അവനിലുമുണ്ട്. തീര്‍ച്ചയായും പ്രണവിന് സിനിമയില്‍ ഒരു നല്ല ഭാവിയുണ്ട്- കമല്‍ ഹസന്‍ പറഞ്ഞു.


Click it and Unblock the Notifications