»   » ജോസൂട്ടിയും ഊഴവും ക്ലിക്കായില്ല, പ്രണവ് മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് ആശങ്കകളേറെ

ജോസൂട്ടിയും ഊഴവും ക്ലിക്കായില്ല, പ്രണവ് മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് ആശങ്കകളേറെ

Posted By: Nihara
Subscribe to Filmibeat Malayalam

ത്രില്ലര്‍ ചിത്രങ്ങളുടെ തോഴനായ ജിത്തു ജോസഫിനിത് സമ്മര്‍ദ്ദത്തിന്റെ സമയമാണ്. പുതിയ ത്രില്ലര്‍ ചിത്രം ഒരുക്കുന്നതിന്റെ തിരക്കില്‍ കൂടിയാണ് സംവിധായകന്‍. പ്രേക്ഷകര്‍ ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ശൈലി മാത്രമല്ല മറ്രൊരു കാര്യവും കൂടി പ്രേക്ഷകരെ ആകര്‍ഷിക്കാനുണ്ട്. സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ അരങ്ങേറുന്ന ചിത്രം കൂടിയാണിത്. പുനര്‍ജനിയിലെ ബാലതാരത്തിലൂടെ സംസ്ഥാന അവാര്‍ഡ് ലഭിച്ച പ്രണവിനെ പിന്നീട് കണ്ടത് സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തിലാണ് അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുണ്ട് ഈ സിനിമയെക്കുറിച്ച്.

മകന് പൂര്‍ണ്ണ സ്വാതന്ത്ര്യവും നല്‍കുന്ന അച്ഛനാണ് മോഹന്‍ലാല്‍. ഉപരി പഠനത്തിനു മുന്‍പ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അതിനു കൂട്ടായി നിന്നു മോഹന്‍ലാലെന്ന അച്ഛന്‍. എല്ലാ കാര്യത്തിനു തന്റേതായ അഭിപ്രായവും നിലപാടുമുള്ള വ്യക്തിയായി മകന്‍ വളരണമെന്നാണ് താരത്തിന്റെ ആഗ്രഹം. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ സെലിബ്രിറ്റിയായതാണ് പ്രണവ് മോഹന്‍ലാല്‍. അതിനാല്‍ത്തന്നെ പ്രണവിന്‍രെ നായക അരങ്ങേറ്റത്തിനായി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.

കൊലയാളിക്ക് പിന്നാലെ സഞ്ചരിക്കുന്ന യുവാവ്

സീരിയല്‍ കില്ലറായ കൊലയാളിക്ക് പിന്നില്‍ സഞ്ചരിക്കുന്ന യുവാവായാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങള്‍

നായകനായ പ്രണവ് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍രെ പ്രധാന ഹൈലൈറ്റെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മെമ്മറീസിന്റെ ചുവടു പിടിച്ചൊരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ നിരവധി ഉണ്ടെന്നാണ് സൂചന.

സമയമെടുത്ത് തയ്യാറാക്കിയ തിരക്കഥ

വളരെയേറെ സമയമെടുത്താണ് ജിത്തു ജോസഫ് ഈ ചിത്രത്തിന്‍രെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. മുന്‍ചിത്രങ്ങളായ ലൈഫ് ഓഫ് ജോസൂട്ടി, ഊഴം എന്നിവ ഏല്‍പ്പിച്ച പരാജയത്തില്‍ നിന്നും മുക്തി നേടി വരുന്നതേ ഉള്ളൂ. വിചാരിച്ചത്ര ക്ലിക്കാവാതിരുന്ന ചിത്രങ്ങള്‍ക്ക് ശേഷം ഒരുക്കിയ തിരക്കഥ പൂര്‍ത്തിയാക്കുന്നതിനായി ഏറെ സമയമെടുത്തുവെന്നാണ് സംവിധായകന്‍ പറയുന്നത്.

പ്രണവിന്റെ ലോഞ്ചിംഗ്

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്10 കോടിക്കു മുകളിലായാണ് ബയറ്റ് വിലയിരുത്തിയിട്ടുള്ളത്. പുനര്‍ജനിക്ക് ശേഷം പ്രണവ് നായകനായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്.

പ്രണവിന്റെ നിബന്ധന

ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്‍പ് തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു പ്രണവ്. വീണ്ടും അഭിനയിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെങ്കില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തണമെന്ന്. ഒരൊറ്റ സിനിമയില്‍ അഭിനയിച്ചതിനു ശേഷം തീരുമാനിക്കാം ഭാവി കാര്യങ്ങളെന്ന നിലപാടിലാണ് താരപുത്രന്‍.

English summary
The director had earlier informed that the movie will be an action thriller on the lines of his superhit movie Memories. The latest we hear is that the movie will be a dark thriller about a youth who is on the run to put an end to a serial killer. It will be made as a big budget movie with an estimate of around 10 crores. Pranav has been undergoing training in Parkour for playing his part in the movie. It is a form of acrobatic physical training that involves crossing obstacles by running, climbing, jumping, rolling and swinging.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam