ആദി റിലീസായപ്പോള്‍ പ്രണവ് ചെയ്തത്, ആര്‍ക്കുണ്ട് ഇത്ര ചങ്കൂറ്റം, ഇവനാണ് റിയല്‍ ഹീറോ!
Recommended Video

മലയാള സിനിമ ഒന്നടങ്കം സംസാരിക്കുന്നത് ആദിയെക്കുറിച്ചാണ്. നായകനായി അഭിനയിച്ച ആദ്യ സിനിമ കേരളക്കര തകര്‍ത്താടുമ്പോള്‍ ഇതൊന്നും കാണാനും കേള്‍ക്കാനും നായകന്‍ സ്ഥലത്തില്ല. നേരത്തെ അറിയിച്ചത് പോലെ തന്നെ ഹിമലായന്‍ യാത്രയിലാണ് പ്രണവ്. ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോള്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് പ്രണവ് വ്യക്തമാക്കിയിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികള്‍ക്കൊന്നും താനുണ്ടാവില്ലെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നതായി ജിത്തു ജോസഫും അറിയിച്ചിരുന്നു. ആദിയെ കേരളക്കരയും സിനിമാലോകവും ഏറ്റെടുത്തിരിക്കുകയാണ്. പ്രണവിന്റെ ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആദി പൂര്‍ത്തിയാക്കിയാല്‍
യാത്രകളോട് അതീവ താല്‍പര്യമുള്ള വ്യക്തിയാണ് പ്രണവ്. ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം ഹിമാലയത്തിലേക്ക് പോകുകയാണെന്ന് ഈ താരപുത്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പറഞ്ഞത് പോലെ തന്നെ
നേരത്തെ അറിയിച്ചത് പ്രകാരം തന്നെ പ്രണവ് ഹിമാലയന്‍ യാത്രയിലാണ്. ആദിയെ ക്കുറിച്ച് വാചാലനാവാനും അഭിമുഖങ്ങള്‍ നല്‍കാനുമൊന്നും താല്‍പര്യമില്ലെന്ന് പ്രണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹിമവാന്റെ അടിത്തട്ടില്‍
പ്രണവിന്റെ ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ഞുമലകള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്ന സഞ്ചാരിയെ നോക്കൂ.

ചിത്രങ്ങള്‍ പങ്കുവെച്ചത്
പ്രണവിനോടൊപ്പം ഹിമവാന്റെ അടിത്തട്ടില്‍ നില്‍ക്കുന്ന ഫോട്ടോ സജീവ് സോമനാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. മനോഹരമായ ചിത്രമാണ് അദ്ദേഹം പുറത്തുവിട്ടത്.

ആദി ഇവിടെയുണ്ട്
പ്രണവിന്റെ ഡെഡിക്കേഷനെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല. ആക്ഷന്‍ രംഗങ്ങള്‍ അത്ര അനായാസമായാണ് പൂര്‍ത്തിയാക്കിയത്. ആദി ഇപ്പോള്‍ ഹിമാലയം കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന കുറിപ്പിനോടൊപ്പമാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഫോണിന് റേഞ്ചില്ല
ആദിയെക്കുറിച്ച് പറഞ്ഞതില്‍ കുറച്ചൊക്കെ കേട്ടു, എനിക്കിവിടെ ഫോണിന് റേഞ്ചില്ലെന്നാണ് പ്രണവ് അമ്മ സുചിത്രയെ അറിയിച്ചത്.
വീഡിയോ കാണൂ
മഞ്ഞുമലകള്‍ക്കിടയിലൂടെ ഹിമാലയത്തിലേക്ക് നടന്നുനീങ്ങുന്ന പ്രണവിനെ കാണൂ.


Click it and Unblock the Notifications