»   » തീയില്‍ കുരുത്തതാണ് വെയിലത്ത് വാടില്ല! പ്രണവ് മോഹന്‍ലാലിന് പരിക്കേറ്റു, ജിത്തു ജോസഫ് പറയുന്നതിങ്ങനെ!

തീയില്‍ കുരുത്തതാണ് വെയിലത്ത് വാടില്ല! പ്രണവ് മോഹന്‍ലാലിന് പരിക്കേറ്റു, ജിത്തു ജോസഫ് പറയുന്നതിങ്ങനെ!

Posted By:
Subscribe to Filmibeat Malayalam
പ്രണവിന്റെ പരിക്ക് സാരമുള്ളതാണോ? ജീത്തു ജോസഫ് പറയുന്നു | filmibeat Malayalam

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് ചിത്രത്തിന്റെ സെറ്റില്‍ നിന്നും വന്നത് മോശം വാര്‍ത്തയായിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയ്ക്ക വേണ്ടി പാര്‍ക്കര്‍ അഭ്യാസം വരെ പ്രണവ് പഠിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം സംംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പ്രണവിന് പരിക്കേല്‍ക്കുകയായിരുന്നു.

തമാശ പടമാണ് പക്ഷെ തമാശയില്ല! ഗൂഢാലോചന ആദ്യ പകുതി ശോകമൂകമായോ, പ്രേക്ഷകരുടെ റിവ്യൂ ഇങ്ങനെയാണ്!!

എന്നാല്‍ പ്രണവിന്റെ പരിക്ക് നിസാരമാണെന്നും രണ്ട് ദിവസം വിശ്രമം എടുത്താല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞതായി സിനിമയുടെ സംവിധായകന്‍ ജിത്തു ജോസഫ് വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെടുക്കുന്നതിനിടെ വിരല്‍ മുറിയുകയായിരുന്നു. എന്നാല്‍ രണ്ട് സ്റ്റിച്ച് മാത്രമാണ് അതിന് വേണ്ടി വന്നിട്ടുള്ളു എന്നാണ് ജിത്തു ജോസ്ഫ് പറയുന്നത്.

പ്രണവിന് പരിക്ക്

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രണവിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ അതിനിടെ ചിത്രീകരണത്തിനിടെ താരപുത്രന് പരിക്കേറ്റു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയായിരുന്നു.

പരിക്ക് നിസാരമാണ്

എന്നാല്‍ പ്രണവിന്റെ പരിക്ക് നിസാരമാണെന്നാണ് ജിത്ത് ജോസഫ് പറഞ്ഞിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളെടുക്കുന്നതിനിടെ കൈ വിരല്‍ മുറിയുകയായിരുന്നു. എന്നാല്‍ രണ്ട് സ്റ്റിച്ച് മാത്രമാണ് അതിന് വേണ്ടി വന്നിട്ടുള്ളതെന്നും രണ്ട് ദിവസം വിശ്രമിക്കാനാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

ഇനി എല്ലാം കൈകളിലാണ്

പ്രണവിന്റെ അടുത്ത വരാനിരിക്കുന്ന രംഗങ്ങളിലെല്ലാം കൈകള്‍ കൊണ്ടുള്ള അഭ്യാസമാണ് പ്രധാനം. അതിനാല്‍ തന്നെ പ്രണവിന് കൂടുതല്‍ വിശ്രമം കൊടുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

മൂന്ന് ദിവസം മുടങ്ങും


പ്രണവിന് പരിക്കേറ്റതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രണവിന്റെ നിര്‍ദ്ദേശ പ്രകാരം ആഴ്ചയുടെ അവസാനങ്ങളിലായിരുന്നു ഷൂട്ടിങ് നടത്തിയിരുന്നത്.

ആദി


പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദി. ആഗസ്റ്റ് ഒന്നിന് ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് ജനുവരിയിലാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

സംഗീതത്തിന് പ്രധാന്യം


ആദ്യം സിനിമയില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങളില്‍ പ്രണവ് ഗിത്താര്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവുമുണ്ടായിരുന്നു. സംഗീതത്തെ സ്‌നേഹിക്കുന്ന ആദി സംഗീത സംവിധായകനാവണം എന്ന ആഗ്രഹം മനസില്‍ കൊണ്ട് നടക്കുന്ന ഒരു യുവാവാണെന്നാണ് ജിത്തു ജോസഫ് പറയുന്നത്.

ലൊക്കേഷന്‍സ്

ആദിയുടെ ഷൂട്ടിങ്ങ് ആഗസ്റ്റ് ഒന്നിനായിരുന്നു കൊച്ചിയില്‍ ആരംഭിച്ചിരുന്നത്. ശേഷം ബാംഗ്ലൂരിലും അവിടുന്ന് ഹൈദാരബാദിലുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്.

പാര്‍ക്കര്‍ അഭ്യാസവുമായി പ്രണവ്

സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ എന്ന കായിക അഭ്യാസവും പഠിച്ചിരുന്നു. എന്നാല്‍ സിനിമയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം സര്‍പ്രൈസാക്കി വെച്ചിരിക്കുകയാണ്.

English summary
"While shooting an action scene, his finger was bruised. He was bleeding and we took him to the hospital. He had two stitches and the doctor advised him to take rest for two days," Jeethu says. "Also, the upcoming scenes have a lot of hand movements, so we thought it best he rest."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam