»   » പാര്‍ക്കൗറായിരുന്നു പ്രണവിനെ ആദിയാവാന്‍ പ്രേരിപ്പിച്ചത്, അരുണ്‍ ഗോപി ചിത്രത്തിലെ ആകര്‍ഷക ഘടകം ഏതാ?

പാര്‍ക്കൗറായിരുന്നു പ്രണവിനെ ആദിയാവാന്‍ പ്രേരിപ്പിച്ചത്, അരുണ്‍ ഗോപി ചിത്രത്തിലെ ആകര്‍ഷക ഘടകം ഏതാ?

Written By:
Subscribe to Filmibeat Malayalam

സിനിമാലോകം കാത്തിരുന്നൊരു പ്രഖ്യാപനമായിരുന്നു ശനിയാഴ്ച നടന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന അടുത്ത സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത് സംവിധായകന്‍ തന്നെയാണ്. ഫേസ്ബുക്കിലൂടെ അരുണ്‍ ഗോപിയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. സിനിമാലോകവും ആരാധകരും കാത്തിരുന്നൊരു പ്രഖ്യാപനം കൂടിയായിരുന്നു അത്.

പ്രണവ് നായകനായെത്തിയ ആദിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദിയുടെ റിലീസിന് ശേഷം ആരാധകര്‍ കാത്തിരുന്നൊരു പ്രഖ്യാപനം കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നിമിഷങ്ങള്‍ക്കുള്ളിലാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ജൂണില്‍ ആരംഭിക്കും

പ്രണവ് നായകനാവുന്ന രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

ക്രിസ്മസ് റിലീസായെത്തും

ജൂണില്‍ തുടങ്ങി നവംബറോട് കൂടി ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം ക്രിസ്മസിന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുളള വിവരമാണ് ഒടുവിലായി ലഭിക്കുന്നത്. ആദിയെ വിജയിപ്പിച്ച പ്രേക്ഷകര്‍ ഈ സിനിമയേയും ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

രണ്ടാമത്തെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്

ആദിയുടെ ഗംഭീര വിജയത്തിന് ശേഷം ആരാധകര്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു താരപുത്രന്റെ അടുത്ത സിനിമയെക്കുറിച്ച്. ഫേസ്ബുക്കിലൂടെ അരുണ്‍ ഗോപിയാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

തിരക്കഥ സംവിധാനം

രാമലീലയെന്ന സിനിമയിലൂടെയാണ് അരുണ്‍ ഗോപി തുടക്കം കുറിച്ചത്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച വിജയമായിരുന്നു ലഭിച്ചത്. അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്.

സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാവ്

പ്രണവിന്‍രെ സിനിമയെക്കുറിച്ച് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. കാണൂ.

അരുണ്‍ ഗോപിയുടെ പ്രഖ്യാപനം

സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം ഇങ്ങനെയായിരുന്നു.

പ്രണവിലൂടെ ഹാട്രിക് നേട്ടം ലക്ഷ്യമാക്കി ടോമിച്ചന്‍ മുളകുപാടം, രണ്ടാമത്തെ സിനിമ അരുണ്‍ ഗോപിക്കൊപ്പം!

ഒടുവില്‍ പ്രണവിന് നല്ലബുദ്ധി തെളിഞ്ഞു? കാര്യങ്ങള്‍ മോഹന്‍ലാലിന്‍റെ വഴിയെ, സിനിമയില്‍ സജീവമാവുന്നു?

English summary
Pranav's next with Arun Gopy to start rolling from June

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam