അഭിനയിക്കാനില്ലെന്ന് പ്രണവ്
സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത ഇപ്പോള്‍ പ്രണവ് തന്നെ നിഷേധിച്ചു.
സിനിമയില്‍ വീണ്ടും അഭിനയിക്കുന്നതിനെ സംബന്ധിച്ച് ഒരു സ്ഥിരീകരണവും പ്രണവ് നല്‍കിയിരുന്നില്ല. അടുത്തെങ്ങും അഭിനയിക്കാന്‍ പ്രണവിന് യാതൊരു ഉദ്ദേശവുമില്ലെന്നാണ് അറിയുന്നത്.. തുടര്‍ന്ന് വായിക്കൂ...

അഭിനയിക്കാനില്ലെന്ന് പ്രണവ്
സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമില്‍ പ്രണവ് മോഹന്‍ലാല്‍ മുഖ്യ കഥാപാത്രമായി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍

അഭിനയിക്കാനില്ലെന്ന് പ്രണവ്
ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, ഫ്രൈഡേ, തീവ്രം, തുടങ്ങി ഒട്ടേറി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത സാജിദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പ്രണവിന്റെയും പേര് പറഞ്ഞുകേട്ടത്.

അഭിനയിക്കാനില്ലെന്ന് പ്രണവ്
ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് പ്രണവ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയ പ്രണവ് സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചു.

അഭിനയിക്കാനില്ലെന്ന് പ്രണവ്
പ്രണവ് നായകനായി തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് പാപനാശം എന്ന ചിത്രത്തില്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രണവിന്റെ തിരിച്ചുവരവ്.

അഭിനയിക്കാനില്ലെന്ന് പ്രണവ്
സംവിധാനത്തിലാണ് പ്രണവിന് ഇപ്പോള്‍ പ്രിയം. ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റിലാണ് പ്രണവിപ്പോള്‍

അഭിനയിക്കാനില്ലെന്ന് പ്രണവ്
പ്രണവിനെ പരിചയപ്പെടുന്നവര്‍ക്കൊക്കെ പറയാനുള്ളത് ഒരു താരജാഡയുമില്ലാത്ത ആളാണ് പ്രണവെന്നാണ്. സ്വന്തം വഴിയില്‍ എല്ലാം നേടാനാണ് യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ആഗ്രഹം

അഭിനയിക്കാനില്ലെന്ന് പ്രണവ്
ജീത്തു ജോസഫ്, കമല്‍ ഹസന്‍, മേജര്‍ രവി തുടങ്ങിയവര്‍ക്ക് പ്രണവിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. താരജാഡകളില്ലാത്ത പ്രണവ് നാളയുടെ മികച്ച സംവിധായകനായിരിക്കും എന്നാണ് കമല്‍ പറഞ്ഞത്. യുവാക്കാള്‍ പ്രണവിനെ കണ്ടു പഠിക്കണമെന്ന് ജീത്തുവും പ്രണവെന്ന അഭിനേതാവിന് താന്‍ നൂറില്‍ നൂറ് നല്‍കുമെന്ന് മേജര്‍ രവിയും പറഞ്ഞു.


Click it and Unblock the Notifications