ആമിക്ക് ശേഷം പ്രണയ മീനുകളുടെ കടലുമായി കമല്‍! ചിത്രത്തിന് തുടക്കമായി

By Midhun Raj

മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രണയ മീനുകളുടെ കടല്‍. ഇത്തവണ പുതുമുഖങ്ങളെ അണിനിരത്തിയുളള ഒരു ചിത്രവുമായിട്ടാണ് കമല്‍ എത്തുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നു. ദിലീഷ് പോത്തന്‍, വിനായകന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ലക്ഷദ്വീപാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. പുതുമുഖങ്ങളായ ഗാബ്രി ജോസ്,ഋദ്ധി തുടങ്ങിയവരാണ് കമലിന്റെ പുതിയ സിനിമയില്‍ നായികാ നായകന്‍മാരാകുന്നത്. ഇവര്‍ക്കൊപ്പം കുമാര്‍,ജിതിന്‍ പുത്തഞ്ചേരി,ആതിര, ശ്രേയ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

kamal-vinayakan

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് സിനിമ നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരെ നായികയാക്കിയുളള ആമിയായിരുന്നു കമലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കമല സുരയ്യയുടെ ജീവിതകഥ പറഞ്ഞ ചിത്രം പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയ്യേറ്ററുകളില്‍നിന്നെല്ലാം സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രം നേടിയെടുത്തിരുന്നത്. മുന്‍ ചിത്രത്തില്‍നിന്നും വ്യത്യസ്തമായി പുതുമയുളള ഒരു പ്രമേയവുമായിട്ടാണ് സംവിധായകന്‍ ഇത്തവണ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X