പ്രണയ മീനുകളെ തേടി കടലിലിറങ്ങി വിനായകന്‍; ടീസര്‍ വീഡിയോ പുറത്ത്
vinayakan, movie, kamal, teaser,വിനായകൻ, സിനിമ
മാധവിക്കുട്ടിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായ ആമിയ്ക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടലിൽ . വിനായകൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ടീസറിൽ വിനായകനാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഴക്കടലിൽ സ്രാവിനെ വേട്ടയാടുന്ന രംഗം.
32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ കമലും തിരക്കഥകൃത്ത് ജോൺപോളും ഒന്നിക്കുന്ന ചിത്രമാണിത്.കമലിന്റെ ആദ്യ ചിത്രമായ മിഴിനീര്‍പൂവുകള്‍ക്കു വേണ്ടി തിരക്കഥ എഴുതിയത് ജോണ്‍പോളായിരുന്നു. 1988ല്‍ പുറത്തിറങ്ങിയ 'ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്' എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം. ഇപ്പോഴിത ആ ഹിറ്റ് കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുകയാണ്. . അനാർക്കലിയ്ക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലത്തിൽ പുറത്തു വരുന്ന ചിത്രം കൂടിയാണിത്.



Click it and Unblock the Notifications











