ബ്രഹ്മോസവത്തില്‍ ഒന്നല്ല, മൂന്ന് നായികമാരാണ്
ശ്രീകാന്ത് അഡാല സംവിധാനം ചെയ്യുന്ന ബ്രഹ്മോത്സവം എന്ന ചിത്രത്തില്‍ നായികമാര്‍ മൂന്നാണ്. കാജല്‍ അഗര്‍വാള്‍,സാമാന്ത, പ്രണിത എന്നിവരാണ് ആ മൂന്ന് നായികമാര്‍.മഹേഷ് ബാബുവാണ് പ്രധാന നായകനായി എത്തുന്നത്.സത്യരാജും രേവതിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കുടുംബ മൂല്ല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ബ്രഹ്മോത്സവം.
ചിത്രത്തിലെ നായകന്‍ ഈ മൂന്ന് നായികമാരിലൂടെയാണ് കുടുംബത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കുന്നത്. മഹേഷ് ബാബു ആദ്യമായാണ് മൂന്ന് നായികമാരോടൊപ്പം അഭിനയിക്കുന്നത്. നേരത്തെ രാഗുല്‍ പ്രീതം സിംഗുവിനെയായിരുന്നു കാജലിന്റെ സ്ഥാനത്ത് സംവിധായകന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റില്ലാത്തതിനാല്‍ രാഗുല്‍ പ്രീതം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

അച്ഛനും മകനും തമ്മിലുള്ള ബന്ധവും, അമ്മയ്ക്ക് കുടുംബത്തോടുള്ള ബന്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
പി വി പി സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് ബാബുവും ശ്രീകാന്ത് അഡാലയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രഹ്മത്സവം.


Click it and Unblock the Notifications