മോഹന്‍ലാല്‍ ചിത്രത്തില്‍ ജീത്തുവിന്റെ അസിസ്റ്റന്റ് പ്രണവ് മോഹന്‍ലാല്‍ !

By Aswathi

ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പമാണ് മകള്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തിയത്. പിന്നീട് മുതിര്‍ന്നപ്പോള്‍ അഭിനയത്തോട് അത്ര താത്പര്യം കാണിക്കാത്ത പ്രണവ് സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അതിഥി താരമായെത്തി വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിച്ചു.

ഇതാ വീണ്ടും ആ അച്ഛനും മകനും ഒന്നിയ്ക്കുന്നു. ഇത്തവണ അഭിനയത്തില്‍ അല്ല കേട്ടോ. ദൃശ്യം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജീത്തുവിനെ അസിസ്റ്റന്റ് ചെയ്യുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്.

pranav-mohanlal

ഇപ്പോള്‍ ജീത്തു ജോസഫിന്റെ അസിസ്റ്റന്‍ ഡയറക്ടറാണല്ലോ പ്രണവ്. പാപനാശം എന്ന തമിഴ് ചിത്രത്തിന് ശേഷം മലയാളത്തില്‍ ദിലീപ് നായകനാകുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തില്‍ ജീത്തുവിനൊപ്പം പ്രവര്‍ത്തിച്ചുവരികയാണ് പ്രണവ്. ലൈഫ് ഓഫ് ജോസൂട്ടി കഴിഞ്ഞാലുടന്‍ ജീത്തു മോഹന്‍ലാലുമായി കൈകോര്‍ക്കും. ഈ ചിത്രത്തില്‍ അസിസ്റ്റന്‍ ഡയറക്ടറായി പ്രണവ് ഉണ്ടാകും.

ഇപ്പോള്‍ രഞ്ജിത്തിന്റെ ലോഹം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് മോഹന്‍ലാല്‍. അത് കഴിഞ്ഞാല്‍ വൈശാഖിന്റെ പുലിമുരുകന്‍ ചെയ്യും. അത് കഴിഞ്ഞാലാണ് ജീത്തു ജോസഫ് ചിത്രത്തിലേക്ക് കടക്കുന്നത്.

അച്ഛന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാകുന്ന കുലുക്കമൊന്നും പ്രണവിലില്ല. പൊതുവെ സംസാരിക്കാന്‍ അല്പം പിന്നോട്ടാണ് പ്രണവ്. അച്ഛന്‍ അച്ഛന്റെ ജോലി ചെയ്യും ഞാന്‍ എന്റെ ജോലി ചെയ്യും എന്ന മട്ടാണ് പ്രണവിന്. എന്തായാലും അച്ഛന്‍ നായകനാകുന്ന ചിത്രത്തില്‍ മകന്‍ അസിസ്റ്റന്റ് ഡയറക്ടറാകുന്നതില്‍ മലയാളികള്‍ക്ക് അല്പം കൗതുകമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X