»   » പൂര്‍ണ്ണിമയുടെയും ഇന്ദ്രന്റെയും പാത്തൂട്ടിയുടെ പുതിയ ഗാനം വൈറലാവുന്നു, വീഡിയോ കാണൂ!

പൂര്‍ണ്ണിമയുടെയും ഇന്ദ്രന്റെയും പാത്തൂട്ടിയുടെ പുതിയ ഗാനം വൈറലാവുന്നു, വീഡിയോ കാണൂ!

Written By:
Subscribe to Filmibeat Malayalam

താരകുടുംബത്തില്‍ നിന്നും ഇളംതലമുറ കൂടി സിനിമയില്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ്. സുകുമാരനും മല്ലികയ്ക്കും പിന്നാലെയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ തുടക്കം കുറിച്ചത്. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂര്‍ണ്ണിമയും അറിയപ്പെടുന്ന അഭിനേത്രിയായിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും ഡിസൈനിങ്ങ് രംഗത്തും ടെലവിഷന്‍ അവതാരകയായും സജീവമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്.

ചെറിയച്ഛനും അച്ഛനും പിന്നാലെ പ്രാര്‍ത്ഥനയും നക്ഷത്രയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. ഒരാള്‍ ആലാപനത്തിലും മറ്റൊരാള്‍ അഭിനയത്തിലുമാണ് താല്‍പര്യം പ്രകടിപ്പിച്ചത്. മൂത്ത മകളായ പ്രാര്‍ത്ഥന നല്ലൊരു ഗായികയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. പ്രാര്‍ത്ഥനയെന്ന പാത്തൂട്ടിയുടെ മോഹന്‍ലാലിലെ ഗാനം ഇതിനോടകം തന്നെ മലയാളക്കര ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വേറൊരു ഗാനവുമായി എത്തിയിരിക്കുകയാണ് ഈ താരപുത്രി.

സിനിമാകുടുംബത്തിലെ ഇളംതലമുറ

താരപുത്രന്‍മാര്‍ക്ക് പിന്നാലെ അടുത്ത തലമുറയിലെ താരപുത്രികളും സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്, ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരപുത്രികളാണ്.

നക്ഷത്രയും പ്രാര്‍ത്ഥനയും

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തിയ ടിയാനില്‍ ഇന്ദ്രജിത്തിന്റെ മകളായി അഭിനയിച്ചത് നക്ഷത്രയായിരുന്നു. ദി ഗ്രേറ്റ് ഫാദര്‍, മോഹന്‍ലാല്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്തന ഗാനം ആലപിച്ചിരുന്നു.

മോഹന്‍ലാലിലെ ടൈറ്റില്‍ ഗാനം

ഇന്ദ്രജിത്തും മഞ്ജുവാര്യരും നായികാനായകന്‍മാരായി എത്തുന്ന മോഹന്‍ലാല്‍ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ആ ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പുതിയ ഗാനവുമായി എത്തി

സോഷ്യല്‍ മീഡിയയിലൂടെ പ്രാര്‍ത്ഥനയും പുതിയ ഗാനവുമായി എത്തിയിരിക്കുകയാണ്. ഹിന്ദി ഗാനവുമായാണ് ഇത്തവണ താരപുത്രി എത്തിയിട്ടുള്ളത്.

വീഡിയോ കാണൂ

പ്രാര്‍ത്ഥനയുടെ പുതിയ ഗാനം കാണൂ

പ്രണവും ജയസൂര്യയും ആധിപത്യം തുടരുന്നു, പോയവാരത്തിലെ ബോക്‌സോഫീസ് നിലവാരം ഇങ്ങനെയാണ്!

ആക്ഷന്‍ രംഗങ്ങളില്‍ അതീവ തല്‍പ്പരനായ പ്രണവിനെ നിയന്ത്രിക്കാന്‍ പീറ്റര്‍ ഹെയ്നെത്തുമോ?

English summary
Prarthana Indrajith song getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam